പുരാതന ഈജിപ്തിൽ ആരാധിച്ചിരുന്ന ഒരു ദേവനാണ് ഖ്നും (ഇംഗ്ലീഷ്: Khnum (/kəˈnuːm/; also spelled Khnemu)). നൈൽ നദിയുടെ സ്രോതസ്സിന്റെ ദേവനാണ് ഖ്നും. നൈൽ നദിയിലെ വാർഷിക പ്രളയം ഈജിത്യൻ ഭൂമിയെ ഫലഭൂയിഷ്ടവും സമ്പന്നവുമാക്കുന്നതിനാൽ നൈലിന്റെ കാരണഭൂതനായ ഖ്നും ദേവന് സൃഷ്ടികർത്താവിന്റെ പരിവേഷമാണ് ഈജിപ്ഷ്യർ നൽകിയിരുന്നത്.

ഖ്നും
സൃഷ്ടിയുടേയും ജലത്തിന്റേയും ദേവൻ
ആടിന്റെ ശിരസ്സോടുകൂടിയ ഖ്നും ദേവൻ
Name in hieroglyphs
W9E10
Major cult centerഎലിഫന്റൈൻ
ചിഹ്നംthe potter's wheel
Personal information
Parentsനൂ or റാ
Siblingsനീത്ത്
ജീവിത പങ്കാളിസാതേത്, നീത്ത്, ഹെക്വെത്, മെഞ്ചിത്, and നെബ്ത്തു
OffspringAnuket, sometimes Serket, Heka or Ra, and Thoth

ചിത്രീകരണം

തിരുത്തുക

സാധാരണയായി മുട്ടനാടിന്റെ ശിരസ്സുള്ള ഒരു മനുഷ്യരൂപത്തിലാണ് ഖ്നും ദേവനെ ചിത്രീകരിക്കാറുള്ളത്. ചിലപ്പോൾ കയ്യിൽ ഒരു ജലകുംഭവും ചിത്രീകരിക്കാറുണ്ട്. കുംഭത്തിൽ നിന്നും പ്രവഹിക്കുന്ന ജലം ഖ്നും ദേവനെ ജലത്തിന്റെ ദേവനായി പ്രതീകവൽക്കരിക്കുന്നു.

ശിശുക്കളെ ഖ്നും കളിമണ്ണിൽ നിർമിച്ച് മാതാവിന്റെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നു എന്നൊരു സങ്കല്പവും ഉണ്ടായിരുന്നു. കളിമൺ പാത്രത്തിനുപയോഗിക്കുന്ന ചക്രം ഖ്നുമിന്റെ ഒരു പ്രതീകമാണ്.

എലിഫന്റൈൻ ക്ഷേത്രം

തിരുത്തുക

പുരാതന ഈജിപ്റ്റിലെ എലിഫന്റൈനിൽ ഖ്നും ദേവനും അദ്ദേഹത്തിന്റെ പത്നിയായ സാതേത് ദേവിക്കും അവരുടെ മകളായ അനുകേത്തിനും വേണ്ടി സംരപ്പിച്ച ക്ഷേത്രം നിലനിന്നിരുന്നു. ഇത് കുറഞ്ഞത് മധ്യസാമ്രാജ്യ കാലത്ത് പണികഴിപ്പിച്ചതായിരിക്കാം എന്ന് കരുതപ്പെടുന്നു. നവ സാമ്രാജ്യത്തിലെ റാംസെസ്സ് രണ്ടാമന്റെ കാലത്തും ഖ്നും ആരാധന ഇവിടെ നിലനിന്നിരുന്നതായി ചരിത്രരേഖകൾ സൂചിപ്പിക്കുന്നുണ്ട്.[1] എലിഫന്റൈൻ ക്ഷേത്രത്തിനെതിർ ദിക്കിൽ നൈലിന്റെ കിഴക്കൻ തീരത്തുള്ള അസ്വാനിലും ഖ്നുമിന്റെ ദേവാലയങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് ടോളമിക് കാലത്തിലേതാവാം എന്ന് കരുതപ്പെടുന്നു.[1]

എസ്ന ക്ഷേത്രം

തിരുത്തുക

പുരാതന ഈജിപ്റ്റിലെ എസ്നയിലും ഒരു ഖ്നും ക്ഷേത്രം ഉണ്ടായിരുന്നു. ഇവിടെ ഖ്നുമിനെ കൂടാതെ നീത്ത്,  ഹേക എന്നീ ദേവതമാരെയും ആരാധിച്ചിരുന്നു.[2] ടോളമിക് കാലഘട്ടത്തിലാണ് ഈ ക്ഷേത്രം പണിതത്. ചിലപ്പോൾ ഖ്നുമിനെ മുതലയുടെ തലയുള്ള ദേവനായും ചിത്രീകരിച്ചിരുന്നു.

ചിത്രശാല

തിരുത്തുക
  1. 1.0 1.1 Wilkinson, Richard H., The Complete Temples of Ancient Egypt, Thames and Hudson, 2000, ISBN 0-500-05100-3
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്;RW2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https:https://www.how.com.vn/wiki/index.php?lang=ml&q=ഖ്നും&oldid=2680926" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രത്യേകം:അന്വേഷണംപ്രധാന താൾഗുരുവായൂർ സത്യാഗ്രഹംവൈക്കം മുഹമ്മദ് ബഷീർതോമാശ്ലീഹാമീര നന്ദൻകൽക്കി 2898 എ.ഡി (സിനിമ)സമസ്ത കേരള ജംഇയ്യത്തുൽ ഉലമശ്രീനാരായണഗുരുഅശ്വത്ഥാമാവ്തുഞ്ചത്തെഴുത്തച്ഛൻകൽക്കിനിയമംമലയാളം അക്ഷരമാലഇന്ത്യയുടെ ഭരണഘടനചട്ടമ്പിസ്വാമികൾകുമാരനാശാൻമഹാഭാരതംകുര്യാക്കോസ് ഏലിയാസ് ചാവറവൈകുണ്ഠസ്വാമിവള്ളത്തോൾ നാരായണമേനോൻമലയാളംകർണ്ണൻപൗലോസ് അപ്പസ്തോലൻഐസ്‌ക്രീംവക്കം അബ്ദുൽ ഖാദർ മൗലവിപത്രോസ് ശ്ലീഹാഉള്ളൂർ എസ്. പരമേശ്വരയ്യർപൊയ്‌കയിൽ യോഹന്നാൻകേരളംദാക്ഷായണി വേലായുധൻസിദ്ദിഖ് (നടൻ)പാത്തുമ്മായുടെ ആട്ഹരിതഗൃഹപ്രഭാവംപണ്ഡിറ്റ് കെ.പി. കറുപ്പൻകുഞ്ചൻ നമ്പ്യാർചെറുശ്ശേരിആധുനിക കവിത്രയംസുഗതകുമാരി