പെൻറ്ജാറി ദേശീയോദ്യാനം

പെൻറ്ജാറി ദേശീയോദ്യാനം (ഫ്രഞ്ച്: Parc National de la Pandjari) ബർക്കിന ഫാസോയിലെ അർലി ദേശീയോദ്യാനത്തിനു സമീപം വടക്കു പടിഞ്ഞാറൻ ബെനിനിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. പെൻജാരി നദിയുടെ പേരുള്ള ഈ ദേശീയോദ്യാനം, വന്യജീവിവൈവിദ്ധ്യത്തിനു പേരുകേട്ടതാണ്. ആഫ്രിക്കൻ ആനകൾ, പടിഞ്ഞാറൻ ആഫ്രിക്കൻ സിംഹങ്ങൾ, ഹിപ്പോപൊട്ടാമസ്, കാട്ടുപോത്തുകൾ, പടിഞ്ഞാറേ ആഫ്രിക്കയിലെ പലയിനം കൃഷ്ണമൃഗങ്ങൾ എന്നിവയും ഈ ദേശീയോദ്യാനത്തിലുണ്ട്. പക്ഷികളുടെ ആധിക്യംകൊണ്ടും ഈ ദേശീയോദ്യാനം ശ്രദ്ധേയമാണ്.

Pendjari National Park
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area)
Western hartebeest at Pendjari National Park
IUCN Protected Areas of the WAP complex
LocationBenin
Nearest cityTanguieta
Coordinates11°3′N 1°31′E / 11.050°N 1.517°E / 11.050; 1.517
Area2,755 km2 (1,064 sq mi)

പെൻറ്ജാറി ദേശീയോദ്യാനം ബെനിനിൽ നിന്നും വളരെ ദൂരെമാറി വടക്കു പടിഞ്ഞാറേ ദിക്കിൽ 2755 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്നു.

ബെനിൻ, ബർക്കിന ഫാസോ, നൈജർ എന്നീ രാജ്യങ്ങളിലെ സംരക്ഷിത പ്രദേശങ്ങൾ കൂടി ഉൾപ്പെട്ട വിശാലമായ സംരക്ഷിത പ്രദേശമായ WAP കോംപ്ലക്സിൻറെ (W-Arli-Pendjari) ഭാഗമാണ് ഈ ദേശീയോദ്യാനം.


സസ്തനികൾ

തിരുത്തുക

പെൻജാരി നാഷനൽ പാർക്കിലെ പടിഞ്ഞാറൻ ആഫ്രിക്കൻ സവന്നയിൽ ധാരാളം ഗെയിം സ്പീഷീസുകൾ കാണപ്പെടുന്നു. പെൻജാരിയിൽ ഇപ്പോഴും കാണപ്പെടുന്ന അപൂർവ വലിയ സസ്തനികളിൽ ഒന്നാണ് വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ ചീറ്റ ("Acinonyx jubatus hecki"). എന്നിരുന്നാലും ദേശീയ പാർക്കിൽ പൂച്ചകൾ വളരെ വിരളമാണ്.[1]

  1. Sinsin B, Tehou AC, Daouda I, Saidou A. 2002. Abundance and species richness of larger mammals in Pendjari National Park in Benin. Mammalia 66(3):369-80.
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംസമസ്ത കേരള ജംഇയ്യത്തുൽ ഉലമസിദ്ദിഖ് (നടൻ)വൈക്കം മുഹമ്മദ് ബഷീർകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻകൽക്കി 2898 എ.ഡി (സിനിമ)ഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിസുഗതകുമാരിമലയാളം അക്ഷരമാലമുഹമ്മദ് ഷാമിമധുസൂദനൻ നായർമലയാളംഎസ്.കെ. പൊറ്റെക്കാട്ട്കുഞ്ചൻ നമ്പ്യാർപി.എൻ. പണിക്കർകൽക്കികേരളംഅശ്വത്ഥാമാവ്പാത്തുമ്മായുടെ ആട്ആധുനിക കവിത്രയംഇന്ത്യയുടെ ഭരണഘടനരബീന്ദ്രനാഥ് ടാഗോർഹെലൻ കെല്ലർപ്രധാന ദിനങ്ങൾവായനദിനംപ്രാചീനകവിത്രയംകമല സുറയ്യമലയാള മനോരമ ദിനപ്പത്രംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ആടുജീവിതംകഥകളിശ്രീനാരായണഗുരുമഹാഭാരതംമുഗൾ സാമ്രാജ്യംഎഴുത്തച്ഛൻ പുരസ്കാരം