അജിത് വഡേകർ

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍

അജിത് വഡേകർ (1941 ഏപ്രിൽ 1 - ഓഗസ്റ്റ് 15, 2018) ഒരു മുൻ ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്ററും, മുൻ ഇന്ത്യൻ ക്യാപ്റ്റനുമായിരുന്നു. 1966-നും 1974-നും മദ്ധ്യേ 37 ടെസ്റ്റ് മത്സരങ്ങളിലും 2 ഏകദിന മത്സരങ്ങളിലും അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. അതിൽ 16 ടെസ്റ്റുകളിലും 2 ഏകദിനങ്ങളിലും അദ്ദേഹം ടീമിന്റെ നായകനായിരുന്നു. ഒരു ഇടംകൈയ്യൻ ബാറ്റ്സ്മാനായ അദ്ദേഹം അക്രമണകാരിയായ ഒരു ബാറ്റ്സ്മാനായാണ് വിലയിരുത്തപ്പെടുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ ടീമിനെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. 1971-ൽ വെസ്റ്റ് ഇൻഡീസിനെതിരെയും ഇംഗ്ലണ്ടിനെതിരെയും ടെസ്റ്റ് വിജയത്തിലേയ്ക്ക് നയിച്ച ചരിത്രം അദ്ദേഹത്തിനുണ്ട്. ഇന്ത്യയുടെ ആദ്യ ഏകദിന നായകനും അദ്ദേഹമായിരുന്നു. ആദ്യത്തെ ഏകദിന കളിയിൽ വഡേക്കർ 67 റണ്ണെടുത്തെങ്കിലും ഇന്ത്യ പരാജയപ്പെട്ടു. ക്രിക്കറ്റിൽ നിന്ന് വിരമിച്ചശേഷം 1992 മുതൽ 1996 വരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മാനേജറായും 1998-99 കാലത്ത് സെലക്ഷൻ കമ്മിറ്റി ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ടെസ്റ്റ് കളിക്കാരൻ, ക്യാപ്റ്റൻ, കോച്ച്/മാനേജർ, സെലക്ഷൻ കമ്മിറ്റി ചെയർമാൻ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച മൂന്നുപേരിലൊരാൾ അദ്ദേഹമാണ്. ലാലാ അമർനാഥും ചന്ദു ബോർഡെയുമാണ് മറ്റ് രണ്ടുപേർ.[1][2] 1967-ൽ അർജുന അവാർഡും 1972-ൽ പത്മശ്രീയും നൽകി രാജ്യം വഡേക്കറെ ആദരിച്ചു. 2018-ലെ ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ തന്റെ 77-ആം വയസ്സിൽ മുംബൈയിലെ ജസ്ലോക് ആശുപത്രിയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്.[3] മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ മുംബൈയിലെ ശിവജി പാർക്ക് ശ്മശാനത്തിൽ സംസ്കരിച്ചു.[4]

അജിത് വഡേകർ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്അജിത് ലക്ഷ്മൺ വഡേകർ
ജനനം (1941-04-01) 1 ഏപ്രിൽ 1941  (83 വയസ്സ്)
ബോംബെ, മഹാരാഷ്ട്ര, ഇന്ത്യ
ബാറ്റിംഗ് രീതിഇടംകൈയ്യൻ
ബൗളിംഗ് രീതിഇടംകൈയ്യൻ മീഡിയം, ഇടംകൈയ്യൻ സ്ലോ
റോൾബാറ്റ്സ്മാൻ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ്13 ഡിസംബർ 1966 v വെസ്റ്റ് ഇൻഡീസ്
അവസാന ടെസ്റ്റ്4 ജൂലൈ 1974 v ഇംഗ്ലണ്ട്
ആദ്യ ഏകദിനം13 ജൂലൈ 1974 v ഇംഗ്ലണ്ട്
അവസാന ഏകദിനം15 ജൂലൈ 1974 v ഇംഗ്ലണ്ട്
പ്രാദേശിക തലത്തിൽ
വർഷംടീം
1958/59–1974/75മുംബൈ
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾടെസ്റ്റ്ഏകദിനംഫസ്റ്റ് ക്ലാസ്ലിസ്റ്റ് എ
കളികൾ3722375
നേടിയ റൺസ്2,1137315,380192
ബാറ്റിംഗ് ശരാശരി31.0736.5047.0363.33
100-കൾ/50-കൾ1/140/136/840/2
ഉയർന്ന സ്കോർ14367*32387
എറിഞ്ഞ പന്തുകൾ511,622
വിക്കറ്റുകൾ021
ബൗളിംഗ് ശരാശരി43.23
ഇന്നിംഗ്സിൽ 5 വിക്കറ്റ്000
മത്സരത്തിൽ 10 വിക്കറ്റ്n/a0n/a
മികച്ച ബൗളിംഗ്2/0
ക്യാച്ചുകൾ/സ്റ്റം‌പിംഗ്46/–1/0271/03/–
ഉറവിടം: ക്രിക്കിൻഫോ, 28 സെപ്റ്റംബർ 2012

ടെസ്റ്റ് ക്രിക്കറ്റിൽ

തിരുത്തുക

വിവിധ ടീമുകൾക്കെതിരെ

തിരുത്തുക
വഡേകറിന്റെ ടെസ്റ്റ് മത്സരങ്ങളിലെ പ്രകടനങ്ങൾ[5]
എതിരാളിമത്സരങ്ങൾനേടിയ റൺസ്ഉയർന്ന സ്കോർശരാശരിശതകങ്ങൾക്യാച്ചുകൾ
 ഓസ്ട്രേലിയ95489932.2308
 ഇംഗ്ലണ്ട്148409131.11015
 ന്യൂസിലൻഡ്749514338.07116
 വെസ്റ്റ് ഇൻഡീസ്72306720.9007

ടെസ്റ്റ് ക്രിക്കറ്റ് ശതകങ്ങൾ

തിരുത്തുക
വഡേകറിന്റെ ടെസ്റ്റ് ക്രിക്കറ്റ് ശതകങ്ങൾ
നം.സ്കോർഎതിരാളിബാറ്റിങ് സ്ഥാനംഇന്നിങ്സ്വേദിതീയതി
1143  ന്യൂസിലൻഡ്32ബേസിൻ റിസേർവ്, വെല്ലിങ്ടൺError in Template:Date table sorting: 'February' is not a valid month [6]
  1. "The many 'avatars' of Lala Amarnath". ESPN Cricinfo. Retrieved 2012-09-28.
  2. "Borde Shares Wadekar's Distinction". Rediff.com. 28 September 1999. Retrieved 2012-09-28.
  3. "Ajit Wadekar: Former India captain dies aged 77". BBC Sport (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2018-08-15. Retrieved 2018-08-18.
  4. "Ajit Wadekar cremated with full state honours - Times of India". The Times of India. Retrieved 2018-08-18.
  5. "വഡേകറിന്റെ ക്രിക്കറ്റ് ജീവിതം, ചുരുക്കത്തിൽ". ക്രിക്കിൻഫോ. Retrieved 29 സെപ്റ്റംബർ 2012.
  6. "ഇന്ത്യ-ന്യൂസിലൻഡ് ടെസ്റ്റ് പരമ്പര – 3-ആം ടെസ്റ്റ്". ക്രിക്കിൻഫോ. Retrieved 29 സെപ്റ്റംബർ 2012.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https:https://www.how.com.vn/wiki/index.php?lang=ml&q=അജിത്_വഡേകർ&oldid=2878712" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംവൈക്കം മുഹമ്മദ് ബഷീർസമസ്ത കേരള ജംഇയ്യത്തുൽ ഉലമകൽക്കി 2898 എ.ഡി (സിനിമ)സിദ്ദിഖ് (നടൻ)കൽക്കിതുഞ്ചത്തെഴുത്തച്ഛൻഅശ്വത്ഥാമാവ്മലയാളം അക്ഷരമാലവള്ളത്തോൾ നാരായണമേനോൻകുമാരനാശാൻമഹാഭാരതംഉള്ളൂർ എസ്. പരമേശ്വരയ്യർകർണ്ണൻമലയാളംഎഴുത്തച്ഛൻ പുരസ്കാരംപാത്തുമ്മായുടെ ആട്പ്രധാന ദിനങ്ങൾചെറുശ്ശേരികുഞ്ചൻ നമ്പ്യാർമുഹമ്മദ് ഷാമിതൊണ്ണൂറാമാണ്ട് ലഹളജയഭാരതിസുഗതകുമാരിതോമാശ്ലീഹാനിസ്സഹകരണ പ്രസ്ഥാനംആധുനിക കവിത്രയംസുനിത വില്യംസ്പി.എൻ. പണിക്കർകേരളംഎ.കെ. ലോഹിതദാസ്ഇന്ത്യയുടെ ഭരണഘടനഎസ്.കെ. പൊറ്റെക്കാട്ട്എം.ടി. വാസുദേവൻ നായർമധുസൂദനൻ നായർവായനദിനംപ്രാചീനകവിത്രയംശ്രീനാരായണഗുരു