അയിരൂർ സദാശിവൻ

മലയാള ചലച്ചിത്രപിന്നണി ഗായകനും സംഗീതജ്ഞനുമാണ് അയിരൂർ സദാശിവൻ.

ശ്രദ്ധേയനായ മലയാളചലച്ചിത്രപിന്നണിഗായകനും സംഗീതജ്ഞനുമാണ് അയിരൂർ സദാശിവൻ.

അയിരൂർ സദാശിവൻ
അയിരൂർ സദാശിവൻ
ജനനംജനുവരി 19, 1939
മരണംഏപ്രിൽ 9, 2015 (വയസ്സ് 76)
ദേശീയതഇന്ത്യൻ
തൊഴിൽഗായകൻ
ജീവിതപങ്കാളി(കൾ)രാധ
കുട്ടികൾശ്രീലാൽ
ശ്രീകുമാർ

ജീവിതരേഖ

തിരുത്തുക

പത്തനംതിട്ട ജില്ലയിലെ അയിരൂർ എന്ന ഗ്രാമത്തിൽ 1939ൽ സദാശിവൻ ജനിച്ചു. അച്ഛനും മുത്തച്ഛനും കലാരംഗത്തു പ്രവർത്തിച്ചിരുന്നു. മുത്തച്ഛൻ കൃഷ്ണൻ ആചാരി തിരുവിതാംകൂർ കൊട്ടാരം ചിത്രകാരനും ഭാഗവതരുമായിരുന്നു. ആണ്ടിപ്പിള്ള ഭാഗവതർ, നാഗസ്വരവിദ്വാൻ കുഞ്ചുപ്പണിക്കരാശാൻ, കുട്ടപ്പൻ ഭാഗവതർ, ഹരിപ്പാട് ഗോപി ഭാഗവതർ എന്നിവരിൽനിന്നുമായിരുന്നു സംഗീതാഭ്യസനം[1]. ഗായകൻ കെ.പി. ബ്രഹ്മാനന്ദൻ അടുത്ത സുഹൃത്തായിരുന്നു. സ്കൂൾ ഫൈനൽ പാസായ ശേഷമാണ് അദ്ദേഹം തിരുവനന്തപുരത്ത് കെ എസ് കുട്ടപ്പൻഭാഗവതരുടെ വീട്ടിൽ താമസിച്ച് സംഗീത അഭ്യസനം നടത്തിയത്.

പന്ത്രണ്ടു വയസ്സ് മുതല്കേ അമേച്വർ നാചകങ്ങളിൽ പാടാൻ തുടങ്ങിയിരുന്നു.[1] തുടർന്ന് എം. കെ. അർജുനന്റെയൊപ്പം നാടകഗാനരംഗത്തു പ്രവർത്തിച്ചു. കെ.പി.എ.സി. യുമായും ചങ്ങനാശേരി ഗീഥാ, കാളിദാസ കലാകേന്ദ്രം എന്നീ നാടകസമിതികളുമായും ചേർന്നു പ്രവർത്തിച്ചു. കെ.പി.എ.സിയുമായുള്ള അഭിപ്രായഭിന്നതയെത്തുടർന്ന് ആലുംമൂടൻ, കോട്ടയം ചെല്ലപ്പൻ, ഖാൻ തുടങ്ങിയവർ കോട്ടയത്ത് നാഷനൽ തിയേറ്റേഴ്സ് എന്ന പുതിയ നാടകട്രൂപ്പ് തുടങ്ങിയപ്പോൾ സദാശിവനും കൂടെച്ചേർന്നു.[1] കൂടാതെ ചന്ദ്രശേഖരൻ നായരുടെ ഓപ്പറ ഹൗസ് എന്ന നാടകക്കമ്പനിയുമായും ഇദ്ദേഹം സഹകരിച്ചിരുന്നു.

1973ലാണ് ചലച്ചിത്രഗാനരംഗത്തേയ്ക്ക് കടന്നുവന്നത് - ചിത്രം 'മരം', ഗാനം 'മൊഞ്ചത്തിപ്പെണ്ണേ നിൻ ചുണ്ട്'. ജി. ദേവരാജൻ മാസ്റ്ററാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ പാട്ടുകൾക്കും സംഗീതം പകർന്നത്. രാജഹംസം എന്ന സിനിമയ്ക്കുവേണ്ടി വയലാർ രചിച്ച് ദേവരാജൻ ഈണം പകർന്ന് യേശുദാസ് ആലപിച്ച സന്യാസിനി നിൻ പുണ്യാശ്രമത്തിൽ എന്ന പ്രശസ്തഗനം ആദ്യം റെക്കോർഡ് ചെയ്തത് അയിരൂർ സദാശിവന്റെ ശബ്ദത്തിലായിരുന്നു. ഏന്നാൽ സിനിമയിൽ അതുപയോഗിച്ചില്ല[1]. 1985 വരെ അദ്ദേഹം ചലച്ചിത്രഗാനരംഗത്ത് നിന്നു. പിന്നീട്, അജ്ഞാതമായ ചില കാരണങ്ങളെത്തുടർന്ന് അദ്ദേഹം പുറത്തുപോയി. പിന്നീട് അനേകം ആൽബങ്ങളിലും അദ്ദേഹം പാടിയിട്ടുണ്ട്.

സൂപ്പർ മെലഡി എന്ന ഗാനമേള ട്രൂപ്പ് നടത്തിയിരുന്നു. കേരളത്തിലെ സ്റ്റേജ് കലാകാരന്മാരുടെ സംഘടനയായ സവാക്കിന്റെ വൈസ് പ്രസിഡന്റായിരുന്നു. 78 വയസ്സ്.[2]ആകാശവാണിയിൽ സംഗീതസംവിധായകനും ഓഡിഷൻ കമ്മറ്റി അംഗവും ആയിരുന്നു.[3] ഒരുപാട് ലളിതഗാനങ്ങൾക്ക് അദ്ദേഹം ഈണം പകർന്നിട്ടുണ്ട്. 1984ൽ നിർമ്മിച്ച, ഇനിയും പുറത്തിറങ്ങാത്ത വിപഞ്ചിക എന്ന ചിത്രത്തിനും അദ്ദേഹം ഈണം പകർന്നു. 2015 ഏപ്രിൽ 9ന് രാവിലെ ഏഴുമണിയോടെ ചങ്ങനാശേരി-ആലപ്പുഴ എ.സി റോഡിലുണ്ടായ വാഹനാപകടത്തിൽ അദ്ദേഹം അന്തരിച്ചു.[4] 76 വയസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിന്. മൃതദേഹം ജന്മനാട്ടിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

ആലപിച്ച ഗാനങ്ങൾ

തിരുത്തുക
ഗാനംചലച്ചിത്രം / നാടകംസംഗീതം
അങ്കത്തട്ടുകളുയർന്ന നാട്അങ്കത്തട്ട്ജി. ദേവരാജൻ
അമ്മേ അമ്മേ അവിടുത്തെ മുൻപിൽ [5]ചായംജി. ദേവരാജൻ
അല്ലിമലർതത്തേശാപമോക്ഷംജി. ദേവരാജൻ
അഹം ബ്രഹ്മാസ്മിഅതിഥിജി. ദേവരാജൻ
ഇതിലേ പോകും കാറ്റിനു പോലുംവിപഞ്ചികഅയിരൂർ സദാശിവൻ
ഈശ്വരന്മാർക്കെല്ലാം പ്രേമിക്കാംലവ് മാര്യേജ്അഹുഅൻ സെബാസ്റ്റ്യൻ
ഉദയസൗഭാഗ്യതാരകയോഅജ്ഞാതവാസംഎം. കെ. അർജ്ജുനൻ
ഉദയതാരകമറ്റൊരു സീതവി. ദക്ഷിണാമൂർത്തി
കസ്തൂരിഗന്ധികൾ പൂത്തുവോസേതുബന്ധനംജി. ദേവരാജൻ
കാമിനി മൗലിയാംമറ്റൊരു സീതവി. ദക്ഷിണാമൂർത്തി
കുടു കുടു പാണ്ടിപ്പെണ്ണ്മുച്ചീട്ടുകളിക്കാരന്റെ മകൾ----
കൊച്ചുരാമാ കരിങ്കാലീഅജ്ഞാതവാസംഎം. കെ. അർജ്ജുനൻ
ഗാനമധു വീണ്ടുംകല്യാണസൗഗന്ധികംപുകഴേന്തി
ഗോപകുമാരരഹസ്യരാത്രിഎം. കെ. അർജ്ജുനൻ
ചന്ദനക്കുറി ചാർത്തിഅലകൾവി. ദക്ഷിണാമൂർത്തി
ജന്മദിനം ജന്മദിനംകൊട്ടാരം വില്ക്കാനുണ്ട്ജി. ദേവരാജൻ
ജോലി തരൂഉദ്യോഗപർവം(നാടകം)-----
പാലം കടക്കുവോളംകലിയുഗംജി. ദേവരാജൻ
പ്രാണനാഥയെനിക്കു നൽകിയധർമ്മയുദ്ധംജി. ദേവരാജൻ
ഭഗവാൻ ഭഗവാൻകൊട്ടാരം വില്ക്കാനുണ്ട്ജി. ദേവരാജൻ
മനുഷ്യൻ ഹാ മനുഷ്യൻഉദ്യോഗപർവം(നാടകം)----
മൊഞ്ചത്തിപ്പെണ്ണെ നിൻ ചുണ്ട് [6]മരംജി. ദേവരാജൻ
ശകുന്തളേരാജഹംസംജി. ദേവരാജൻ
ശ്രീവത്സം മാറിൽ ചാർത്തിയചായംജി. ദേവരാജൻ
സംഗതി അറിഞ്ഞാ പൊൻ കുരിശേമുച്ചീട്ടുകളിക്കാരന്റെ മകൾജി. ദേവരാജൻ
സ്വാമിയേ ശരണം അയ്യപ്പ---കോട്ടയം ജോയ്
സിംഫണി സിംഫണിപഞ്ചവടിഎം. കെ. അർജ്ജുനൻ
ജയജയ ഗോകുലാപാലാഴി മഥനംജി. ദേവരാജൻ

[7]

സംഗീതം നൽകിയ ചിത്രം

തിരുത്തുക
  • വിപഞ്ചിക (1984)

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള സംഗീത നാടക അക്കാദമിയുടെ ലളിതഗാന ശാഖയിലെ പുരസ്കാരം (2004)[8]

കുടുംബം

തിരുത്തുക

ഭാര്യ: പരേതയായ രാധ
മക്കൾ: ശ്രീലാൽ, ശ്രീകുമാർ

  1. 1.0 1.1 1.2 1.3 രവിമേനോൻ (2013). "പണ്ടുപാടിയ പാട്ടിലൊരെണ്ണം". ഹൃദയഗീതങ്ങൾ. കോഴിക്കോട്: മാതൃഭൂമി പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്. p. 134. ISBN 9788182657809.
  2. http://www.joychenputhukulam.com/newsMore.php?newsId=47821
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-28. Retrieved 2014-03-28.
  4. http://www.thehindu.com/news/national/kerala/ayroor-sadasivan-killed-in-accident/article7087532.ece
  5. http://www.youtube.com/watch?v=AzqRqAQPhww
  6. https://www.youtube.com/watch?v=_zOI2zEvGrk
  7. http://en.msidb.org/songs.php?tag=Search&singers=Ayiroor+Sadasivan&limit=26
  8. "AWARD". കേരള സംഗീത നാടക അക്കാദമി. Archived from the original on 2014-08-13. Retrieved 2013 ഓഗസ്റ്റ് 14. {{cite web}}: Check date values in: |accessdate= (help)
  • മാതൃഭൂമി വാരാന്തപ്പതിപ്പ് 2014 മാർച്ച് 23 ഞായർ

പുറംകണ്ണികൾ

തിരുത്തുക

[1][2]

  1. https://www.youtube.com/watch?v=vCLSCjRHBTU
  2. https://www.youtube.com/watch?v=sfkJNcI-E3Y
"https:https://www.how.com.vn/wiki/index.php?lang=ml&q=അയിരൂർ_സദാശിവൻ&oldid=3650031" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രത്യേകം:അന്വേഷണംപ്രധാന താൾഗുരുവായൂർ സത്യാഗ്രഹംവൈക്കം മുഹമ്മദ് ബഷീർതോമാശ്ലീഹാമീര നന്ദൻകൽക്കി 2898 എ.ഡി (സിനിമ)സമസ്ത കേരള ജംഇയ്യത്തുൽ ഉലമശ്രീനാരായണഗുരുഅശ്വത്ഥാമാവ്തുഞ്ചത്തെഴുത്തച്ഛൻകൽക്കിനിയമംമലയാളം അക്ഷരമാലഇന്ത്യയുടെ ഭരണഘടനചട്ടമ്പിസ്വാമികൾകുമാരനാശാൻമഹാഭാരതംകുര്യാക്കോസ് ഏലിയാസ് ചാവറവൈകുണ്ഠസ്വാമിവള്ളത്തോൾ നാരായണമേനോൻമലയാളംകർണ്ണൻപൗലോസ് അപ്പസ്തോലൻഐസ്‌ക്രീംവക്കം അബ്ദുൽ ഖാദർ മൗലവിപത്രോസ് ശ്ലീഹാഉള്ളൂർ എസ്. പരമേശ്വരയ്യർപൊയ്‌കയിൽ യോഹന്നാൻകേരളംദാക്ഷായണി വേലായുധൻസിദ്ദിഖ് (നടൻ)പാത്തുമ്മായുടെ ആട്ഹരിതഗൃഹപ്രഭാവംപണ്ഡിറ്റ് കെ.പി. കറുപ്പൻകുഞ്ചൻ നമ്പ്യാർചെറുശ്ശേരിആധുനിക കവിത്രയംസുഗതകുമാരി