നിസാമി ഗഞ്ചാവി

പന്ത്രണ്ടാം നൂറ്റാണ്ടിലെ പേർഷ്യൻ സുന്നി മുസ്ലീം കവി

പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു പേർഷ്യൻ[2][3][4][5][6] സുന്നി[7]മുസ്ലീം കവിയായിരുന്നു നിസാമി ഗഞ്ചാവി (പേർഷ്യൻ: نظامی گنجوی, റോമനൈസ്ഡ്: Niẓāmī Ganjavī, lit. 'Niẓāmī of Ganja') (c. 1141–1209),,[2] നിസാമി ഗഞ്ചേയ്,[2] നിസാമി,[8]അല്ലെങ്കിൽ നെസാമി, എന്നും അറിയപ്പെടുന്നു. ജമാൽ അദ്-ദിൻ അബു മുഹമ്മദ് ഇല്യാസ് ഇബ്നു-യൂസുഫ് ഇബ്ൻ-സാക്കി എന്നാണ് അദ്ദേഹത്തിന്റെ ഔപചാരിക നാമം.

നിസാമി ഗഞ്ചാവി
Rug depiction of Nizami Ganjavi (1939). Ganja Museum, Republic of Azerbaijan.
Rug depiction of Nizami Ganjavi (1939). Ganja Museum, Republic of Azerbaijan.
ജനനംc. (earlier date c. has also been suggested)
ഗഞ്ച, സെൽജുക് സാമ്രാജ്യം (modern-day Republic of അസർബൈജാൻ)
മരണം1209 (aged 68–78)
ഗഞ്ച (ഷിർവാൻഷാ രാജവംശം, ആധുനിക റിപ്പബ്ലിക് ഓഫ് അസർബൈജാൻ)
Period12th century
GenreRomantic Persian epic poetry,[1] Persian lyrical poetry, wisdom literature
ശ്രദ്ധേയമായ രചന(കൾ)Khamsa or Panj Ganj ('Five Treasures')

പേർഷ്യൻ സാഹിത്യത്തിലെ ഏറ്റവും വലിയ റൊമാന്റിക് ഇതിഹാസ കവിയായി നെസാമി കണക്കാക്കപ്പെടുന്നു.[9] പേർഷ്യൻ ഇതിഹാസത്തിന് സംഭാഷണ ശൈലിയും റിയലിസ്റ്റിക് ശൈലിയും അദ്ദേഹം കൊണ്ടുവന്നു.[1][8] അഫ്ഗാനിസ്ഥാൻ,[2] റിപ്പബ്ലിക് ഓഫ് അസർബൈജാൻ,[10] ഇറാൻ,[2] കുർദിസ്ഥാൻ മേഖല[11][12][13], താജിക്കിസ്ഥാൻ[2]എന്നിവ അദ്ദേഹത്തിന്റെ പൈതൃകത്തെ വ്യാപകമായി വിലമതിക്കുകയും പങ്കിടുകയും ചെയ്യുന്നു.

ഷായുടെ സ്വീകരണത്തിൽ നിസാമി ഗഞ്ചാവി. മിനിയേച്ചർ. 1570. അസർബൈജാൻ ചരിത്ര മ്യൂസിയം

അദ്ദേഹത്തിന്റെ വ്യക്തിപരമായ പേര് ഇല്യാസ്[2] എന്നായിരുന്നു. അദ്ദേഹം തിരഞ്ഞെടുത്ത തൂലികാനാമം നെസാമി (നിസാമി, നെയാമി എന്നും ഉച്ചരിക്കപ്പെടുന്നു). ഗഞ്ചയിലെ (സെൽജുക്[1] സാമ്രാജ്യം, ഇപ്പോൾ റിപ്പബ്ലിക് ഓഫ് അസർബൈജാൻ) ഒരു നഗര[10] പശ്ചാത്തലത്തിൽ ജനിച്ച അദ്ദേഹം തന്റെ ജീവിതകാലം മുഴുവൻ സൗത്ത് കോക്കസസിൽ ചെലവഴിച്ചതായി വിശ്വസിക്കപ്പെടുന്നു. ഡി ബ്ലോയിസിന്റെ അഭിപ്രായത്തിൽ, അക്കാലത്ത് ഇറാനിയൻ ജനസംഖ്യ കൂടുതലുള്ള ഒരു നഗരമായിരുന്നു ഗഞ്ച.[2] അർമേനിയൻ ചരിത്രകാരനായ കിരാക്കോസ് ഗാൻഡ്സാകേത്സി (c. 1200 – 1271) ഇപ്രകാരം പരാമർശിക്കുന്നു: "ഈ നഗരം ഇറാനികളും ഒരു ചെറിയ എണ്ണം ക്രിസ്ത്യാനികളും തിങ്ങിപ്പാർക്കുന്നതായിരുന്നു".[14] നെസാമി ഒരു കൊട്ടാര കവി അല്ലാത്തതിനാൽ, രാജവംശങ്ങളുടെ വാർഷികങ്ങളിൽ അദ്ദേഹം പ്രത്യക്ഷപ്പെടുന്നില്ല.[15] ജീവചരിത്ര വിവരങ്ങളും ശൈലികളുടെ വ്യാഖ്യാനവും സഹിതം മഹാകവികളുടെ ആപ്തവാക്യം ഉൾപ്പെടുന്ന സാഹിത്യ സ്മരണകളുടെ സമാഹാരങ്ങളായ തസ്‌കറെഹ്‌കൾ അദ്ദേഹത്തെ ഹ്രസ്വമായി പരാമർശിക്കുന്നു.[15] ഈ തസ്‌കെറെയിലെ ഈ മെറ്റീരിയലിന്റെ ഭൂരിഭാഗവും ഐതിഹ്യങ്ങൾ, ഉപകഥകൾ, കേട്ടറിവുകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്.[15] തൽഫലമായി, നെസാമിയുടെ ജീവിതത്തെക്കുറിച്ച് കുറച്ച് വസ്തുതകൾ മാത്രമേ അറിയൂ[10][15]. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാത്ത അദ്ദേഹത്തിന്റെ സ്വന്തം സൃഷ്ടിയാണ് ഏക ഉറവിടം.[10]

മാതാപിതാക്കൾ

തിരുത്തുക

നെസാമി ബാല്യകാലത്തുതന്നെ അനാഥനായി[8][16] അദ്ദേഹത്തിന്റെ മാതൃസഹോദരൻ ഖ്വാജ ഉമറാണ് അദ്ദേഹത്തെ വളർത്തിയത്. അദ്ദേഹത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും അദ്ദേഹത്തിന് മികച്ച വിദ്യാഭ്യാസം നൽകുകയും ചെയ്തു. റയിസ എന്നു പേരുള്ള അദ്ദേഹത്തിന്റെ അമ്മ കുർദിഷ്[8][10][17] വംശജയായിരുന്നു. നെസാമി തന്റെ കവിതയിൽ ഒരിക്കൽ യൂസഫ് എന്നായിരുന്നു അദ്ദേഹത്തിന്റെ പിതാവിനെ പരാമർശിച്ചത്.[8] അതേ വാക്യത്തിൽ, നെസാമി തന്റെ മുത്തച്ഛന്റെ പേര് സക്കി എന്ന് പരാമർശിക്കുന്നു. ഇതേ വാക്യത്തിന്റെ ഭാഗമായി,[18] ചിലർ മുഅയ്യദ് എന്ന പദം സക്കിയുടെ തലക്കെട്ടായി എടുത്തിട്ടുണ്ട്.[19] മറ്റുള്ളവർ അതിനെ അദ്ദേഹത്തിന്റെ മുത്തച്ഛന്റെ പേരായി വ്യാഖ്യാനിക്കുന്നു. ചില സ്രോതസ്സുകൾ പ്രസ്താവിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ പിതാവ് ഒരുപക്ഷേ കോമിൽ നിന്നായിരിക്കാം എന്നാണ്.[8][17] നെസാമി ഒരു പേർഷ്യൻ കൂടാതെ/അല്ലെങ്കിൽ ഇറാനിയൻ ആയി പലവിധത്തിൽ പരാമർശിക്കപ്പെടുന്നു.[3][20][21]

വിക്കിചൊല്ലുകളിലെ നിസാമി ഗഞ്ചാവി എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Viewpoints on Nezami's background
"https:https://www.how.com.vn/wiki/index.php?lang=ml&q=നിസാമി_ഗഞ്ചാവി&oldid=4072606" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രത്യേകം:അന്വേഷണംപ്രധാന താൾഗുരുവായൂർ സത്യാഗ്രഹംവൈക്കം മുഹമ്മദ് ബഷീർതോമാശ്ലീഹാമീര നന്ദൻകൽക്കി 2898 എ.ഡി (സിനിമ)സമസ്ത കേരള ജംഇയ്യത്തുൽ ഉലമശ്രീനാരായണഗുരുഅശ്വത്ഥാമാവ്തുഞ്ചത്തെഴുത്തച്ഛൻകൽക്കിനിയമംമലയാളം അക്ഷരമാലഇന്ത്യയുടെ ഭരണഘടനചട്ടമ്പിസ്വാമികൾകുമാരനാശാൻമഹാഭാരതംകുര്യാക്കോസ് ഏലിയാസ് ചാവറവൈകുണ്ഠസ്വാമിവള്ളത്തോൾ നാരായണമേനോൻമലയാളംകർണ്ണൻപൗലോസ് അപ്പസ്തോലൻഐസ്‌ക്രീംവക്കം അബ്ദുൽ ഖാദർ മൗലവിപത്രോസ് ശ്ലീഹാഉള്ളൂർ എസ്. പരമേശ്വരയ്യർപൊയ്‌കയിൽ യോഹന്നാൻകേരളംദാക്ഷായണി വേലായുധൻസിദ്ദിഖ് (നടൻ)പാത്തുമ്മായുടെ ആട്ഹരിതഗൃഹപ്രഭാവംപണ്ഡിറ്റ് കെ.പി. കറുപ്പൻകുഞ്ചൻ നമ്പ്യാർചെറുശ്ശേരിആധുനിക കവിത്രയംസുഗതകുമാരി