ഇർ‌ഫാൻ ഖാൻ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(ഇർഫാൻ ഖാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബോളിവുഡ് ഹിന്ദി ചലച്ചിത്രരം‌ഗത്തിനുപുറമേ ബ്രിട്ടീഷ്, അമേരിക്കൻ സിനിമകളിലും അഭിനയിച്ചിരുന്ന ഒരു നടനാനായിരുന്നു ഇർഫാൻ ഖാൻ (ഹിന്ദി: इरफ़ान ख़ान, ഉർദു: عرفان خان; ജീവിതകാലം:  (7 ജനുവരി 1967 - 29 ഏപ്രിൽ 2020). 30 വർഷത്തിലേറെ നീണ്ട തന്റെ കരിയറിൽ 50 ലധികം ചിത്രങ്ങളിൽ അഭിനയിച്ച ഖാന് ഒരു ദേശീയ ചലച്ചിത്ര അവാർഡും ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നാല് വിഭാഗങ്ങളിലായി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര നിരൂപകരും സമകാലികരും മറ്റ് വിദഗ്ധരുമുൾപ്പെടെയുള്ളവർ അദ്ദേഹത്തെ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കുന്നു. 2011-ൽ അദ്ദേഹത്തിന് ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ ലഭിച്ചു.

ഇർ‌ഫാൻ ഖാൻ
Irrfan in 2015
ജനനം
Sahabzade Irfan Ali Khan[1]

(1967-01-07)7 ജനുവരി 1967
മരണം2020 ഏപ്രിൽ 29
മരണ കാരണംNeuroendocrine tumor (Colon infection) Cancer
ദേശീയതIndian
മറ്റ് പേരുകൾIrfan
കലാലയംNational School of Drama
തൊഴിൽFilm actor, producer
സജീവ കാലം1985–2020
ജീവിതപങ്കാളി(കൾ)
Sutapa Devendra Sikdar
(m. 1995)
കുട്ടികൾ2
പുരസ്കാരങ്ങൾFull list
HonoursPadma Shri (2011)

ചലച്ചിത്രങ്ങളിൽ കൂടാതെ സീരിയലുകളിലും നാടക തിയേറ്റർ വേദികളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.വർഷങ്ങളുടെ നിരന്തര പരിശ്രമത്തേത്തുടർന്ന് സലാം ബോംബെ (1988) എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് ഖാൻ ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചത്. ദി വാരിയർ (2001) എന്ന ബ്രിട്ടീഷ് സിനിമയിൽ അഭിനയിച്ചതിന് ശേഷം ഹാസിൽ (2003), മക്ബൂൾ (2004) എന്നീ ചിത്രങ്ങളിലെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചുകൊണ്ട് മുന്നേറ്റം നടത്തി. ദി നെയിംസേക്ക് (2006), ലൈഫ് ഇൻ എ ... മെട്രോ (2007), പാൻ സിംഗ് തോമർ (2011) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നിരൂപക പ്രശംസ നേടി. ഇതിൽ പാൻ സിംഗ് തോമർ (2012)[2] എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയപുരസ്ക്കാരം നേടി. ദി ലഞ്ച്ബോക്സ് (2013), പിക്കു (2015), തൽവാർ (2015), നോ ബെഡ് ഓഫ് റോസസ്,  എന്നീ ചിത്രങ്ങളിൽ അഭിനയിച്ചതിലൂടെ കൂടുതൽ വിജയങ്ങൾ ലഭിക്കുകയും ദ അമേസിംഗ് സ്പൈഡർമാൻ (2012), ലൈഫ് ഓഫ് പൈ (2012), ജുറാസിക് വേൾഡ് (2015), ഇൻഫെർനോ (2016) എന്നീ ഹോളിവുഡ് ചിത്രങ്ങളിൽ സഹവേഷങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായ ഹിന്ദി മീഡിയം (2017) എന്ന ചിത്രം മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് നേടിക്കൊടുത്തു. അതിന്റെ തുടർച്ചയായ ആംഗ്രെസി മീഡിയം (2020) അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നു. 2020 ഏപ്രിൽ 29 ന് 53 വയസ് പ്രായമുള്ളപ്പോൾ അദ്ദേഹം അന്തരിച്ചു.

ജീവചരിത്രം

തിരുത്തുക

ആദ്യകാല ജീവിതം

തിരുത്തുക

രാജസ്ഥാൻ സംസ്ഥാനത്തെ ജയ്‌പൂരിൽ ഒരു ഇസ്ലാമിക കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.അദ്ദേഹത്തിന്റെ മാതാവ് പരേതയായ സഈദ ബീഗം ഖാൻ ടോങ്ക് ഹക്കീം കുടുംബത്തിൽ നിന്നുള്ള വ്യക്തിയും പിതാവ് പരേതനായ ജാഗീർദാർ ഖാൻ ടോങ്ക് ജില്ലയ്ക്കടുത്തുള്ള ഖജൂറിയ ഗ്രാമത്തിൽ , ടയർ ബിസിനസ്സ് നടത്തിയിരുന്നു.[3][4] മികച്ച ക്രിക്കറ്റ് കളിക്കാരായിരുന്ന ഇർഫാനും അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തായ സതീഷ് ശർമയും. പിന്നീട് ഇർഫാൻ സി കെ നായിഡു ടൂർണമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു (ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കുള്ള ഒരു ചവിട്ടുപടിയെന്ന നിലയിൽ 23 വയസ്സിന് താഴെയുള്ള വളർന്നുവരുന്ന കളിക്കാർക്കുള്ള ടൂർണമെന്റ്). എന്നിരുന്നാലും ഫണ്ടിന്റെ അഭാവം മൂലം അദ്ദേഹം ടൂർണമെന്റിൽ പങ്കെടുത്തില്ല.[5] എം.എ. കഴിഞ്ഞതിനുശേഷം 1984 ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു അഭിനയം പഠിച്ചു.[6]

അഭിനയ ജീവിതം

തിരുത്തുക

1987–2001

1987 ൽ NSD യിലെ പഠിത്തം പൂർത്തിയായതിനു ശേഷം ഇർഫാൻ മുംബൈയിലേക്ക് മാറി. മീരാ നായരുടെ സലാം ബോംബെ! എന്ന സിനിമയിൽ ഇർഫാൻ ഖാന് ഒരു ചെറിയ വേഷം വാഗ്ദാനം ചെയ്യപ്പെട്ടുവെങ്കിലും അദ്ദേഹം അഭിനയിച്ച  രംഗങ്ങൾ നീക്കം ചെയ്യപ്പെട്ടു.[7] മിഖായേൽ ഷട്രോവിന്റെ റഷ്യൻ നാടകത്തിന്റെ ഉദയ് പ്രകാശിന്റെ വിവർത്തനത്തെ അടിസ്ഥാനമാക്കി ദൂരദർശനിൽ സംപ്രേഷണം ചെയ്ത ലാൽ ഘാസ് പർ നീലെ ഘോഡ് എന്ന ടെലിവിഷൻ നാടകത്തിൽ അദ്ദേഹം ലെനിന്റെ വേഷം ചെയ്തു.[8][9] പിന്നീട് ഡാർ എന്ന സ്റ്റാർ ബെസ്റ്റ് സെല്ലേഴ്‌സ് പരമ്പരയിലെ പ്രധാന പ്രതിയോഗിയായ സൈക്കോ കില്ലറായി അദ്ദേഹം അഭിനയിച്ചു.[10] അലി സർദാർ ജാഫ്രി നിർമ്മിച്ച കഹ്കാഷനിൽ പ്രശസ്ത വിപ്ലവ ഉറുദു കവിയും ഇന്ത്യയുടെ മാർക്‌സിസ്റ്റ് രാഷ്ട്രീയ പ്രവർത്തകനുമായ മഖ്ദൂം മൊഹിയുദ്ദീന്റെ വേഷവും അദ്ദേഹം അവതരിപ്പിച്ചു.[11] സ്റ്റാർ ബെസ്റ്റ് സെല്ലേഴ്സിന്റെ (സ്റ്റാർ പ്ലസിൽ സംപ്രേഷണം ചെയ്ത) ഏതാനും എപ്പിസോഡുകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. ഭൻവർ (SET ഇന്ത്യയിലൂടെ സംപ്രേഷണം ചെയ്തത്) എന്ന പരമ്പരയുടെ രണ്ട് എപ്പിസോഡുകൾക്കായി അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്ന് ബസു ചാറ്റർജിയുടെ നിരൂപക പ്രശംസ നേടിയ നാടകീയ ചിത്രമായ കംല കി മൌത്തിൽ (1989) രൂപ ഗാംഗുലിക്കൊപ്പം അഭിനയിച്ചു.[12]

അക്കാലത്ത് അദ്ദേഹം ഒരു പാട് ടി വി സീരിയലുകളിൽ അഭിനയിച്ചു. 'ചാണക്യ', 'ചന്ദ്രകാന്ത' ഭാരത് ഏക് ഖോജ്, സാരാ ജഹാൻ ഹമാര, ബനേഗി അപ്നി ബാത്ത്, ശ്രീകാന്ത്, ദൂരദർശനിൽ പ്രക്ഷേപണം ചെയ്യപ്പെട്ട അനൂഗൂഞ്ച്, സ്റ്റാർ ബെസ്റ്റ് സെല്ലേഴ്സ് (സ്റ്റാർ പ്ലസ്), സ്പാർഷ് എന്നിവ അവയിൽ പ്രധാനമാണ്.[13] വില്ലൻ വേഷത്തിലാണ് പ്രധാനമായും അദ്ദേഹം അഭിനയിച്ചത്.

1988 ൽ മീര നായർ സം‌വിധാനം ചെയ്ത സലാം ബോം‌ബേ എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. 1990 ൽ നിരൂപക പ്രശംസ നേടിയ ഏക് ഡോക്ടർ കി മൗത്[14] എന്ന സിനിമയിലും 1998 ൽ സച് എ ലോങ് ജേർണി എന്ന സിനിമയിലും അതുപോലെയുള്ള മറ്റു സിനിമകളും അഭിനയിച്ചുവെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.[15] 1998 ൽ സഞ്ജയ് ഖാന്റെ "ജയ് ഹനുമാൻ" എന്ന പരമ്പരയിൽ ഖാൻ വാത്മീകിയെ അവതരിപ്പിച്ചു.[16]

മുന്നേറ്റവു ദേശീയ അംഗീകാരവും (2001–2008)

തിരുത്തുക

ഹിമാചൽ പ്രദേശിലും രാജസ്ഥാനിലും 11 ആഴ്ചകൾക്കുള്ളിൽ ചിത്രീകരണം പൂർത്തിയായ ദി വാരിയർ എന്ന ചരിത്ര സിനിമയിലെ നായകനായി ആസിഫ് കപാഡിയ അദ്ദേഹത്തെ അവതരിപ്പിച്ചു. 2001 ൽ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ദി വാരിയർ പ്രദർശിപ്പിക്കപ്പെട്ടതോടെ, ഖാൻ അറിയപ്പെടുന്ന ഒരു മുഖമായി മാറി.

പക്ഷേ പിന്നീടുള്ള പല സിനിമകളിലും ശ്രദ്ധേയമായ ഒരു വേഷം ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. പിന്നീട് 2003 ൽ അശ്വിൻ കുമാർ സം‌വിധാനം ചെയ്ത റോഡ് ടു ലഡാക് എന്ന ലഘുചിത്രത്തിൽ അഭിനയിച്ചത് വളരെ ശ്രദ്ധേയമായി.[17][18] അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ ഈ ചിത്രത്തിന് മികച്ച അവലോകനങ്ങൾ ലഭിച്ചതിന് ശേഷം, ഖാൻ അഭിനയിച്ച ഒരു മുഴുനീള ഫീച്ചർ സിനിമയായി ഇത് നിർമ്മിക്കപ്പെട്ടു. അതേ വർഷം തന്നെ ഷേക്സ്പിയറുടെ മാക്ബെത്തിന്റെ ചലച്ചിത്രാവിഷ്ക്കാരമായ നിരൂപക പ്രശംസ നേടിയ മക്ബൂലിൽ അദ്ദേഹം ടൈറ്റിൽ റോൾ ചെയ്തു.

ഹിന്ദിയിലെ ശ്രദ്ധിക്കപ്പെട്ട ആദ്യ സിനിമ എന്നു പറയാവുന്നത് 2005 ൽ അഭിനയിച്ച രോഗ് എന്ന സിനിമയാണ്. 2004 ൽ ഹാസിൽ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് മികച്ച് വില്ലനുള്ള ഫിലിം‌ഫെയർ അവാർഡ് ലഭിച്ചു.

2007 ൽ അഭിനയിച്ച ലൈഫ് ഇൻ എ മെട്രോ എന്ന സിനിമ വളരെയധികം ശ്രദ്ധേയമായി. മികച്ച സഹനടനുള്ള അവാർഡും ലഭിച്ചു.

സ്വകാര്യ ജീവിതം

തിരുത്തുക

1995 ഫെബ്രുവരിയിൽ എഴുത്തുകാരിയും നടിയും NSD യിലെ സഹപാഠിയും കൂടിയായ സുതാപ സിക്ദറെ ഇർഫാൻ ഖാൻ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു ആൺ മക്കളുണ്ട്.[19]

ചലച്ചിത്രങ്ങൾ

തിരുത്തുക
സിനിമയുടെ പേര്വർഷംകഥാപാത്രംമറ്റു കുറിപ്പുകൾ
അംഗ്രേസി മീഡിയം2020ചമ്പക് ബൻസാൽ
ബ്ലാക്ക്മെയിൽ2018ദേവ് കൌശൽ
പസിൾ2018റോബർട്ട്English movie
കർവാൻ2018ഷൌക്കത്ത്
ഹിന്ദി മീഡിയം2017രാജ് ബത്ര
ഡൂബ്: നോ ബെഡ് ഓഫ് റോസസ്2017ജാവേദ് ഹസൻBangladesh-India joint venture film
ദ സോംഗ് ഓഫ് സ്കോർപിയൻ്‍സ്2017ആദം
ക്വരിബ് ക്വരിബ് സിംഗ്‍ല്ലെ2017യോഗി
ദ ജംഗിൾ ബുക്ക്2016ബാലൂ (ശബ്ദം)Hindi dub
ഇൻഫെർനോ2016Harry "The Provost" Sims
മദാരി2016Nirmal Kumar
ക്വിസ്സ2015അംബർ സിംഗ്
പിക്കു2015റാണ ചൌധറി
ജുറാസിക് വേൾഡ്2015സൈമൺ മസ്റാണി
തൽവാർ2015അശ്വിൻ കുമാർ
ജസ്ബാ2015യൌഹാൻ
ഗൺഡേ2014A.C.P. സത്യജീതി സർക്കാർ
The Xpose2014Alec D'Costa
Haider2014Roohdaar
സാഹെബ്, ബീവി ഔർ ഗാങ്ങ്സ്റ്റർ റിട്ടേൺസ്2013Indrajeet Singh
ഡി-ഡേ2013Wali Khan
ദ ലഞ്ച്ബോക്സ്2013സാജൻ ഫെർണാണ്ടസ്
പാൻ സിംഗ് തോമർ2012പാൻ സിംഗ് തോമർ
ദ അമേസിംഗ് സ്പൈഡർ-മാൻ2012Dr. രജിത രാതഇംഗ്ലീഷ് സിനിമ
ലൈഫ് ഓഫ് പൈ2012Adult Piscine Molitor Patel ("Pi")ഇംഗ്ലീഷ് സിനിമ
യെഹ് സാലി സിന്ദഗി2011അരുൺ
7 ഖൂൻ മാഫ്2011വസിയുല്ല ഖാൻ a.k.a. മുസാഫിർ
താങ്ക് യൂ2011വിക്രം
റൈറ്റ് യാ റോങ്ങ്2010വിനയ് പട്നായിക്
നോക് ഔട്ട്2010ബച്ചൂ / ടോണി ഖോസ്ല
ഹിസ്സ്2010ഇൻസ്പെക്ടർ വിക്രം ഗുപ്ത
ആസിഡ് ഫാക്ടറി2009കൈസർ
ബില്ലു2009ബില്ലു/വിലാസ് പർദേശി
ന്യൂയോർക്ക്2009റോഷൻ (FBI Official)
ന്യൂയോർക്ക്, ഐ ലവ് യൂ2009മൻസുഖ്ഭായ്ഇംഗ്ലീഷ് സിനിമ
ബില്ലോ ബാർബർ2008
ദില്ലി 62008
ഭോപ്പാൽ2008
സെക്സ് ആൻഡ് നേക്കഡ്2008
മുംബൈ മേരി ജാൻ2008തോമസ്
ക്രേസി 42008ഡോ. മുഖർജി
സൺഡേ2008കുമാർ
പാർട്ടീഷൻ2007അവ്താർ
റോഡ് ടു ലഡാക്ക്2008റോഡ് ടു ലഡാക്ക് (ഹ്രസ്വചിത്രം), 2003-ൽ പുറത്തിറങ്ങി; മുഴുനീളചിത്രം നിർമ്മാണത്തിൽ.[20]
ആജാ നാച്ലേ2007ഫാറൂഖ്റിലീസ് ചെയ്തു
അപ്നാ ആസ്മാൻ2007രവി കുമാർറിലീസ് ചെയ്തു
ദി ഡാർജിലിംഗ് ലിമിറ്റഡ്2007ഫാദർറിലീസ് ചെയ്തു
ദി നെയിംസേക്ക്2007അശോക് ഗാംഗുലിമീരാ നായർ ചിത്രം
ലൈഫ് ഇൻ എ മെട്രോ2007മോൺടിമികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡ്
എ മൈറ്റി ഹാർട്ട് (ചലച്ചിത്രം)2007ക്യാപ്റ്റൻകാനിൽ പ്രദർശിപ്പിക്കപ്പെട്ടു
സൈനികുഡു2006പപ്പു യാദവ്
ഡെഡ്ലൈൻ: സിർഫ് 24 ഘണ്ഡേ2006ക്രിഷ് വൈദ്യ
ദി കില്ലർ2006വിക്രം/രൂപ്ചന്ദ് സോളങ്കിഇമ്രാൻ ഹഷ്മിയോടൊപ്പം
യൂം ഹോത്താ തോ ക്യാ ഹോത്താ2006സലിം രജബലിനസീറുദ്ദീൻ ഷായുടെ സംവിധാനത്തിൽ
7½ ഫേരേ2005മനോജ്ജുഹി ചാവ്‌ലയോടൊപ്പം
രോഗ്2005ഇൻസ്പെക്റ്റർ ഉദയ് റാത്തോഡ്
ചോക്കലേറ്റ്: ദി ഡീപ്പ് ഡാർക്ക് സീക്രട്ട്2005
ചരസ്2004ഉദയ് ചോപ്ര & ജിമ്മി ഷെർഗിൽ എന്നിവരോടൊപ്പം
ആൻ: മെൻ അറ്റ് വർക്ക്2004യൂസുഫ് പഠാൻഅക്ഷയ് കുമാർ, സുനിൽ ഷെട്ടി , ശത്രുഘ്നൻ സിൻഹ എന്നിവരോടൊപ്പം
മഖ്ബൂൽ2003മഖ്ബൂൽദേശീയ അവാർഡ്
ഹാസിൽ2003രൺവിജയ് സിംഗ്ജിമ്മി ഷെർഗിലിനോടൊപ്പം, മികച്ച വില്ലനുള്ള ഫിലിംഫെയർ അവാർഡ്
കസൂർ2001പബ്ലിക് പോസിക്യൂട്ടർഅഫ്താബ് ശിവദാസാനി , ലിസ റേ, എന്നിവരോടൊപ്പം
ദ വാരിയർ2001വഴിത്തിരിവായ വേഷം
സച്ച് എ ലോങ്ങ് ജേർണി1998ഗസ്റ്റഡിന്റെ അച്ഛൻ
ഏക് ഡോക്ടർ കി മൗത്1991
ദൃഷ്ടി1990
സലാം ബോംബെ1988കത്തെഴുതുന്ന ആൾസീൻ നീക്കം ചെയ്യപ്പെട്ടു
  1. "Irrfan Khan". Irrfan.com. Archived from the original on 8 ഡിസംബർ 2013.
  2. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 789. 2013 ഏപ്രിൽ 08. Retrieved 2013 മെയ് 21. {{cite news}}: Check date values in: |accessdate= and |date= (help)
  3. "Cutting across roles". The Hindu. Chennai, India. 14 ഫെബ്രുവരി 2009. Archived from the original on 21 ഫെബ്രുവരി 2009. Retrieved 4 ഓഗസ്റ്റ് 2010.
  4. O'Connor, Ashling (27 മാർച്ച് 2007). "From Bollywood to Boston". London: Times Online. Archived from the original on 15 ജൂൺ 2011. Retrieved 4 ഡിസംബർ 2010.
  5. Abish Mathew (10 നവംബർ 2017), Son Of Abish feat. Vir Das & Irrfan Khan, retrieved 29 ജൂൺ 2018
  6. Irrfan Khan at iloveindia
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്;tgi-seasons എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. "The actor for all seasons". www.telegraphindia.com (in ഇംഗ്ലീഷ്). Retrieved 29 ഏപ്രിൽ 2020.
  9. "Chandrakanta to Banegi Apni Baat; a look at Irrfan Khan's notable work on television". The Times of India (in ഇംഗ്ലീഷ്). 29 ഏപ്രിൽ 2020. Retrieved 29 ഏപ്രിൽ 2020.
  10. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്;toidarr2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  11. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്;toidarr3 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  12. Ramnath, Nandini (29 ഏപ്രിൽ 2020). "Irrfan (1967-2020): A powerhouse talent gone too soon". Scroll.in (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 29 ഏപ്രിൽ 2020.{{cite web}}: CS1 maint: url-status (link)
  13. "Irrfan Khan passes away at 53; here's looking at the popular shows he has done on television - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 29 ഏപ്രിൽ 2020.
  14. "From 'The Namesake' to 'Ek Doctor Ki Maut'; Rare and unseen moments of Irrfan Khan through the years!". The Times of India (in ഇംഗ്ലീഷ്). 29 ഏപ്രിൽ 2020. Retrieved 29 ഏപ്രിൽ 2020.
  15. "Irrfan Khan, the commoner Khan who became a star". Hindustan Times (in ഇംഗ്ലീഷ്). 29 ഏപ്രിൽ 2020. Retrieved 29 ഏപ്രിൽ 2020.
  16. "चंद्रकांता- चाणक्य तक, छोटे पर्दे पर भी चला इरफान खान का जादू". aajtak.intoday.in (in ഹിന്ദി). Retrieved 29 ഏപ്രിൽ 2020.
  17. "Road of Ladakh Short Film". Archived from the original on 12 ഏപ്രിൽ 2003. Retrieved 12 സെപ്റ്റംബർ 2008.
  18. Irrfan Khan goes to Hollywood,Rediff movies
  19. "Irrfan Khan's Wife Sutapa Sikdar was His Reason to Live, Here's a Look Back at Their Love Story". News18. 29 ഏപ്രിൽ 2020. Retrieved 29 ഏപ്രിൽ 2020.
  20. "Road to Ladakh Official site". Archived from the original on 15 സെപ്റ്റംബർ 2008. Retrieved 12 സെപ്റ്റംബർ 2008.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https:https://www.how.com.vn/wiki/index.php?lang=ml&q=ഇർ‌ഫാൻ_ഖാൻ&oldid=3830561" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംസമസ്ത കേരള ജംഇയ്യത്തുൽ ഉലമസിദ്ദിഖ് (നടൻ)വൈക്കം മുഹമ്മദ് ബഷീർകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻകൽക്കി 2898 എ.ഡി (സിനിമ)ഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിസുഗതകുമാരിമലയാളം അക്ഷരമാലമുഹമ്മദ് ഷാമിമധുസൂദനൻ നായർമലയാളംഎസ്.കെ. പൊറ്റെക്കാട്ട്കുഞ്ചൻ നമ്പ്യാർപി.എൻ. പണിക്കർകൽക്കികേരളംഅശ്വത്ഥാമാവ്പാത്തുമ്മായുടെ ആട്ആധുനിക കവിത്രയംഇന്ത്യയുടെ ഭരണഘടനരബീന്ദ്രനാഥ് ടാഗോർഹെലൻ കെല്ലർപ്രധാന ദിനങ്ങൾവായനദിനംപ്രാചീനകവിത്രയംകമല സുറയ്യമലയാള മനോരമ ദിനപ്പത്രംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ആടുജീവിതംകഥകളിശ്രീനാരായണഗുരുമഹാഭാരതംമുഗൾ സാമ്രാജ്യംഎഴുത്തച്ഛൻ പുരസ്കാരം