എം.എ. ജോൺ

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ

ഒരു മുൻ കോൺഗ്രസ് നേതാവായിരുന്നു എം.എ ജോൺ. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഇദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. കേരളത്തിലെ കെ.എസ്.യു.വിന്റേയും യൂത്ത് കോൺഗ്രസിന്റേയും സ്ഥാപക നേതാവുമാണ് ഇദ്ദേഹം. കോൺഗ്രസ് പരിവർത്തനവാദികൾ എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായിരുന്നു ജോൺ.

എം.എ. ജോൺ
എം.എ. ജോൺ
ജനനം
കുര്യനാട്

1936, ജൂൺ 23
മരണം2011, ഫെബ്രുവരി 22
ദേശീയത ഇന്ത്യ
തൊഴിൽരാഷ്ട്രീയം

ജീവിതരേഖ

തിരുത്തുക

1936 ജൂൺ 26-ന് കോട്ടയം ജില്ലയിലെ കുറവിലങ്ങാട് മറ്റത്തിൽ കുളത്തനാനിയിൽ എം.ജെ. എബ്രാഹാമിന്റെയും ഭാര്യ മറിയാമ്മ എബ്രാഹാമിന്റെയും ഏഴ് മക്കളിൽ നാലാമനായാണ് ജനനം. 1978-ലാണ് എം.എ. ജോൺ വിവാഹിതനായത്. മതപരമായ ചടങ്ങുകളോട് താല്പര്യം ഇല്ലാതിരുന്ന അദ്ദേഹത്തിന്റെ വിവാഹം സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരമായിരുന്നു. നാസ്തികനും യുക്തിവാദിയുമായിരുന്നു ജോൺ.

കേരളത്തിലെ കെ.എസ്.യുവിന്റേയും യൂത്ത് കോൺഗ്രസിന്റേയും സ്ഥാപക നേതാവിൽ ഒരാളായ ജോൺ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്തത്. കെ.എസ്.യൂവിൽ പ്രവർത്തിച്ച ശേഷം 1961-ൽ യൂത്ത് കോൺഗ്രസ് സെക്രട്ടറിയായും തുടർന്ന് 1963-ൽ ജനറൽ സെക്രട്ടറിയാകുകയും ചെയ്തു. യൂത്ത് കോൺഗ്രസ്സിന് ദേശീയതലത്തിൽ മാത്രം പ്രസിഡന്റുണ്ടയിരുന്ന അക്കാലത്ത് 1965-ൽ കോൺഗ്രസ് പ്രസിഡന്റ് കാമരാജ് എല്ലാ സംസ്ഥാന സമിതികളും പിരിച്ചുവിട്ടു. ഇതിൽ പ്രതിഷേധം പ്രകടിപ്പിച്ച് കെ. കാമരാജിന് ജോൺ കത്തയയ്ക്കുകയുണ്ടായി. തുടർന്ന് ജോണിനെ രാജ്യവ്യാപകമായി, യൂത്ത് കോൺഗ്രസ് പുനസംഘടിപ്പിക്കാൻ രൂപവത്ക്കരിച്ച നാലംഗ സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു.

എങ്കിലും പിന്നീട് ഇദ്ദേഹം കോൺഗ്രസ് വിട്ട് പരിവർത്തന വാദി കോൺഗ്രസ് എന്ന സംഘടനയ്ക്ക് രൂപം നൽകി. 1970 കാലഘട്ടങ്ങളിൽ എം.എ. ജോൺ നമ്മെ നയിക്കും എന്ന മുദ്രാവാക്യം ഏറെ പ്രശസ്തി നേടിയിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജോൺ കുറച്ചുകാലം രാജ്യരക്ഷാനിയമപ്രകാരം ജയിലിലടക്കപ്പെട്ടിരുന്നു. എന്നാൽ 1976-ൽ കോൺഗ്രസിലേക്ക് തിരിച്ചെത്തുകയുണ്ടായി. കെ. കരുണാകരൻ ഡി.ഐ.സി. (കെ.) എന്ന പാർട്ടി രൂപവത്കരിച്ചപ്പോൾ ജോൺ ഈ പാർട്ടിയുടെ സീനിയർ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. ഡി.ഐ.സി. (കെ)യിൽ നിന്നു പിരിഞ്ഞ് ഡി.ഐ.സി. (ഇടത്) രൂപികരിച്ചു. ഡി.ഐ.സി. (ഇടത്) പിന്നീട് കോൺഗ്രസ് എസ്സിൽ ലയിച്ചു. എഴുത്തും വായനയും ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാക്കിയ ജോണിന് അറുപതിനായിരത്തിലധികം പുസ്തകങ്ങളുള്ള സ്വകാര്യ ലൈബ്രറി ആണുള്ളത്. ഒരു നല്ല കർഷകനും കൂടിയായിരുന്നു എം.എ. ജോൺ.

2011 ഫെബ്രുവരി 22 -ന് ഹൃദയാഘാതം മൂലം സ്വവസതിയിൽ അന്തരിച്ചു.[1] മൃതദേഹം ഫെബ്രുവരി 24 -ന് വൈകീട്ട് 4ന് വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-02-25. Retrieved 2011-02-22.
"https:https://www.how.com.vn/wiki/index.php?lang=ml&q=എം.എ._ജോൺ&oldid=4091171" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: സമസ്ത കേരള ജംഇയ്യത്തുൽ ഉലമഅന്താരാഷ്ട്ര ലഹരിവിരുദ്ധദിനംപ്രത്യേകം:അന്വേഷണംസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻപ്രധാന താൾകുമാരനാശാൻവള്ളത്തോൾ നാരായണമേനോൻസുപ്രഭാതം ദിനപ്പത്രംഇ.കെ. അബൂബക്കർ മുസ്‌ലിയാർവൈക്കം മുഹമ്മദ് ബഷീർമലയാളം അക്ഷരമാലതുഞ്ചത്തെഴുത്തച്ഛൻചെറുശ്ശേരിസയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾസുഗതകുമാരിമധുസൂദനൻ നായർസമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻഉള്ളൂർ എസ്. പരമേശ്വരയ്യർമലയാളംഇന്ത്യയുടെ ഭരണഘടനലഹരിവസ്തുക്കൾപാങ്ങിൽ അഹ്മദ് കുട്ടി മുസ്‍ലിയാർവരക്കൽ മുല്ലക്കോയ തങ്ങൾഎസ്.കെ. പൊറ്റെക്കാട്ട്ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)കേരളംവായനദിനംപി.എൻ. പണിക്കർആടുജീവിതംഓം ബിർളആധുനിക കവിത്രയംകുഞ്ചൻ നമ്പ്യാർവർഗ്ഗം:സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക നേതാക്കൾകെ. ആലിക്കുട്ടി മുസ്‌ലിയാർകമല സുറയ്യരബീന്ദ്രനാഥ് ടാഗോർമുഗൾ സാമ്രാജ്യംകഥകളിപ്രധാന ദിനങ്ങൾ