ഭാരതീയ വിശ്വാസമനുസരിച്ച് നാലു യുഗങ്ങളിൽ (ചതുർയുഗങ്ങൾ) രണ്ടാമത്തേതാണ് ത്രേതായുഗം. [1] (തൃ=മൂന്ന് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെ മൂന്ന് അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു -- 1. വാമനൻ, 2. പരശുരാമൻ, 3. ശ്രീരാമൻ). കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവയാണ് ചതുർയുഗങ്ങൾ. 1,296,000 മനുഷ്യവർഷങ്ങൾ അതായത്, 3,600 ദിവ്യവർഷങ്ങൾ (ദേവ വർഷങ്ങൾ) ചേരുമ്പോഴാണ് ഈ യുഗത്തിന്റെ കാലയളവ് എത്തുന്നത്. ധർമത്തിനും അധർമത്തിനും ഈ മൂന്നു പാദങ്ങൾ വീതം ത്രേതായുഗത്തിലുണ്ടായിരിക്കും. പുരുഷനിൽ യൗവനം എപ്രകാരമാണോ അപ്രകാരമാണ് ലോകത്തിൽ ത്രേതായുഗം എന്ന് പറയുന്നു. കൃതയുഗം ബാല്യവും, ദ്വാപരം അതിന്റെ വാർദ്ധക്യവും, കലി രോഗാവസ്ഥയായും പറയുന്നു.

ത്രേതായുഗം

1 ദേവ ദിനം1 മനുഷ്യ വർഷം
1 ദേവ വർഷം360 ദേവദിനം
കലിയുഗം1,200 ദേവവർഷം
(360 X 1,200)
4,32,000 മനുഷ്യവർഷം
ദ്വാപരയുഗം2,400 ദേവവർഷം
(360 X 2,400)
864,000 മനുഷ്യവർഷം
ത്രേതായുഗം3,600 ദേവവർഷം
(360 X 3,600)
1,296,000 മനുഷ്യവർഷം
മഹായുഗംചതുർയുഗങ്ങൾ
(12,000 ദേവവർഷം)
മന്വന്തരം71 മഹായുഗങ്ങൾ
(852,000 ദേവവർഷം)
വിഷ്ണുവിന്റെ അവതാരങ്ങൾവാമനൻ
പരശുരാമൻ
ശ്രീരാമൻ
മറ്റു യുഗങ്ങൾകൃതയുഗം
ദ്വാപരയുഗം
കലിയുഗം

പുരുഷസ്യ ഗർഭാധാനം, യഥാ കൃതയുശ്യമവം ബാല്യം,
യഥാ ത്രേതാ തഥാ യൗവനം, യഥാദ്വോപരസ്തഥാ സ്ഥാ
വിര്യം, യഥാ കലീരേവമാതൂര്യം, യഥാ യുഗാന്തരസ്തോ
ഥാ മരണം ഇത്യേവമേതേനാനുമാന്നാനുക്താനാമപി
ലോകപുരുഷയോരവയവ വിശേഷാണാമഗ്നിവേശ! സാ
മാന്യം വിദ്യാൽ ഇതി.

ലോഹയുഗത്തിനും മുമ്പ് ശിലായുഗത്തിൽ ആയിരുന്നു ത്രേതായുഗം എന്ന് കരുതുന്നുവെങ്കിലും, ശാസ്ത്രം അതിനോട് പൂർണ്ണമായും യോജിക്കുന്നില്ല. മറ്റുയുഗങ്ങളിലേതു പോലെതന്നെ ത്രേതായുഗത്തിലും വർണാശ്രമ ധർമങ്ങൾ, വ്യവസ്ഥിതികൾ മുതലായവ ഉണ്ടായിരുന്നതായി ഹൈന്ദവപുരാണങ്ങൾ സാക്ഷ്യം പറയുന്നു. ത്രേതായുഗത്തിൽ മഹാവിഷ്ണു രാമനായി ജനിച്ചുവെന്നും ധർമസംസ്ഥാപനം നടത്തിയെന്നും ഹൈന്ദവപുരാണേതിഹാസങ്ങൾ പറയുന്നു.[2] ദ്വാപരയുഗത്തിൽ മനുഷ്യായുസ്സ് ഗണ്യമായി കുറഞ്ഞതായും കരുതുന്നു. മഹാഭാരതത്തിലാണ് യുഗങ്ങളെപ്പറ്റിയുള്ള വർണന കാണപ്പെടുന്നത്.[3]

  1. ശ്രീമദ് മഹാഭാഗവതം, തൃതീയസ്കന്ധം -- ആയുസ്സിന്റെ പരിണാമം -- തേമ്പാട്ട് ശങ്കരൻ നായർ -- ISBN : 978-81-8264-912 -- മാതൃഭൂമി പബ്ലീഷേസ്, കോഴിക്കോട്
  2. ശ്രീമദ് മഹാഭാഗവതം, ഗദ്യപരിഭാഷ -- തേമ്പാട്ട് ശങ്കരൻ നായർ -- ISBN : 978-81-8264-912 -- മാതൃഭൂമി പബ്ലീഷേസ്, കോഴിക്കോട്
  3. മഹാഭാരതം -- ഡോ.പിഎസ്.നായർ -- വിദ്യാരംഭം പബ്ലിഷേസ്, ആലപ്പുഴ
"https:https://www.how.com.vn/wiki/index.php?lang=ml&q=ത്രേതായുഗം&oldid=2283453" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: വായനദിനംപി.എൻ. പണിക്കർപ്രത്യേകം:അന്വേഷണംതുഞ്ചത്തെഴുത്തച്ഛൻപ്രധാന താൾകുമാരനാശാൻവള്ളത്തോൾ നാരായണമേനോൻമലയാളം അക്ഷരമാലസുഗതകുമാരിവൈക്കം മുഹമ്മദ് ബഷീർആടുജീവിതംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിമധുസൂദനൻ നായർകുഞ്ഞുണ്ണിമാഷ്വായനആധുനിക കവിത്രയംപാത്തുമ്മായുടെ ആട്കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽമലയാളംകമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഎം.ടി. വാസുദേവൻ നായർബാബർഒ.എൻ.വി. കുറുപ്പ്കുഞ്ചൻ നമ്പ്യാർപ്രാചീനകവിത്രയംഅന്താരാഷ്ട്ര യോഗ ദിനംമുഗൾ സാമ്രാജ്യംബാല്യകാലസഖിഹജ്ജ്എസ്.കെ. പൊറ്റെക്കാട്ട്ചങ്ങമ്പുഴ കൃഷ്ണപിള്ളഎഴുത്തച്ഛൻ പുരസ്കാരംഒരു കുടയും കുഞ്ഞുപെങ്ങളുംനാടകംഗ്രന്ഥശാലഅക്‌ബർഗ്രന്ഥശാല ദിനം