പോൾ വാക്കർ

അമേരിക്കന്‍ ചലചിത്ര നടന്‍

പോൾ വില്ല്യം വാക്കർ IV[1] (1973 സെപ്റ്റംബർ 12 - 2013 നവംബർ 30) ഒരു അമേരിക്കൻ അഭിനേതാവായിരുന്നു. 1999 ലെ വാഴ്സിറ്റി ബ്ലൂസ് എന്ന ചലച്ചിത്രത്തിലെ കഥാപാത്രത്തിനു ശേഷമാണ് അദ്ദേഹം പ്രശസ്തനായത്. എന്നാൽ അതിനു ശേഷം ദ ഫാസ്റ്റ് ആൻഡ് ദ ഫ്യൂരിയസ് ചലച്ചിത്രപരമ്പരയിലെ ബ്രയാൻ ഒ'കോണർ (Brian O'Conner) എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം കൂടുതൽ അറിയപ്പെട്ടത്. എയ്റ്റ് ബിലോ, ഇൻടു ദ ബ്ലൂ, ഷീ'സ് ഓൾ ദാറ്റ്, ടേക്കേഴ്സ് മുതലായവയാണ് അദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങൾ. നാഷണൽ ജ്യോഗ്രഫിക്ക് ചാനലിലെ എക്സ്പെഡിഷൻ ഗ്രേറ്റ് വൈറ്റ് എന്ന പരമ്പരയിലും അദ്ദേഹം പങ്കെടുത്തിരുന്നു. 2013 നവംബർ 30 ന് കാലിഫോർണിയയിലെ വലൻസിയയിൽ വെച്ചുണ്ടായ കാറപകടത്തിൽ, യാത്രക്കാരനായിരുന്ന പോൾ വാക്കർ കൊല്ലപ്പെട്ടു.

പോൾ വാക്കർ
ജനനം
പോൾ വില്ല്യം വാക്കർ IV

(1973-09-12)സെപ്റ്റംബർ 12, 1973
മരണംനവംബർ 30, 2013(2013-11-30) (പ്രായം 40)
മരണ കാരണംവാഹനാപകടം
തൊഴിൽഅഭിനേതാവ്
സജീവ കാലം1985–2013
അറിയപ്പെടുന്നത്ദ ഫാസ്റ്റ് ആൻഡ് ദ ഫ്യൂരിയസ്
കുട്ടികൾ1
വെബ്സൈറ്റ്www.paulwalker.com

അഭിനയിച്ച ചലച്ചിത്രങ്ങൾ

തിരുത്തുക
എൻ.ബി.സി.യുടെ ടുഡേ എന്ന പരിപാടിയിൽ നതാലി മൊറാലെസിനൊപ്പം ഫാസ്റ്റ് ഫൈവിലെ അഭിനേതാക്കൾ.
വർഷംചലച്ചിത്രംകഥാപാത്രംകുറിപ്പ്
1986മോൺസ്റ്റർ ഇൻ ദ ക്ലോസറ്റ്പ്രൊഫസർ ബെന്നറ്റ്
1987പ്രോഗ്രാമ്ഡ് ടു കിൽജേസൺ
1994ടാമി ആൻഡ് ദ ടി-റെക്സ്മൈക്കിൾ
1998മീറ്റ് ദ ഡീഡിൽസ്ഫിൽ ഡീഡിൽ
1998പ്ലെസന്റ്‌വിൽസ്കിപ്പ് മാർട്ടിൻ
1999വാഴ്സിറ്റി ബ്ലൂസ്ലാൻസ് ഹാർബർ
1999ഷി'സ് ഓൾ ദാറ്റ്ഡീൻ സാമ്പ്‌സൺ
1999ബ്രോക്‌ഡൗൺ പാലസ്ജേസൺUncredited
2000ദ സ്കൾസ്കാലെബ് മാൻഡ്രേക്ക്
2001ദ ഫാസ്റ്റ് ആൻഡ് ദ ഫ്യൂരിയസ്ബ്രയാൻ ഒ'കോണർ
2001ജോയ് റൈഡ്ലൂയിസ് തോമസ്
2002ലൈഫ് മേക്ക്സ് സെൻസ് ഇഫ് യു'ർ ഫേമസ്മൈക്കി
2003ടർബോ-ചാർജ്ഡ് പ്രില്യൂഡ്ബ്രയാൻ ഒ'കോണർ2 ഫാസ്റ്റ് 2 ഫ്യൂരിയസ് എന്ന ചിത്രത്തിന്റെ അവതാരികയായ ഒരു ഹ്രസ്വചിത്രം
20032 ഫാസ്റ്റ് 2 ഫ്യൂരിയസ്ബ്രയാൻ ഒ'കോണർ
2003ടൈംലൈൻക്രിസ് ജോൺസ്റ്റൺ
2004നോയൽമൈക്ക് റൈലി
2005ഇൻടു ദ ബ്ലൂജാറെഡ് കോൾ
2006എയ്റ്റ് ബിലോജെറി ഷെപ്പേർഡ്
2006റണ്ണിംഗ് സ്കെയേർഡ്ജോവി ഗാസെൽ
2006ഫ്ലാഗ്സ് ഓഫ് ഔർ ഫാദേഴ്സ്ഹാങ്ക് ഹാൻസെൻ
2007സ്റ്റോറീസ് യുഎസ്എമൈക്കി
2007ദ ഡെത്ത് ആൻഡ് ലൈഫ് ഓഫ് ബോബി Zടിം കീർണിTim Kearney
2008ദ ലസാറസ് പ്രോജക്ട്ബെൻ ഗാർവി
2009ഫാസ്റ്റ് & ഫ്യൂരിയസ്ബ്രയാൻ ഒ'കോണർ
2010ടേക്കേഴ്സ്ജോൺ റാവേ
2011ഫാസ്റ്റ് ഫൈവ്ബ്രയാൻ ഒ'കോണർ
2013വെഹിക്കിൾ 19മൈക്കിൾ വുഡ്സ്
2013ഫാസ്റ്റ് & ഫ്യൂരിയസ് 6ബ്രയാൻ ഒ'കോണർ
2013പോൺ ഷോപ്പ് ക്രോണിക്കിൾസ്റോ ഡോഗ്
2013അവേഴ്സ്നോളൻ
2014ബ്രിക്ക് മാൻഷൻസ്ഡാമിയൻ
2014ഫാസ്റ്റ് & ഫ്യൂരിയസ് 7ബ്രയാൻ ഒ'കോണർമരണസമയത്ത് ഇദ്ദേഹത്തിന്റെ സീനുകൾ ചിത്രീകരിച്ച് കഴിഞ്ഞിരുന്നില്ല
2015റാൻഡം ആക്ട്സ് ഓഫ് വയലൻസ്അറിയില്ലമരണസമയത്ത് ഇദ്ദേഹത്തിന്റെ സീനുകൾ ചിത്രീകരിച്ച് കഴിഞ്ഞിരുന്നില്ല
"https:https://www.how.com.vn/wiki/index.php?lang=ml&q=പോൾ_വാക്കർ&oldid=2185984" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: