കേരള സാഹിത്യ അക്കാദമി

മലയാളഭാഷയെയും അതിന്റെ സാഹിത്യപൈതൃകത്തെയും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും സ്ഥാപിച്ച

മലയാളഭാഷയെയും അതിന്റെ സാഹിത്യപൈതൃകത്തെയും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും സ്ഥാപിച്ച ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള സാഹിത്യ അക്കാദമി (ആംഗലേയം:Kerala Sahitya Akademi, Academy for Malayalam literature).1956 ആഗസ്റ്റ് 15 ന് തിരു-കൊച്ചി സർക്കാർ തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിൽ രൂപവത്കരിച്ച കേരള സാഹിത്യ അക്കാദമി 1958-ൽ തൃശൂരിലേക്ക് മാറ്റി.[2] സാഹിത്യകാരന്മാരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പോർട്രെയ്റ്റ് ഗാലറിയും പ്രശസ്തരുടെ ശബ്ദം ആലേഖനം ചെയ്ത കാസറ്റ് ലൈബ്രറിയും അക്കാദമിയിലുണ്ട്. കേരള, കാലികറ്റ്, മഹാത്മാഗാന്ധി, കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലകളുടെ പി.എച്ച്.ഡി. ഗവേഷണ കേന്ദ്രമാണ് ഈ ലൈബ്രറി.

കേരള സാഹിത്യ അക്കാദമി
ആപ്തവാക്യംമലയാണ്മയുടെ സർഗ്ഗകവാടം
രൂപീകരണം1956ഒക്ടോബർ 15
തരംസാഹിത്യ സംഘടന
ആസ്ഥാനംതൃശൂർ, കേരളം,
 ഇന്ത്യ
ഔദ്യോഗിക ഭാഷ
മലയാളം
രക്ഷാധികാരി
പിണറായി വിജയൻ
പ്രസിഡണ്ട്
കെ. സച്ചിദാനന്ദൻ
സെക്രട്ടറി
പ്രൊഫ. സി.പി അബൂബക്കർ
വൈസ് പ്രസിഡണ്ട്
ഡോ.അശോകൻ ചരുവിൽ
വെബ്സൈറ്റ്കേരള സാഹിത്യ അക്കാദമി വെബ്സൈറ്റ്

ചരിത്രം

തിരുത്തുക
കേരള സാഹിത്യ അക്കാദമി
പുസ്തക വില്പന ശാല

തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുന്നാൾ ബാലരാമവർമ്മയാണ് 1956 ഒക്ടോബർ 15-ന് അക്കാദമി ഉദ്ഘാടനം ചെയ്തത്. കേരള സർക്കാർ സാമ്പത്തിക സഹായം ചെയ്യുന്നുണ്ടെങ്കിലും അക്കാദമിയുടെ ഭരണഘടനാപ്രകാരം അക്കാദമി ഇപ്പോഴും സ്വയംഭരണ സ്ഥാപനമായി തന്നെ നിലകൊള്ളുന്നു.

സർദാർ കെ.എം. പണിക്കരായിരുന്നു കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡന്റ്. ഇപ്പോഴത്തെ പ്രസിഡന്റ് കെ സച്ചിദാനന്ദൻ .സെക്രട്ടറി കെ.പി.മോഹനൻ. വൈസ് പ്രസിഡന്റ് ഖദീജ മുംതാസ്.നിർവാഹക സമിതി അംഗങ്ങൾ

  1. സുഭാഷ് ചന്ദ്രൻ
  2. ആലങ്കോട് ലീലാകൃഷ്ണൻ
  3. ഇ.പി. രാജഗോപാലൻ
  4. വി.എൻ. മുരളി
  5. കെ.ഇ.എൻ. കുഞ്ഞഹമ്മദ്
  6. എം.എം. നാരായണൻ

പ്രവർത്തനങ്ങൾ

തിരുത്തുക

മികച്ച സാഹിത്യഗ്രന്ഥങ്ങൾക്ക് പുരസ്കാരം നൽകുക, സാഹിത്യ ശില്പശാലകൾ നടത്തുക, യുവ സാഹിത്യകാരന്മാർക്കും വിദ്യാർഥികൾക്കും വേണ്ടി സാഹിത്യ പഠന ക്യാമ്പുകൾ നടത്തുക, ഭാഷയുടേയും സാഹിത്യത്തിന്റേയും സംസ്കാരത്തിന്റേയും മേഖലയിലെ ഗവേഷണങ്ങൾക്ക് പ്രോത്സാഹനം നല്കുക. സാഹിത്യകാരന്മാർക്ക് പഠനപര്യടനത്തിനും ഗ്രന്ഥരചനയ്ക്കും സ്കോളർഷിപ്പ് നല്കുക, ജനങ്ങളിൽ സാഹിത്യാഭിരുചി വളർത്തുന്ന പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കുക, മലയാളത്തിൽ നിന്ന് മറ്റ് ഭാഷകളിലേക്കും മറ്റ് ഭാഷകളിൽ നിന്ന് മലയാളത്തിലേക്കും ഉത്കൃഷ്ട കൃതികൾ പരിഭാഷപ്പെടുത്തുക, സാഹിത്യ ചരിത്രം, ഗ്രന്ഥസൂചി, സാഹിത്യകാര ഡയറ്ക്ടറി, വിജ്ഞാനകോശം തുടങ്ങിയ റഫറൻസ് ഗ്രന്ഥങ്ങൾ, ഭാഷയുടേയും സാഹിത്യത്തിന്റേയും വളർച്ചയ്ക്ക് ഉതകുന്ന ഗ്രന്ഥങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുക, പുസ്തക പ്രസിദ്ധീകരണത്തിന് സഹായം നല്കുക, എഴുത്തുകാർക്ക് സഹായം നല്കുക എന്നിവ അക്കാദമിയുടെ പ്രധാന പ്രവർത്തനങ്ങളാണ്.[1]

ഭാരവാഹികൾ

തിരുത്തുക

കേരള സാഹിത്യഅക്കാദമി അദ്ധ്യക്ഷൻ : കെ. സച്ചിദാനന്ദൻ

സെക്രട്ടറി  : ഡോ.കെ.പി.മോഹനൻ

വൈസ് പ്രസിഡന്റ് : ഡോ.ഖദീജ മുംതാസ്

മുൻ പ്രസിഡണ്ടുമാർ

തിരുത്തുക
കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടുമാർ
സർദാർ കെ.എം. പണിക്കർ15.08.195615.08.1961
കെ.പി. കേശവമേനോൻ(പ്രവർത്തനാധ്യക്ഷൻ)06.11.195812.07.1959
പൂത്തേഴത്ത് രാമൻമേനോൻ15.10.196105.08.1966
മഹാകവി ജി. ശങ്കരക്കുറുപ്പ്03.09.196631.06.1968
പ്രൊഫ. കുറ്റിപ്പുഴ കൃഷ്ണപ്പിള്ള01.07.196811.02.1971
പി.എ. സെയ്തുമുഹമ്മദ്12.02.197130.06.1971
പൊൻകുന്നം വർക്കി
പി. കേശവദേവ്
പി.സി. കുട്ടികൃഷ്ണൻ
ലളിതാംബിക അന്തർജ്ജനം
തകഴി ശിവശങ്കരപ്പിള്ള
പ്രൊഫ. എസ്. ഗുപ്തൻനായർ
പ്രൊഫ. എം.കെ സാനു
പ്രൊഫ. കെ.എം. തരകൻ
എം.ടി. വാസുദേവൻ നായർ
ടി.ഒ. സൂരജ് (ജില്ലാ കളക്ടർ, പ്രസിഡണ്ട് ഇൻചാർജ്ജ്)
എൻ.പി. മുഹമ്മദ്
യൂസഫലി കേച്ചേരി
എം. മുകുന്ദൻ
പി. വത്സല
പെരുമ്പടവം ശ്രീധരൻ

ഇതും കാണുക

തിരുത്തുക
  1. കേരള സാഹിത്യ അക്കാദമി സാംസ്കാരിക ഡയറി 2012

10°31′45.33″N 76°13′6.28″E / 10.5292583°N 76.2184111°E / 10.5292583; 76.2184111 2. ↑ സ്കൂൾ അക്കാദമിക് കലണ്ടർ (ഡോ. കെ. വിദ്യസാഗർ, രഞ്ജിത്ത് സി.എ.) ഡി.സി. ബുക്സ്,കോട്ടയം 2008


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


തൃശ്ശൂർ - കൂടുതൽ വിവരങ്ങൾ

edit

ചരിത്രംതൃശ്ശൂരിന്റെ ചരിത്രം,കൊച്ചി രാജ്യം, കേരള ചരിത്രം, ശക്തൻ തമ്പുരാൻ, കൊടുങ്ങല്ലൂർ
പ്രധാന സ്ഥലങ്ങൾതൃശൂരിനടുത്തുള്ള പ്രധാനസ്ഥലങ്ങൾ, തൃശൂരിലെ ഗ്രാമപ്രദേശങ്ങൾ, സ്വരാജ് റൗണ്ട്, തൃശ്ശൂർ, തൃശ്ശൂർ ജില്ല
സർക്കാർ
നിയമസഭാ മണ്ഡലങ്ങൾചേലക്കര, കുന്നംകുളം, ഗുരുവായൂർ, മണലൂർ, വടക്കാഞ്ചേരി, ഒല്ലൂർ, തൃശ്ശൂർ, നാട്ടിക, കയ്പമംഗലം, ഇരിങ്ങാലക്കുട, പുതുക്കാട്, ചാലക്കുടി, കൊടുങ്ങല്ലൂർ
സ്ഥാപനങ്ങൾ, ചരിത്രസ്മാരകങ്ങൾശക്തൻ തമ്പുരാൻ കൊട്ടാരം, കേരള സംഗീതനാടക അക്കാദമി, കേരള സാഹിത്യ അക്കാദമി
വിദ്യാഭ്യാസംതൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ആശുപത്രികൾതൃശൂരിലെ പ്രധാന ആശുപത്രികൾ
ഗതാഗതംനെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം
സംസ്കാരംകേരളസംസ്കാരം, കേരളത്തിലെ പാചകം, മലയാളം, കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാഡമി
ആരാധനാലയങ്ങൾതൃശൂരിലെ ആരാധനാലയങ്ങൾ, ഹൈന്ദവക്ഷേത്രങ്ങൾ, വടക്കുംനാഥ ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം, കൽദായ സുറിയാനി പള്ളി
മറ്റ് വിഷയങ്ങൾതൃശൂർ പൂരം, ശക്തൻ തമ്പുരാൻ
🔥 Top keywords: വൈക്കം മുഹമ്മദ് ബഷീർപ്രത്യേകം:അന്വേഷണംപ്രധാന താൾതുഞ്ചത്തെഴുത്തച്ഛൻകുമാരനാശാൻവള്ളത്തോൾ നാരായണമേനോൻവൈക്കം സത്യാഗ്രഹംഉള്ളൂർ എസ്. പരമേശ്വരയ്യർകുഞ്ചൻ നമ്പ്യാർകൽക്കിചെറുശ്ശേരികൽക്കി 2898 എ.ഡി (സിനിമ)അശ്വത്ഥാമാവ്തോമാശ്ലീഹാമഹാത്മാ ഗാന്ധിസുഗതകുമാരിപാത്തുമ്മായുടെ ആട്മഹാഭാരതംകോട്ടയംസൈക്കിൾപ്രാചീനകവിത്രയംമലയാളംആധുനിക കവിത്രയംകർണ്ണൻബാബർമലയാളം അക്ഷരമാലമീര നന്ദൻബാല്യകാലസഖികേരളംഎൻ.എൻ. പിള്ളജൈവാധിനിവേശംസമസ്ത കേരള ജംഇയ്യത്തുൽ ഉലമകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഅക്‌ബർമധുസൂദനൻ നായർമുഗൾ സാമ്രാജ്യംകഥകളിപി. കേശവദേവ്