അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവും, അദ്ധ്യക്ഷ്യനുമായിരുന്നു അർവ്വോ കുസ്റ്റാ ഹാൾബർഗ് എന്ന ഗസ് ഹാൾ. നാലുതവണ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കു് മത്സരിച്ചു. 1910 ഒക്ടോബർ 8 നു് മിലസോട്ടയിലെ ചെറി പട്ടണത്തിൽ ജനിച്ചു, ഒരു കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ള കുടുംബത്തിലാണു് വളർന്നതു്. ചെറുപ്പത്തിലെ രാഷ്ട്രീയരംഗത്ത് ഇടപെടാൻ തുടങ്ങി [2] 1937 - ൽ ഉരുക്ക് തൊഴിലാളികളുടെ സമരത്തിൽ അണിചേർന്നു. അമേരിക്കയിലെ ചെറുകിട പ്രദേശിക ഉരുക്കു് വ്യവസായ തൊഴിലാളികളെ സംഘടിപ്പിക്കാനായി പ്രവർത്തിച്ചു. രണ്ടാം ചുവപ്പ് ഭീതിയുടെ കാലത്ത് സ്മിത് ആക്ട് പ്രകാരം എട്ടുവർഷം ജയിൽവാസമനുഷ്ഠിച്ചു. ജയിൽ മോചിതനായ ശേഷം നാല്പതു് വർഷക്കാലത്തോളം അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃനിരയിൽ പ്രവർത്തിച്ചു. 2000 ഒക്ടോബർ 13 നു് ന്യൂയോർക്കിൽ വെച്ചു് അന്തരിച്ചു,

ഗസ് ഹാൾ
ഗസ് ഹാൾ (വലത്തെ ഭാഗത്ത്) 1984 -ൽ കൈയ്യെഴുത്തിൽ ഒപ്പുവെക്കുന്നു.
അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി
ഓഫീസിൽ
1959–2000[1]
മുൻഗാമിയൂജിൻ ഡെന്നിസ്
പിൻഗാമിസാം വെബ്
വ്യക്തിഗത വിവരങ്ങൾ
ജനനം
അർവ്വോ കുസ്റ്റാ ഹാൾബർഗ്

(1910-10-08)ഒക്ടോബർ 8, 1910
ചെറി പട്ടണം, മിനസോട്ട, അമേരിക്ക
മരണംഒക്ടോബർ 13, 2000(2000-10-13) (പ്രായം 90)
ലെനക്സ് ഹിൽ ആശുപത്രി
മാൻഹട്ടൻ, ന്യൂയോർക്ക്
രാഷ്ട്രീയ കക്ഷിഅമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി
പങ്കാളിഎലിസബത്ത് മേരി ടർണർ
കുട്ടികൾഅർവ്വോ, ബർബറ
വസതിയോർക്കേർസ് ന്യൂയോർക്ക്
അൽമ മേറ്റർഅന്താരാഷ്ട്ര ലെനിൻ സ്കൂൾ
ജോലിഉരുക്ക് വ്യവസായ തൊഴിലാളി
ഒപ്പ്

ആദ്യകാലജീവിതം

തിരുത്തുക

1910 ഒക്ടോബർ എട്ടിനു മാറ്റ്, സൂസൻ ദമ്പതികളുടെ മകനായാണ് ഗസ് ഹാൾ ജനിച്ചത്.[3] ഫിൻലാന്റിൽ നിന്നുമുള്ള കുടിയേറ്റ കുടുംബമായിരുന്നു ഇത്. തീവ്ര രാഷ്ട്രീയ നിലപാടുകൾ വച്ചുപുലർത്തിയിരുന്നവരായിരുന്നു ഈ ദമ്പതികൾ. അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകർ കൂടിയായിരുന്നു ഇരുവരും. ഗസ് ഹാൾ ചെറുപ്പം തൊട്ടേ ഏതു കാര്യങ്ങളിലും തന്റേതായ നിലപാടുകൾ സ്വീകരിച്ചിരുന്ന ആളായിരുന്നു. ഇൻഡസ്ട്രിയൽ വർക്കേഴ്സ് ഓഫ് ദ വേൾഡ് എന്ന സംഘടനയിൽ ചേർന്നു പ്രവർത്തിച്ചതിനു മാറ്റിനെ കമ്പനിയിൽ നിന്നും പുറത്താക്കുകയും, ആ കാലഘട്ടത്തിൽ കുടുംബം കടുത്ത ദാരിദ്ര്യം അനുഭവിക്കുകയും ചെയ്തിരുന്നു.[4]

  1. മാത്യൂസ്, കരേൻ (2000-10-17). "ഗസ് ഹാൾ, വർഷങ്ങളോളം തടവറയിലടച്ചിട്ടും,, ലോകത്തിലെ പല രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് ഭരണം തകർന്നിട്ടും, തന്റെ രാഷ്ട്രീയചിന്തകളിൽ അടിയുറച്ചുനിന്നു് പ്രവർത്തിച്ച അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി തലവൻ തൊണ്ണൂറാം വയസ്സിൽ അന്തരിച്ചു". അസ്സോസിയേറ്റ് പ്രസ്സ്. Archived from the original on 2012-08-14. Retrieved 2007-10-25. അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി തലവൻ അന്തരിച്ചു. തൊണ്ണൂറാം വയസ്സായിരുന്നു. മൻഹട്ടനിലെ ലെനോക്സ് ആശുപത്രിയിൽ വെച്ച് പ്രമേഘ സംബന്ധമായ കാരണങ്ങളാൽ വെള്ളിയാഴ്ചയാണ് അന്തരിച്ചതെന്നു് കമ്മ്യൂണിസ്റ്റ് പാർട്ടി വക്താവു് സ്കോട്ട് മാർഷൽ ഇന്നലെ അറിയിച്ചു.
  2. ബാർക്കൻ, എലിയറ്റ് റോബർട്ട് (2001). Making it in America: A Sourcebook on Eminent Ethnic Americans. ABC-CLIO. p. 147. ISBN 1-57607-098-0.
  3. Kostiainen, Auvo (2010-04-27). "ഹാൾ, ഗസ് (1910–2000)". ദ നാഷണൽ ബയോഗ്രഫി ഓഫ് ഫിൻലൻഡ്. Archived from the original on 2008-03-11. Retrieved 2016-01-12. {{cite web}}: Italic or bold markup not allowed in: |publisher= (help)
  4. "ഗസ് ഹാൾ. യു.എസ് കമ്മ്യൂണിസ്റ്റ് ചീഫ് ഡൈസ്". ഹെറാൾഡ് ട്രൈബ്യൂൺ. 2000-10-17. p. 8A. {{cite news}}: |access-date= requires |url= (help)
"https:https://www.how.com.vn/wiki/index.php?lang=ml&q=ഗസ്_ഹാൾ&oldid=4082652" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: സമസ്ത കേരള ജംഇയ്യത്തുൽ ഉലമഅന്താരാഷ്ട്ര ലഹരിവിരുദ്ധദിനംപ്രത്യേകം:അന്വേഷണംസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻപ്രധാന താൾകുമാരനാശാൻവള്ളത്തോൾ നാരായണമേനോൻസുപ്രഭാതം ദിനപ്പത്രംഇ.കെ. അബൂബക്കർ മുസ്‌ലിയാർവൈക്കം മുഹമ്മദ് ബഷീർമലയാളം അക്ഷരമാലതുഞ്ചത്തെഴുത്തച്ഛൻചെറുശ്ശേരിസയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾസുഗതകുമാരിമധുസൂദനൻ നായർസമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻഉള്ളൂർ എസ്. പരമേശ്വരയ്യർമലയാളംഇന്ത്യയുടെ ഭരണഘടനലഹരിവസ്തുക്കൾപാങ്ങിൽ അഹ്മദ് കുട്ടി മുസ്‍ലിയാർവരക്കൽ മുല്ലക്കോയ തങ്ങൾഎസ്.കെ. പൊറ്റെക്കാട്ട്ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)കേരളംവായനദിനംപി.എൻ. പണിക്കർആടുജീവിതംഓം ബിർളആധുനിക കവിത്രയംകുഞ്ചൻ നമ്പ്യാർവർഗ്ഗം:സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക നേതാക്കൾകെ. ആലിക്കുട്ടി മുസ്‌ലിയാർകമല സുറയ്യരബീന്ദ്രനാഥ് ടാഗോർമുഗൾ സാമ്രാജ്യംകഥകളിപ്രധാന ദിനങ്ങൾ