കാനോനിക ബൈബിൾ

ബൈബിൾ പുതിയനിയമം രേഖപ്പെടുത്തപ്പെട്ട ഗ്രീക്ക് ഭാഷയിൽ നിന്നാണ് കാനോൻ (κανών) എന്ന പദം സ്വീകരിക്കപ്പെട്ടിരിക്കുന്നത്. കാനോൻ എന്ന പദത്തിന് അളവുകോൽ, സ്വീകാര്യമായ മാനദണ്ഡം എന്നിങ്ങനെയുള്ള അർത്ഥമാണുള്ളത്. ഏതെല്ലാം പുസ്തകങ്ങൾ അഥവാ ലേഖനങ്ങൾ ക്രീസ്തീയ ബൈബിളിന്റെ ഭാഗമായി ചേർക്കപ്പെടണം എന്ന് തീരുമാനിക്കുന്നതിനായി ഉപയോഗിക്കുന്ന അടിസ്ഥാന മാനദണ്ഡത്തെയാണ് ബൈബിളിന്റെ കനോനികത എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.

യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ കേന്ദ്രസ്വരൂപം.

 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ
പത്രോസ് · സഭ · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
*പാശ്ചാത്യ സഭകൾ
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
ക്രിസ്തുമതം കവാടം

ചരിത്ര പശ്ചാത്തലം:

തിരുത്തുക

ക്രൈസ്തവ വിശ്വാസം വലിയതോതിൽ പ്രചരിക്കപ്പെട്ടുകൊണ്ടിരുന്ന ആദ്യ നൂറ്റാണ്ടിൽ ക്രിസ്തീയ ബൈബിൾ ഇന്നത്തെ രീതിയിലുള്ള ഒരു ഗ്രന്ഥമായി ക്രോഡീകരിക്കപ്പട്ടിരുന്നില്ല. അപ്പോസ്തലൻമാർ എഴുതുന്ന ലേഖനങ്ങൾ ഓരോ സ്ഥലംസഭകളിലേക്കും വ്യക്തികൾക്കും അയച്ചുകൊടുക്കന്ന പതിവാണുണ്ടായിരുന്നത്. അവർ അത് പരസ്പരം കൈമാറി വായിക്കുകയും ചെയ്തിരുന്നതായി പുതിയനിയമ ലേഖനങ്ങളിൽ നിന്നും സൂചനകൾ ലഭിക്കുന്നു. തിരുവെഴുത്തുകൾ എന്ന് വിളിക്കപ്പെടുന്ന ബൈബിളിന്റെ കൈയ്യെഴുത്തുപ്രതികളോടൊപ്പം ജ്ഞാനവാദികൾ തങ്ങളുടെ ആശയങ്ങളും വലിയതോതിൽ പ്രചരിപ്പിച്ചിരുന്നതായി ചരിത്രരേഖകളിൽ കാണുന്നു. ഇത്തരം ഗ്രന്ഥങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് അപ്പോസ്തലൻമാരുടെ ലേഖനങ്ങളിലും കാണുന്നുണ്ട്. പല ജ്ഞാനവാദ ഗ്രന്ഥങ്ങളും അപ്പോസ്തലൻമാരുടെയോ ബൈബിളിലെ പ്രമുഖരായ വ്യക്തികളുടെയോ പേരിലുള്ളതായിരുന്നതിനാൽ അത് ആദിമ ക്രൈസ്തവ സമൂഹത്തിൽ ചില ആശയക്കുഴപ്പങ്ങൾക്ക് വഴിവെച്ചു. ഈ പശ്ചാത്തലത്തിൽ ദൈവശ്വാസീയമായ ബൈബിൾ തിരുവെഴുത്തുകളുടെ പട്ടിക തയ്യാറാക്കുന്നതിനായും ബൈബിൾ ഒരു ഗ്രന്ഥമായി ക്രോഡീകരിക്കുന്നതിനായും ആദിമ സഭാപിതാക്കൻമാർ ഒരുമിച്ചു കൂടുകയും അതിനുവേണ്ടി പൊതുവായ ചില മാനദണ്ഡങ്ങൾ അംഗീകരിക്കുകയും ചെയ്തു. ഇത്തരത്തിൽ ക്രോഡീകരിക്കപ്പെട്ട ബൈബിൾ കാനോനിക ബൈബിൾ എന്ന് അറയപ്പെടുന്നു.

ബൈബിൾ ക്രോഡീകരണ മാനദണ്ഡങ്ങൾ (കാനോൻ):

തിരുത്തുക

പുസ്തകങ്ങളോ ലേഖനങ്ങളോ അംഗീകരിക്കപ്പെടണം എങ്കിൽ താഴെ പറയുന്ന മാനദണ്ഡപ്രകാരം ഉള്ളത് ആയിരിക്കണം.

  • ലേഖനകാരൻ യേശുക്രിസതുവിന്റെ ശിഷ്യനോ (അപ്പോസ്തലൻ) അപ്പോസ്തലന്റെ സന്തത സഹചാരിയോ ആയിരിക്കണം.
  • ക്രൈസ്തവസഭ പൊതുവായി അതിനെ അംഗീകരിച്ചിരിക്കണം.
  • ലേഖനത്തിലെ ഉപദേശപരമായ പഠിപ്പിക്കൽ പുതിയനിയമത്തിലെ പൊതുവായ ഉപദേശത്തോട് യോജിച്ചത് ആയിരിക്കണം
  • ദൈവശ്വാസീയമായി എഴുതപ്പെട്ട പുസ്തകങ്ങൾക്കുണ്ടായിരിക്കേണ്ട ആത്മീകവും ധാർമ്മികവുമായ നിലവാരം ലേഖനത്തിന് ഉണ്ടായിരിക്കേണം.

പഴയനിയമ കാനോൻ

തിരുത്തുക

പുതിയനിയമ കാനോൻ

തിരുത്തുക

പുറംകണ്ണികൾ

തിരുത്തുക

എന്ന്‌, എങ്ങനെയാണ്‌ ബൈബിളിന്റെ കാനോൻ അംഗീകരിക്കപ്പെട്ട്‌ ഒരു പുസ്തകം ആയിത്തീർന്നത്‌? (പ്രൊട്ടസ്റന്റ് വീക്ഷണം)

"https:https://www.how.com.vn/wiki/index.php?lang=ml&q=കാനോനിക_ബൈബിൾ&oldid=2281646" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംസമസ്ത കേരള ജംഇയ്യത്തുൽ ഉലമസിദ്ദിഖ് (നടൻ)വൈക്കം മുഹമ്മദ് ബഷീർകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻകൽക്കി 2898 എ.ഡി (സിനിമ)ഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിസുഗതകുമാരിമലയാളം അക്ഷരമാലമുഹമ്മദ് ഷാമിമധുസൂദനൻ നായർമലയാളംഎസ്.കെ. പൊറ്റെക്കാട്ട്കുഞ്ചൻ നമ്പ്യാർപി.എൻ. പണിക്കർകൽക്കികേരളംഅശ്വത്ഥാമാവ്പാത്തുമ്മായുടെ ആട്ആധുനിക കവിത്രയംഇന്ത്യയുടെ ഭരണഘടനരബീന്ദ്രനാഥ് ടാഗോർഹെലൻ കെല്ലർപ്രധാന ദിനങ്ങൾവായനദിനംപ്രാചീനകവിത്രയംകമല സുറയ്യമലയാള മനോരമ ദിനപ്പത്രംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ആടുജീവിതംകഥകളിശ്രീനാരായണഗുരുമഹാഭാരതംമുഗൾ സാമ്രാജ്യംഎഴുത്തച്ഛൻ പുരസ്കാരം