റെഡ് ജിഞ്ചർ

ചെടിയുടെ ഇനം


സിഞ്ചിബെറേസി സസ്യ കുടുംബത്തിൽപ്പെടുന്ന ഒരു അലങ്കാര പുഷ്പസസ്യമാണ്‌ റെഡ് ജിഞ്ചർ. ശാസ്ത്രനമം അല്പിനിയ പർപ്യൂറേറ്റ. അലങ്കാരത്തിനും ആദായത്തിനും ഈ സസ്യം വളർത്തുന്നു.

റെഡ് ജിഞ്ചർ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
A. purpurata
Binomial name
Alpinia purpurata

സവിശേഷതകൾ

തിരുത്തുക

ചട്ടിയിലും മണ്ണിലും വളർത്താൻ കഴിയുന്ന ഒരു സസ്യമാണിത്. തെങ്ങ്, കവുങ്ങ് തുടങ്ങിയവയ്ക്ക് ഇടവിളയായും ഇതിനെ വളർത്താം. ഏകദേശം ഒരടി മുതൽ പത്ത് അടി വരെ പൊക്കത്തിൽ വളരുന്ന ഇനങ്ങൾ ഈ കൂട്ടത്തിലുണ്ട്. 10 മുതൽ 20 ദിവസങ്ങൾ വരെ ഇവയുടെ പൂങ്കുലകൾ വാടാതെനിൽക്കും. ചുവപ്പ്, വെള്ള, പിങ്ക്, റോസ് എന്നീ നിറങ്ങളിൽ പതിനെട്ടോളം ഇനങ്ങൾ കണ്ടുവരുന്നു. വർഷം മുഴുവൻ പുഷ്പിക്കുന്ന പൂച്ചെടിയാണിത്. മലേഷ്യയാണ്‌ ഇതിന്റെ ജന്മദേശം[1].

നടീൽവസ്തു

തിരുത്തുക

ഭൂകാണ്ഡങ്ങളിൽ നിന്നും ചിനപ്പുകളിൽ നിന്നും ഇവ വളർത്തിയെടുക്കാം. കൂടാതെ പൂർണ വളർച്ചയെത്തിയ പൂങ്കുലകളിൽനിന്നും പൊട്ടിവളരുന്ന കൊച്ചുതൈകൾ (ബൾബിലുകൾ) വേർപെടുത്തിയും ഇവ നട്ടു വളർത്താം. ചെടികൾക്ക് പൂർണവളർച്ചയെത്തുവാൻ ഒന്നരവർഷമെടുക്കുന്നു. ഭാഗികമായി തണൽ ലഭിക്കുന്ന പ്രദേശങ്ങളാണ് ഇവക്ക് ഏറ്റവും യോജിച്ചത്. [2] രണ്ട് പ്രധാന ഇനങ്ങളിൽ റെഡ് ജിഞ്ചർ കാണപ്പെടുന്നു. പുവന്ന പൂങ്കുല വിടർത്തുന്ന ജംഗിൾ കിങ് എന്ന ഇനവും പിങ്ക് നിറത്തിൽ പൂങ്കുലയുണ്ടാകുന്ന ജംഗിൾ ക്വീൻ എന്ന ഇനവും.[1]

കൃഷിരീതി

തിരുത്തുക

കളകൾ പൂർണ്ണമായും നീക്കം ചെയ്തതും ചോല ഇല്ലാത്തതുമായ പ്രദേശങ്ങൾ ആണ് റെഡ് ജിഞ്ചർ നടാൻ യോജിച്ച സ്ഥലം.

ചിത്രശാല

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. 1.0 1.1 മാതൃഭൂമി ദിനപത്രം,കാർഷിക രംഗം,ഫെബ്രുവരി 10,2008
  2. മലയാള മനോരമ കാർഷികരംഗം 17 03 09: മനോരമ പബ്ലിക്കേഷൻസ്, കോട്ടയം
"https:https://www.how.com.vn/wiki/index.php?lang=ml&q=റെഡ്_ജിഞ്ചർ&oldid=3995022" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംസമസ്ത കേരള ജംഇയ്യത്തുൽ ഉലമസിദ്ദിഖ് (നടൻ)വൈക്കം മുഹമ്മദ് ബഷീർകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻകൽക്കി 2898 എ.ഡി (സിനിമ)ഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിസുഗതകുമാരിമലയാളം അക്ഷരമാലമുഹമ്മദ് ഷാമിമധുസൂദനൻ നായർമലയാളംഎസ്.കെ. പൊറ്റെക്കാട്ട്കുഞ്ചൻ നമ്പ്യാർപി.എൻ. പണിക്കർകൽക്കികേരളംഅശ്വത്ഥാമാവ്പാത്തുമ്മായുടെ ആട്ആധുനിക കവിത്രയംഇന്ത്യയുടെ ഭരണഘടനരബീന്ദ്രനാഥ് ടാഗോർഹെലൻ കെല്ലർപ്രധാന ദിനങ്ങൾവായനദിനംപ്രാചീനകവിത്രയംകമല സുറയ്യമലയാള മനോരമ ദിനപ്പത്രംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ആടുജീവിതംകഥകളിശ്രീനാരായണഗുരുമഹാഭാരതംമുഗൾ സാമ്രാജ്യംഎഴുത്തച്ഛൻ പുരസ്കാരം