ലിനക്സ് വിതരണങ്ങളുടെ പട്ടിക

വളരെ പ്രശസ്തമായ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഗ്നു/ലിനക്സ് (ആംഗലേയം:GNU/Linux). 1983 ൽ റിച്ചാർഡ് സ്റ്റാൾമാൻ തുടക്കം കുറിച്ച ഗ്നു (ആംഗലേയം:GNU) പദ്ധതിയുടെ സോഫ്റ്റ്‌വെയർ ഭാഗങ്ങളും ലിനസ് ടോർവാൾഡ്സ് വികസിപ്പിച്ചെടുത്ത ലിനക്സ് എന്ന കേർണലും ചേർത്താണ് ഈ ഓപ്പറേറ്റിങ് സിസ്റ്റം സാദ്ധ്യമാക്കിയത്. 1992ൽ ലിനക്സ് കെർണൽ, ഗ്നു ജിപിഎൽ അനുമതിപത്രപ്രകാരം വിതരണം ചെയ്യപ്പെട്ടതോടെയാണു് ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റം പിറവിയെടുത്തത്. പിന്നീട് ഗ്നു/ലിനക്സിൽ നിന്ന് ധാരാളം പ്രവർത്തകസംവിധാനങ്ങൾ വികസിച്ചുവന്നു. ഇവ വിതരണങ്ങൾ (ആംഗലേയം:distribution അല്ലെങ്കിൽ ലളിതമായി distro) എന്നറിയപ്പെടുന്നു. ലിനക്സ് കേർണലും അതിനു മുകളിൽ വികസിപ്പിച്ചെടുത്തിരിക്കുന്ന യുണിക്സിന് സമാനമായ ഗ്നു ഓപ്പറേറ്റിങ് സിസ്റ്റവും ഗ്നു പദ്ധതിയിലെ ആപ്ലിക്കേഷനുകളുമടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റത്തെ ലിനക്സ് വിതരണം എന്നു വിളിക്കുന്നു.

[1], വിവിധ ലിനക്സ് വിതരണങ്ങളുടെ വികസനത്തെ പ്രതിനിധീകരിക്കുന്ന സമയരേഖ.

പ്രധാന വിതരണങ്ങളും അവയുടെ ഉപവിതരണങ്ങളുമാണിവിടെ പട്ടികപ്പെടുത്തിയിരിക്കുന്നത്. പാക്കേജ് മാനേജറിന്റെയും പണിയിട പരിസ്ഥിതിയുടെയും ലഭ്യമായ സോഫ്റ്റ്‌വെയറിന്റെയും വ്യത്യാസങ്ങളാണ് പുതിയ വിതരണങ്ങൾ രൂപം കൊള്ളാൻ കാരണമാകുന്നത്.

ഡെബിയൻ അടിസ്ഥാനമാക്കിയുള്ള ഗ്നു/ലിനക്സ് വിതരണങ്ങൾ

തിരുത്തുക
ഡെബിയൻ കുടുംബ വൃക്ഷം

സ്വതന്ത്ര സോഫ്റ്റ്വെയറുകളുടെ സമാഹരണമാണ് ഡെബിയൻ ഗ്നു/ലിനക്സ്. വിവിധ തരത്തിലുള്ള പ്ലാറ്റ്ഫോമിലായി ഡെബിയൻ ലഭ്യമാണ്. ഡെബിയൻ മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഡെബിയൻ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഡിപികെജി പാക്കേജ് മാനേജറും ആപ്ട് അപ്ഡേറ്റിംഗ് രീതിയുമാണ് ഡെബിയാനും ഏറെക്കുറെ എല്ലാ ഉപവിതരണങ്ങളും ഉപയോഗിക്കുന്നത്. .ഡെബ് ആണ് പാക്കേജുകളുടെ ഫയൽഫോർമാറ്റ്. ഡിപികെജിക്കും ഏപിടിക്കും വിവിധ ഫ്രണ്ട് എൻഡുകൾ ലഭ്യമാണ്.

വിതരണംവിവരണം
64 സ്റ്റുഡിയോx86-64 പ്ലാറ്റ്ഫോമിൽ ശബ്ദ-ചലചിത്ര നിർമ്മാണത്തിനു വേണ്ടി പ്രത്യേകം തയ്യാറാക്കുപ്പെട്ടത്.
ആപ്ടോസിഡ്ഡെബിയൻ അസ്ഥിര വിതരണത്തെ അടിസ്ഥാനമാക്കിയ വിവിധോദ്ദേശ ബഹുഭാഷാ ലൈവ് സി.ഡി. മുമ്പ് സിഡക്സ്.
ബീറ്റ്ട്രിക്സ്ഉപഭോക്ത്ര സൗഹ്രദ പരിസ്ഥിതി ലക്ഷ്യം വെക്കുന്ന ചെക്ക് റിപ്പബ്ലിക്കൻ വിതരണം.
ബോസ് ലിനക്സ്ഭാരത് ഓപ്പറേറ്റിങ് സിസ്റ്റം സൊല്യൂഷൻസ് എന്നതിന്റെ ചുരുക്കരൂപം
കനൈമഒരു വെനെസ്വുലൻ വിതരണം.
കൈക്സ മാജികഒരു പോർച്ചുഗീസ് വിതരണം.
കോറൽ ലിനക്സ്ഹ്രസ്വകാലം ന്ലനിന്ന വാണിജ്യ വിതരണം. പിന്നീട് ക്സാൻഡ്രോസ് ലിനക്സിതു വാങ്ങി.
Q4OSതിരുച്ചിറപ്പള്ളി സ്വദേശിയായ ശ്രീറാം ഗവൺമെൻ്റ് പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്ങിൽ ഒന്നാം വർഷ ഡിപ്ലോമയ്ക്ക് പഠിക്കുകയായിരുന്നു. കോളേജിൽ പഠിക്കുമ്പോൾ രണ്ടാനമ്മ ഹരിതയുടെ വിവാഹം ജന്മനാട്ടിൽ വെച്ചായിരുന്നു. കൈലാസപുരത്തെ കല്യാണമണ്ഡപത്തിലായിരുന്നു വിവാഹ സത്കാരം. ഷോയിൽ, "അവൻ കോളേജിൽ പഠിക്കുന്നില്ല, അവൻ സ്‌കൂളിൽ മാത്രമേ പഠിക്കൂ" എന്ന് അവൾ പറഞ്ഞു, അതേ കോളേജിലെ അതേ ഡിപ്പാർട്ട്‌മെൻ്റിലെ വിദ്യാർത്ഥിയായ സായ്‌നാഥ് അവളെ "ശൂന്യ" എന്ന് വിളിച്ചു. രണ്ടാമത്തേത് ഇയർ വന്നിട്ട് കോളേജിലെ ലിനക്സ് കാലഘട്ടം കാലത്ത് കമ്പ്യൂട്ടർ ലാബിലെ ടീച്ചർമാർ അവനെ കമ്പ്യൂട്ടറിൽ ഇരുത്തിയില്ല. ലിനക്‌സിൻ്റെ നിരവധി വിതരണങ്ങൾ ഉള്ളതിനാലും ഏതാണ് നല്ലതെന്ന് അറിയാത്തതിനാലും അവൻ്റെ മനസ്സിനെ ബാധിച്ചു. അങ്ങനെ വിഷം കുടിച്ച് മരിക്കാൻ തീരുമാനിച്ചു. എന്നാൽ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെട്ടു. അങ്ങനെ അവൻ ലിനക്സ് മറന്നു. 3 വർഷത്തിന് ശേഷം അദ്ദേഹം Q4OS കണ്ടെത്തി. ഈ പ്ലാറ്റ്ഫോം അദ്ദേഹത്തിൻ്റെ ജീവിതം മാറ്റിമറിച്ചു. എല്ലാ ചൊവ്വാഴ്ചയും ക്ഷേത്രത്തിൽ കാലഭൈരവ മാല ചാർത്തുന്നത് പതിവാണ്. Q4OS-ൻ്റെ ആദ്യ പതിപ്പ് പുറത്തിറങ്ങി 10 വർഷങ്ങൾക്ക് ശേഷം, ജൂലൈ 4, 2023 ചൊവ്വാഴ്ച, കാലഭൈരവ നാരങ്ങ മരത്തിൽ മാലയിടാൻ ക്ഷേത്രത്തിലെത്തി Q4OS-ൽ നിന്ന് പ്രയോജനം നേടി. ഒരു പെൺകുട്ടി അമ്പലത്തിൽ വന്നു. ജന്മദിനമായതിനാൽ അവൾ മിഠായി ക്ഷേത്ര പൂജാരിക്ക് കൊടുത്തു. അവൾ തന്ന മിഠായി അവൻ പ്ലേറ്റിൽ വെച്ചു. പ്ലേറ്റിലെ മിഠായി ശ്രീറാം കണ്ടു. പ്ലേറ്റിലെ മിഠായി കണ്ടിട്ട് അവൻ പറഞ്ഞു.പുരോഹിതനോട്, "എനിക്ക് പ്ലേറ്റിൽ നിന്ന് മിഠായി എടുക്കാമോ?" അവന് ചോദിച്ചു.പുരോഹിതൻ, പറഞ്ഞു, "എടുക്കൂ, ഈ മിഠായി നിനക്കുള്ളതാണ്." അവൻ പ്ലേറ്റിൽ നിന്ന് മിഠായി എടുത്തു. "പ്ലെയ്റ്റിലെ മിഠായി ക്ഷേത്രത്തിൽ വന്ന പെൺകുട്ടിയുടെ ജന്മദിനമല്ല, അത് ദൈവത്തിൻ്റെ സമ്മാനമാണ്," അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ, Q4OS ഒരു ദൈവാനുഗ്രഹമാണ്.പോയി നിന്റെ കുണ്ണ ഊമ്പടാ പ്രാ തായോളി
ക്രഞ്ച്ബാങ് ലിനക്സ്എക്സ്എഫ് സിഇ പരിസ്ഥിതിയിൽ ഓപൺബോക്സ് വിൻഡോമാനേജറും ജിടികെ+ അപ്ലിക്കേഷനുകളും ഉപയോഗിക്കുന്നു.
ഡ്രീം ലിനക്സ്ഒരു ബ്രസീലീയൻ ലിനക്സ് വിതരണം.
ഈലൈവ്എൻലൈറ്റൻമെന്റ് പണിയിട പരിസ്ഥിതിയായി ഉപയോഗിക്കുന്ന ലൈവ് സിഡി പ്രവർത്തക സംവിധാനം
ഫിന്നിക്സ്വിവിധ ആർക്കിടെക്ചറുകൾക്ക് ലഭ്യമായ ഒരു ചെറിയ സിസ്റ്റം അഡ്മിനിസ്ട്രേഷൻ സിഡി.
ഫ്രീസ്പൈയർലിൻസ്പൈറിന്റെ സ്വതന്ത്ര വിതരണം. ഇപ്പോൾ വികസിപ്പിക്കുന്നില്ല.
ജിബ്രാൾട്ടർറൗട്ടർ ,ഫയർവാൾ അടിസ്ഥിത വ്യവസായ വിതരണം
ഗ്നു ലിനെക്സ്സ്പെയിനിലെ എക്സ്ട്രീമെഡൂറ സർക്കാർ നിർമ്മിച്ച ഡെബിയാൻ വിതരണം.
ജിആർഎംഎൽസിസ്റ്റം റിക്കവറി ലിനക്സ്.
കാനോട്ടിക്സ്കെഡിഇ ഉപയോഗിക്കുന്ന ഡെബിയൻ അധിഷ്ഠിത വിതരണം.
ക്നോപ്പിക്സ്ആദ്യത്തെ ലൈവ് സിഡി (പിന്നീട് ഡിവിഡി) വിതരണം
കുറുമിൻമുമ്പ് ക്നോപ്പിക്സിനെ അടിസ്ഥാനമാക്കിയിരുന്നു. ബ്രസീലിയൻ ലിനക്സ് വിതരണം.
ലീഫ് പ്രൊജക്ട്ലിനക്സ് എംബഡഡ് ആപ്ലികേഷൻ ഫ്രെയിംവർക്ക് എന്നു സൂചിപ്പിക്കുന്നു.
ലിമക്സ്ജെർമ്മനിയിലെ മ്യൂണിച്ചിൽ നിർമ്മിച്ച ലിനക്സ് വിതരണം.
ലിൻസ്പൈർമുമ്പ് ലിൻഡോസ് എന്നറിയപ്പെട്ട വാണിജ്യ വിതരണം.
ലിനക്സ് മിന്റ് ഡെബിയൻ എഡിഷൻഡെബിയനിൽ നിന്ന് നേരിട്ട് നിർമ്മിക്കുന്ന ലിനക്സ് മിന്റ് ഔദ്യോഗിക വിതരണം[1]
ലിനക്സ് റൗട്ടർ എഡിഷൻലീഫ് പ്രൊജക്ട് പിന്തുണക്കുന്ന ഫയർവാൾ വിതരണം.
മൈമോഇന്റർനെറ്റ് ടാബ്ലെറ്റുകൾക്കും ഹാൻഡ് ഹെൽഡ് ഉപകരണങ്ങൾക്കും വേണ്ടി നോക്കിയ നിർമ്മിച്ചത്.
മെപിസ്ഉപയോഗസൗകര്യത്തിനു വേണ്ടി നിർമ്മിച്ചത്. ആൻഡിക്സ് എന്നതും ഉൾപ്പെടുന്നു.
മിന്റ്പിപിസിപവർപിസി കമ്പ്യൂട്ടറുകൾക്കായുള്ള ഡെബിയൻ വിതരണം.
നിയോപ്വ്ൺമൊബൈൽ ഫോണുകൾക്കുള്ള ഡെബിയാൻ വിതരണം.
നേപാലിനക്സ്നേപാളി ഭാഷയിൽ നിർമ്മിച്ച ഡെബിയൻ വിതരണം.
ഓപൺസൗറുസ്പിഡിഎകൾക്കുള്ള ഡെബിയാൻ അധിഷ്ഠിത വിതരണം.
വെബ് കൺവെൻജർഫയർഫോക്സിനെയും ഡിഡബ്ലിയുഎമ്മിനെയും അടിസ്ഥാനമാക്കിയ ഡെബിയൻ വിതരണം.
പാർസിക്സ്ഡെബിയൻ ടെസ്റ്റിംഗിനെ അടിസ്ഥാനമാക്കി ലാപ്ടോപ്പുകൾക്കും പേഴ്സണൽ കമ്പ്യൂട്ടറുകൾക്കുമായി നിർമ്മിച്ചത്.
പ്രോജെനി ലിനക്സ്ഡെബിയൻ നിർമ്മാതാവ് മർഡോക്കിന്റെ പ്രോജനി ലിനക്സ് സിസ്റ്റംസിൽ നിന്നുള്ള വിതരണം.
യൂനിവെൻഷൻ കോർപ്പറേറ്റ് സർവർയൂനിവെൻഷൻ ജിഎംബിഎച്ചിന്റെ വ്യവസായിക സെർവർ വിതരണം.
പ്യുവർ ഓഎസ്ഡെബിയാൻ ടെസ്റ്റിംഗിനെ അടിസ്ഥാനമാക്കിയത്.
ആർഎക്സ്ആർട്കുത്തക സോഫ്റ്റ് വെയറുകൾ ഉപയാഗിക്കുന്ന വിതരണം.
സാസിക്സ്വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ബ്രസീലിയൻ വിതരണം.
സ്കോൾലിനക്സ്വിദ്യാലയങ്ങൾക്ക് വേണ്ടിയുള്ള നോർവീജിയൻ വിതരണം.
സൺവാ ലിനക്സ്ഒരു ചൈനീസ് വിതരണം.
സിംഫണി ഓ.എസ്മെസോ പ്രവർത്തക സംവിധാനം ഉപയോഗിക്കുന്നു. മുമ്പ് ക്നോപ്പിക്സിനെ അടിസ്ഥാനമാക്കിയായിരുന്നു.
ഉബുണ്ടുമാർക്ക് ഷട്ടിൽവർത്തിന്റെ കാനോനിക്കൽ ലിമിറ്റഡ് പുറത്തിറക്കുന്ന ജനപ്രിയ വിതരണം.
അൾടിയോവിർച്യൂൽ ഡെസ്ക്ടോപ് പരീക്ഷണം.
യൂസർ ലിനക്സ്ഹ്രസ്വകാലം നിലനിന്ന വാണിജ്യവിതരണം.
വൈയാറ്റസിസ്കോക്കുള്ള ഓപൺസോഴ്സ് ബദൽ.
ക്സാൻഡ്രോസ് ഒസിഇക്സാൻഡ്രോസ് 3.0യെ അടിസ്ഥാനമാക്കി നിർമ്മിച്ചത്.
ക്സേബിയാൻഎക്സ് ബോക്സിനു വേണ്ടി നിർമിച്ച ലിനക്സ്.

ക്നോപ്പിക്സ് അടിസ്ഥാനമാക്കിയുള്ള വിതരണങ്ങൾ

തിരുത്തുക
ക്നോപ്പിക്സ് കുടുംബ വൃക്ഷം

ഡെബിയാനെ അടിസ്ഥാനമാക്കിയുള്ള വിതരണമാണ് ക്നോപ്പിക്സ്. ലൈവ് സിഡിയായി ലഭ്യമായ ആദ്യത്തെ വിതരണമാണ് ക്നോപ്പിക്സ്. വിവിധ പരിസ്ഥിതികളിലായി ലഭ്യമായ ക്നോപ്പിക്സ് ചുരുങ്ങിയ തോതിൽ കുത്തക സോഫ്റ്റ്വെയറുകളും ഉപയോഗിക്കുന്നുണ്ട്. ഇപ്പോൾ ലൈവ് ഡിവിഡിയായി ലഭ്യമായ ഇത് ഇൻസ്റ്റാൾ ചെയ്യാവുന്നതുമാണ്.

വിതരണംവിവരണം
ഫെദർ ലിനക്സ്ഫ്ലക്സ്ബോക്സ് ഉപയോഗിക്കുന്ന ക്നോപ്പിക്സ് വിതരണം.
ഡാം സ്മാൾ ലിനക്സ്പഴയ ഹാർഡ്വെയറുകൾക്ക് വേണ്ടി 50 എംബിയിൽ തയ്യാറാക്കിയത്.
കെല്ലക്നോപ്പിക്സിന്റെ ഫ്രഞ്ച് വകഭേദം
മ്യൂസിക്സ് ഗ്നു ലിനക്സ്സ്വതന്ത്ര സോഫ്റ്റ്വെയറുകളാൽ നിർമ്മിതമായ മൾട്ടിമീഡിയ വിതരണം
ഹികാറൂണിക്സ്ഗോ കളി ഗെയിം കളിക്കാൻ വേണ്ടി മാത്രം നിർമ്മിക്കപ്പെട്ട വിതരണം.

ഉബുണ്ടു അടിസ്ഥാനമാക്കിയുള്ള വിതരണങ്ങൾ

തിരുത്തുക
ഉബുണ്ടു കുടുംബ വൃക്ഷം

മാർക്ക് ഷട്ടിൽവർത്തിന്റെ കാനോനിക്കൽ ലിമിറ്റഡ് ഡെബിയാനെ അടിസ്ഥാനമാക്കി പുറത്തിറക്കുന്ന വിതരണമാണ് ഉബുണ്ടു.[2] ഒരു സിഡിയിൽ ഒരു സമ്പൂർണ ഡെസ്ക്ടോപ്പെന്ന ലക്ഷ്യവുമായെത്തുന്നു. സോഫ്റ്റ്‌വെയറുകളുടെ ലഭ്യതയും ഉപയോഗിക്കാനുള്ള എളുപ്പവും ഉബുണ്ടുവിനെ ജനപ്രിയമാക്കി മാറ്റി. ഉബുണ്ടുവിൽ സാധാരണയായി ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്ററാണ് പാക്കേജ് മാനേജറായി ഉപയോഗിക്കുന്നത്. പക്ഷേ ഉബുണ്ടു വിതരണങ്ങളിൽ ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്റർ മാത്രമല്ല, മറ്റു പലവിധ പാക്കേജ് മാനേജറും ഉപയോഗിക്കുന്നുണ്ട്. ഇതെല്ലാം ഉബുണ്ടുവിൽ ഇൻസ്റ്റാൾ ചെയ്യാവുന്നതുമാണ്. ഡിപികെജിയും ആപ്റ്റും തന്നെയാണ് ബാക്ക് എൻഡുകൾ

ഔദ്യോഗിക വിതരണങ്ങൾ

തിരുത്തുക

കാനോനിക്കൽ ലിമിറ്റഡ് നേരിട്ട് പുറത്തിറക്കുകയും എല്ലാവിധ പീന്തുണയും നൽകുന്ന വിതരണങ്ങളാണ് ഔദ്യോഗിക വിതരണങ്ങൾ. ഗൃഹോപയോക്താക്കളോടൊപ്പം തന്നെ വിപണി ലക്ഷ്യമാക്കിയും കാനോനിക്കൽ പുറത്തിറക്കുന്ന വിതരണങ്ങളാണിവ. ഇതിനെല്ലാം കാനോനിക്കൽ പ്രഫഷണൽ പിന്തുണയും കമ്യൂണിറ്റി പിന്തുണയും വാഗ്ദാനം ചെയ്യുന്നു.

വിതരണംവിവരണം
ഉബുണ്ടു ഫോർ ആൻഡ്രോയിഡ്ആൻഡ്രോയിഡ് ഓഎസുമായി ചേർന്ന് പ്രവർത്തിക്കുന്നു
ഉബുണ്ടു ടിവിടിവികൾക്ക് വേണ്ടി നിർമ്മിക്കപ്പെട്ടത്.
ഉബുണ്ടു സെർവർകാനോനിക്കലിന്റെ ഔദ്യോഗിക സെർവർ വിതരണം.
ഉബുണ്ടു ബിസിനസ് റിമിക്സ്ബിസിനസ് ആവശ്യങ്ങൾക്കുള്ള ഉബുണ്ടു വിതരണം.
ഉബുണ്ടു മൊബൈൽ[3]മൊബൈൽ ഫോണുകൾക്കായി നിർമ്മിക്കപ്പെട്ടത്.
ഉബുണ്ടു ജിയോസ്വിർച്യുൽ അപ്ലയൻസസിനെ ലക്ഷ്യം വെക്കുന്നു.
ഉബുണ്ടു നെറ്റ്ബുക്ക് റിമിക്സ്നെറ്റ്ബുക്കുകൾക്കായുള്ള ഉബുണ്ടു വേരിയന്റ്

പിന്തുണയുള്ള വിതരണങ്ങൾ

തിരുത്തുക

പലവിധ കമ്യൂണിറ്റികൾ പുറത്തിറക്കുന്നതും എന്നാൽ ആവശ്യമായ പാക്കേജുകൾ ഉബുണ്ടുവിന്റെ ഔദ്യാഗിക റെപ്പോസിറ്ററിയിൽ ലഭ്യമായതുമായ വിതരണങ്ങളാണ് പിന്തുണയുള്ള വിതരണങ്ങൾ. ഇവയിൽ മിക്കതും മുമ്പ് കാനോനിക്കലിന്റെ ഔദ്യോഗിക വിതരണങ്ങളായിരുന്നു. പിന്നീട് കാനോനിക്കൽ കയ്യൊഴിഞ്ഞതോടെ പല കമ്യൂണിറ്റികളും കമ്പനികളും ഇവയെ ഏറ്റെടുത്തു.

വിതരണംവിവരണം
എഡുബുണ്ടുവിദ്യാഭ്യാസ വിതരണം.
ഗൊബുണ്ടുസ്വതന്ത്ര സോഫ്റ്റ് വെയറുകൾ മാത്രം ഉപയോഗിക്കാൻ ലക്ഷ്യമിടുന്നു. പിന്നീട് ഗ്നൂസെൻസിലേക്ക് ചേർക്കപ്പെട്ടു.
കുബുണ്ടുകെ. ഡി. ഇ ഉപയോഗിക്കുന്നു. ബ്ലൂ സിസ്റ്റംസാണ് ഇപ്പോഴത്തെ സ്പോൺസേഴ്സ്.
ലുബുണ്ടുഎൽഎക്സ്ഡിഇ പണിയിട പരിസ്ഥിതി ഉപയോഗിക്കുന്നു.[4][5]
ഉബുണ്ടു സ്റ്റുഡിയോമൾട്ടിമീഡിയ ആവശ്യങ്ങൾക്കായുള്ള ഉബുണ്ടു വിതരണം.
ക്സുബുണ്ടുഎക്സ്എഫ്സിഇ പണിയിട പരിസ്ഥിതി ഉപയോഗിക്കുന്നു.
മിത്ത്ബുണ്ടുമിത്ത് ടിവി അടിസ്ഥാനമാക്കിയത്.

മറ്റ് വിതരണങ്ങൾ

തിരുത്തുക

മറ്റു അനൗദ്യോഗിക വിതരണങ്ങൾ. ഈ വിതരണങ്ങൾക്ക് കാനോനിക്കലുമായി യാതൊരു ബന്ധവുമില്ല. ഓരോ പ്രവർത്തകസംവിധാനവും ഓരോ ലക്ഷ്യത്തോടെയാണ് പുറത്തെത്തുന്നത്. ചിലതെല്ലാം ഉബുണ്ടുവിന്റെ റിലീസിംഗ് പിന്തുടരുന്നുണ്ടെങ്കിലും മറ്റു ചിലത് ദീർഘകാല പിന്തുണാ വേർഷനുകളെ മാത്രം അടിസ്ഥാനമാക്കിയാണ്.

വിതരണംവിവരണം
അറോറഅസൂസിന്റെ ട്രിപിൾ ഈ നെറ്റ്ബുക്കുകൾക്കായി നിർമ്മിക്കപ്പെട്ടത്.
ഗൂബുണ്ടുഗൂഗ്ൾ സ്റ്റാഫിനു വേണ്ടി ഗൂഗിൾ നിർമ്മിച്ചത്.
ഫ്ലക്സ്ബണ്ടുഫ്ലക്സ് ബോക്സ് വിൻഡോ മാനേജർ ഉപയോഗിക്കുന്നു
ഫ്രീസ്പൈർമുമ്പ് ലിൻസ്പൈറിനെ അടിസ്ഥാനമാക്കിയായിരുന്നു.
ഗ്നുസെൻസ്സ്വതന്ത്ര സോഫ്റ്റ് വെയറുകൾ മാത്രം ഉപയോഗിക്കാൻ ലക്ഷ്യമിടുന്നു.
ഗ്വാഡാ ലിനക്സ്സ്പെയിനിലെ അന്തലൂഷ്യ പ്രാദേശിക സർക്കാർ നിർമിച്ചത്.
ഇമ്പി ലിനക്സ്വ്യവസായികളെയും സർക്കാറുകളെയും ലക്ഷ്യമിടുന്ന ദക്ഷിണാഫ്രിക്കൻ വിതരണം.
ലിനക്സ് മിന്റ്ഉപഭോക്തൃ സൗഹൃദ പ്രവർത്തക സംവിധാനം ലക്ഷ്യം വെക്കുന്നു.
പോപ്പ്!_ഓഎസ്പ്രാഥമികമായി സിസ്റ്റം76 നിർമ്മിച്ച കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കാൻ നിർമ്മിച്ച അധിക ഹാർഡ്‌വെയർ പിന്തുണയുള്ള വിതരണം.
മൊലിനക്സ്സ്പെയിനിലെ കാസില്ലാ ലാ മാൻഷ സംഘം നിർമ്മിച്ചത്.
എൻ‌ഉബണ്ടുനെറ്റ് വർക്കുകൾക്കായി നിർമ്മിക്കപ്പെട്ടത്.
സിംഫണി ഓ.എസ്മെസോ പണിയിട പരിസ്ഥിതി ഉപയോഗിക്കുന്നു..
ഗോസ് റോക്കറ്റ്മാക് ഓഎസുമായി സാദൃശ്യം പുലർത്തുന്ന, ഗ്നോമും ഗൂഗ്ൾ ആപ്സും ഉപയോഗിക്കുന്ന വിതരണം.
ഏബിസി ഗ്നു ലിനക്സ്ബിയോവുൾഫ് കൂട്ടങ്ങൾ നിർമ്മിക്കാനുള്ള ഉബുണ്ടു വിതരണം.
സാബിലിഅറബിക് പിന്തുണയുള്ള ഉബുണ്ടു ഇസ്ലാമിക് വിതരണം.
അസ്ടുറിക്സ്വ്യവസായികാവശ്യങ്ങൾക്കുള്ള ഉബുണ്ടു വിതരണം.
ബാൾടിക്സ്ലിത്വാനിയക്കാർക്കും ലാത്വിയക്കാർക്കും വേണ്ടിയുള്ള ഉബുണ്ടു വിതരണം.
ബാക്ക്ബോക്സ്സെക്യൂരിറ്റി ആവശ്യങ്ങൾക്കായുള്ള ലിനക്സ് വിതരണം.
ബാക്ക്ട്രാക്ക്പെനട്രേഷൻ പരീക്ഷണ വിതരണം.
ബ്ലാങ്കോൺഒരു ഇന്തോനേഷ്യൻ ലിനക്സ് വിതരണം.
ബിൽഡിക്സ്ഡെവലപ്പർമാർക്കായി തോട്ട് വർക്ക്സ് നിർമ്മിച്ചത്.
ബോധി ലിനക്സ്എൻലൈറ്റൻമെന്റ് വിൻഡോ മാനേജർ ഉപയോഗിക്കുന്ന ഉബുണ്ടു വിതരണം.
ഡൈൻ:ബോളിക്മൾട്ടിമീഡിയയെ മാത്രം ലക്ഷ്യം വെക്കുന്നു.
ലിനക്സ് ഡീപിൻചൈനീസ് ആപ്ലികേഷനുകളുമായെത്തുന്ന ഉബുണ്ടു വിതരണം.
ഈസി പീസിനെറ്റ്ബുക്കുകൾക്കായി നിർമ്മിക്കപ്പെട്ടത്.
ഹൈവീഡ്ഒരു ചൈനീസ് ഉബുണ്ടു വിതരണം.
കരോഷിവിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള ലിനക്സ് വിതരണം.
ജോളി ഓഎസ്താഴ്ന്ന ഹാർഡ്വെയറുള്ള കമ്പ്യൂട്ടറുകൾക്കായി നിർമ്മിച്ച വിതരണം.
ടേൺകീ ലിനക്സ്വിർച്വൽ അപ്ലയൻസസിനും ക്ലൗഡ് കമ്പ്യൂട്ടിംഗുമായുള്ള വിതരണങ്ങൾ.
എലമെന്റ് ഓഎസ്ഹോം തിയ്യറ്റർ പിസികൾക്കായി നിർമ്മിച്ചത്.
എച്ച്പി മിഎച്ച്പി മിനി നെറ്റ്ബുക്കുകൾക്കു വേണ്ടി കാനോനിക്കലും എച്ച്പിയും കൂടിച്ചേർന്ന് നിർമ്മിച്ചത്.[6]
കുകി ലിനക്സ്ഏസർ ആസ്പൈർ വൺ കമ്പ്യൂട്ടറുകൾക്കായി നിർമ്മിച്ച വിതരണം
ലീനക്സ് ലിനക്സ്ഏഴ് ഇഞ്ച് അസൂസ് ട്രിപ്പിൾ ഈ നെറ്റ്ബുക്കുകൾക്കായി നിർമ്മിച്ചത്.

ജെന്റു അടിസ്ഥാനമാക്കിയുള്ള ലിനക്സ് വിതരണങ്ങൾ

തിരുത്തുക
ജെന്റൂ ലിനക്സ് കുടുംബ വൃക്ഷം

എമേർജ് പാക്കേജ് മാനേജറും പോർട്ടേജ് അപ്ഡേറ്റിംഗ് രീതിയും ഉപയോഗിക്കുന്ന പ്രവർത്തക സംവിധാനമാണ് ജെന്റൂ. പോർത്തോളും പോർട്ടേറ്റോയും പോലെ ധാരാളം ഫ്രണ്ട് എൻഡുകളും ലഭ്യമാണ്. മുമ്പേ കമ്പൈൽ ചെയ്യാതെ ഇൻസ്റ്റാൾ ചെയ്യുമ്പോൾ കമ്പൈൽ ചെയ്യുന്ന രീതിയാണ് പോർട്ടേജ് ഉപയോഗിക്കുന്നത്.

വിതരണംവിവരണം
കാൽക്കുലേറ്റ് ലിനക്സ്വിവിധോദ്ദേശ ലിനക്സ് വിരണം
ക്രോമിയം ഓഎസ്[7]ക്രോമിയം ബ്രൗസറിനെ അടിസ്ഥാനമാക്കിയ പ്രവർത്തക സംവിധാനം.[8]
ഗൂഗ്ൾ ക്രോം ഓ.എസ് [7]ക്രോം ബ്രൗസറിനെ അടിസ്ഥാനമാക്കിയുള്ള ഗൂഗ്ളിന്റെ ലിനക്സ് വിതരണം.[7]
ജെന്റൂക്സ്എക്സ് ബോക്സിനു വേണ്ടി നിർമ്മിച്ചത്
ഫണ്ടൂഡാനിയൽ റോബിൻസ് നിർമ്മിച്ച ജെന്റൂ വകഭേദം
ക്നോപ്പർഡിസ്ക്യു എസ് ബി ഡ്രൈവുകൾക്കു വേണ്ടിയുള്ളത്
ടിൻ ഹാറ്റ് ലിനക്സ്വേഗതയേറിയ ഒരു ലിനക്സ് വിതരണം
പെന്റുപെനട്രേഷൻ പരീക്ഷണങ്ങൾക്കായുള്ളത്
സബയോൻ ലിനക്സ്എല്ലാതരം ഉപയോക്താക്കളെയും ലക്ഷ്യം വെക്കുന്ന ലിനക്സ് വിതരണം
സിസ്റ്റം റെസ്ക്യൂ സിഡിജെന്റുവിന്റെ സിസ്റ്റം റെസ്ക്യൂ സിഡി വിതരണം
ഉട്ടുട്ടോഅർജെന്റീനൻ വിതരണം
വിഡ ലിനക്സ്അനാകോണ്ട ഇൻസ്റ്റാളറായി ഉപയോഗിക്കുന്നു

പാക്മാൻ അടിസ്ഥാനമാക്കിയുള്ള ലിനക്സ് വിതരണങ്ങൾ

തിരുത്തുക
ആർച്ച് കുടുംബ വൃക്ഷം

പാക്കേജ് മാനേജർ എന്നതിന്റെ ചുരുക്കെഴുത്താണ് പാക്മാൻ. പാക്മാന് തനിയെ ഡിപന്റൻസികൾ ശരിയാക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും. ചുരുക്കത്തിൽ ഒരൊറ്റ സ്ക്രിപ്റ്റ് കൊണ്ടെല്ലാം തനിയെ ശരിയാക്കപ്പെടും.

വിതരണംവിവരണം
ആർച്ച് ലിനക്സ്വിദഗ്ദരായ ഉപയോക്താക്കളെ ലക്ഷ്യം വെക്കുന്നു.
ആർച്ച് ലിനക്സ് ആംആം ആർക്കിടെക്ചറുകൾക്ക് വേണ്ടിയുള്ള ആർച്ച് ലിനക്സ്.
ചക്ര ലിനക്സ്കെഡിഇ ഉപയോഗിക്കുന്ന ആർച്ച് ലിനക്സ് വിതരണം.
ഡെലി ലിനക്സ്ഐ486 ആർക്കിടെക്ചറുകൾക്ക് വേണ്ടിയുള്ള ലിനക്സ്.
ഫ്രൂഗൽവെയർ ലിനക്സ്മുമ്പ് സ്ലാക്ക് വേറിനെ അടിസ്ഥാനമാക്കിയായിരുന്നു
ക്നോപ്പ്മിത്ത്ടിവി, മൾട്ടിമീഡിയ ആവശ്യങ്ങൾക്കായി നിർമ്മിച്ചത്.
പരാബോള ലിനക്സ്മിപ്സ്64ഇഎൽ, ഐ686, ഏഎംഡി64 ആർക്കിടെക്ചറുകളെ പിന്തുണക്കുന്ന ലിനക്സ്

ആർ.പി.എം അടിസ്ഥാനമായവ

തിരുത്തുക
റെഡ് ഹാറ്റ് കുടുംബ വൃക്ഷം

ആദ്യ കാലങ്ങളിൽ ആർ.പി.എം ഫയൽ ഫോർമാറ്റ് ഉപയോഗിച്ചിരുന്നത് റെഡ് ഹാറ്റ് ലിനക്സും, സൂസി ലിനക്സും മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ, റെഡ് ഹാറ്റിന്റെ തന്നെ പ്രോജക്റ്റായ ഫെഡോറയിലും, റെഡ് ഹാറ്റ് ലിനക്സും, സൂസി ലിനക്സും ഫെഡോറാ ലിനക്സും അടിസ്ഥാനമാക്കിയുള്ള ലിനക്സുകളിലും, ആർ.പി.എം ആണുപയോഗിക്കുന്നത്. റെഡ്ഹാറ്റ് പാക്കേജ് മാനേജർ എന്നതിന്റെ ചുരുക്കരൂപമായി ഉപയോഗിച്ചിരുന്ന ആർ.പി.എം ഇപ്പോൾ ആർ.പി.എം പാക്കേജ് മാനേജർ എന്നതിന്റെ ചുരുക്കരൂപമാണ്.

വിതരണംവിവരണം
എലിനക്സ്മുമ്പ് പീനട്ട് ലിനക്സ് എന്നറിയപ്പെട്ടിരുന്നു.
അൾട്ട് ലിനക്സ്വിവിധ വിതരണങ്ങളുടെ കൂട്ടം.
കൽഡേറ ലിനക്സ്കൽഡെറ സിസ്റ്റംസ് വികസിപ്പിച്ചിരുന്ന ലിനക്സ് വിതരണം.
കഓസ് ലിനക്സ്പഴയ ഹാർഡ്വെയറുകൾക്കായി നിർമ്മിച്ചത്.
ലിങ്കറ്റ്സ്പെയിനിലെ കാറ്റലോണിയ സർക്കാർ നിർമ്മിച്ച വിതരണം
മണ്ട്രിവ ലിനക്സ്മണ്ട്രിവ എസ് എ പുറത്തിറക്കുന്ന ഫ്രഞ്ച് വിതരണം
പി.സി.ലിനക്സ് ഓഎസ്റോളിംഗ് റിലീസ് ഉള്ള ലൈവ് സിഡി വിതരണം
റെഡ്ഹാറ്റ് ലിനക്സ്പിന്നീട് റെഡ്ഹാറ്റ് എന്റർപ്രൈസും ഫെഡോറയുമായി മാറി.
സൂസി ലിനക്സ്നോവലിന്റെ ലിനക്സ് വിതരണങ്ങൾ.
യോപ്പർഒരു ന്യൂസിലൻഡ് ലിനക്സ് വിതരണം

ഫെഡോറ അടിസ്ഥാനമാക്കിയവ

തിരുത്തുക
ഫെഡോറ കുടുംബ വൃക്ഷം

റെഡ്ഹാറ്റ് ലിനക്സിൽ നിന്നുണ്ടായ കമ്യൂണിറ്റി വിതരണമാണ് ഫെഡോറ. റെഡ്ഹാറ്റ് പ്രൊഫഷണൽ പിന്തുണയും നൽകുന്നുണ്ട്. റോളിംഗ് റിലീസ് പിന്തുടരുന്നു. ആർ.പി.എമ്മിനോടൊപ്പം യം ആണ് അപ്ഡേറ്റിംഗിനായി ഉപയോഗിക്കുന്നത്. പാക്കേജ്കിറ്റ് ആണ് സ്വതേയുള്ള ഫ്രണ്ട് എൻഡ്.

വിതരണംവിവരണം
അറോറ സ്പാർക്ക് ലിനക്സ്സണിന്റെ സ്പാർക്ക് ആർക്കിടെക്ചറുവേണ്ടിയുള്ളത്.
ബെറി ലിനക്സ്ജാപ്പനീസ്, ഇംഗ്ലിഷ് ഭാഷകളിലെത്തുന്ന വിതരണം.
ബ്ലാഗ് ലിനക്സ് ആൻഡ് ഗ്നുസ്വതന്ത്ര സോഫ്റ്റ് വെയറുകൾ മാത്രം ഉപയോഗിക്കുന്നു.
കെപന്ത്രണ്ട്എൽടിഎസ്പിവിദ്യാഭ്യാസാവശ്യങ്ങൾക്കുള്ള ഫെഡോറ വിതരണം.
എജുലിനക്സ്വിദ്യാഭ്യാസാവശ്യങ്ങൾക്കുള്ള ലിനക്സ് വിതരണം.
എൻഗാർഡ് ലിനക്സ്സെർവർ ആവശ്യങ്ങൾക്കുള്ള ഫെഡോറ വിതരണം.[9]
ഫുഡുണ്ടുഉബുണ്ടുവിനെയും ഫെഡോറയെയും ഒന്നിപ്പിക്കാനുള്ള ശ്രമം.
ഹന്തനഒരു ശ്രീ ലങ്കൻ ലിനക്സ് വിതരണം.
കൊറോറമുമ്പ് ജെന്റുവിനെ അടിസ്ഥാനമാക്കിയിരുന്ന ലിനക്സ്
ലിൻപസ് ലിനക്സ്ചൈനീസ് നെറ്റ്ബുക്ക് വിപണിയെ ലക്ഷ്യം വെക്കുന്നു.
മൊബ്ലിൻആറ്റം പ്രൊസസറിനു വേണ്ടി ഇന്റൽ നിർമ്മിച്ച മൊബൈൽ ലിനക്സ്.
മിത്ത്ഡോറമിത്ത് ടിവിയെ അടിസ്ഥാനമാക്കിയ ഫെഡോറ വിതരണം.
നെറ്റവർക്ക് സെക്യൂരിറ്റി ടൂൾകിറ്റ്നെറ്റ്വർക്ക് സെക്യൂരിറ്റിക്കായുള്ള ലിനക്സ്.
ഒജുബ ലിനക്സ്അറബിക് പിന്തുണയുള്ള ഇസ്ലാമിക് വിതരണം.
റഷ്യൻ ഫെഡോറ റിമിക്സ്റഷ്യക്കാർക്കുള്ള ഫെഡോറാ വിതരണം.
ട്രസ്റ്റിക്സ്സുരക്ഷാവശ്യങ്ങൾക്കുള്ള ലിനക്സ് വിതരണം.[10]
സേഞ്ച്വിസ്റ്റയെ അനുകരിക്കുന്ന കെഡിഇ വിതരണം.
യെല്ലോ ഡോഗ് ലിനക്സ്പവർപിസി ആർക്കിടെക്ചറുകൾക്കുവേണ്ടിയുള്ള ലിനക്സ് വിതരണം.

റെഡ് ഹാറ്റ് എന്റർപ്രൈസ് അടിസ്ഥാനമാക്കിയവ

തിരുത്തുക

റെഡ് ഹാറ്റ് ലിനക്സിന്റെ പിന്തുടർച്ചാ വിതരണങ്ങളിലെ വാണിജ്യ വിതരണമാണ് റെഡ് ഹാറ്റ് എന്റർപ്രൈസ് ലിനക്സ്. റെഡ് ഹാറ്റ് നിർമ്മിച്ച് റെഡ് ഹാറ്റ് പുറത്തിറക്കുന്നു. പാക്കേജ് മാനേജർ ആർപിഎമ്മിനു പുതുക്കൽ രീതിയായി ഉപയോഗിച്ചിരിക്കുന്നത് യം തന്നെയാണ്.

വിതരണംവിവരണം
ഏഷ്യാനക്സ്ജാപ്പനീസ്, ചൈനീസ്, കൊറിയൻ പിന്തുണയുള്ള വിതരണം.
സെന്റ് ഓ.എസ്.സ്വതന്ത്രസോഫ്റ്റ്വെയറുകൾ ഉപയോഗിക്കുന്ന വിതരണം.
ക്ലിയർ ഓ.എസ്ചെറിയ ബിസിനസ് വിതരണം.
മിറാക്കിൾ ലിനക്സ്ജാപ്പനീസ് കമ്പനിയായ മിറാക്കിൾ ലിനക്സ് നിർമ്മിച്ചത്.
ഒറാക്കിൾ ലിനക്സ്ഒറാക്കിളിന്റെ വാണിജ്യ വിതരണം.
ഫെർമി ലിനക്സ്സയന്റിഫിക്ക് ലിനക്സിനെ അടിസ്ഥാനമാക്കിയത്.[11]
റെഡ്ഫ്ലാഗ് ലിനക്സ്കെഡിഇ ഉപയോഗിക്കുന്ന ചൈനീസ് വിതരണം
റോക്സ് ക്ലസ്റ്റർഉയർന്ന നിലയിലുള്ള പെർഫോമൻസിനായി നിർമ്മിച്ചത്.
സയന്റിഫിക്ക് ലിനക്സ്ശാസ്ത്രീയാവശ്യങ്ങൾക്കുള്ള റെഡ്ഹാറ്റ് വിതരണം.
എസ്.എം.ഇ. സേർവർസെന്റ് ഓ.എസിനെ അടിസ്ഥാനമാക്കിയ സെർവർ.
ട്രിക്സ്ബോക്സ്ഒരു വിഓഐപി ലിനക്സ് വീതരണം

മണ്ട്രിവ അടിസ്ഥാനമാക്കിയവ

തിരുത്തുക

മുമ്പ് മാൻഡ്രേക്ക് എന്നറിയപ്പെട്ടിരുന്ന വിതരണമാണ് മണ്ട്രിവ ലിനക്സ് (മാൻഡ്രിവ എന്നും പറയാറുണ്ട്). യുആർപിഎംഐ(ആംഗലേയം:urpmi) അഥവാ ആർപിഎംഡ്രേക്ക്(ആംഗലേയം:rpmdrake) ആണ് മണ്ട്രിവയിലെ പുതുക്കൽ രീതി.

മണ്ട്രിവ കുടുംബ വൃക്ഷം
വിതരണംവിവരണം
അന്ന്വിക്സ്ഒരു സുരക്ഷാ ലിനക്സ് വിതരണം
ട്രിനിറ്റി റെസ്ക്യൂ കിറ്റ്അടിയന്തരാവശ്യങ്ങൾക്കുള്ള വിതരണം.
യൂണിറ്റി ലിനക്സ്കസ്റ്റം ലിനക്സ് വിതരണമാവാൻ ഉദ്ദേശിക്കുന്നു.
മാഗിയ ലിനക്സ്മാൻഡ്രേക്ക് മാന്ത്രികൻ എന്നതിനെ സൂചിപ്പിക്കുന്നു.

സൂസി ലിനക്സ് കുടുംബം

തിരുത്തുക

നോവൽ കമ്പനി പുറത്തിറക്കുന്ന ലിനക്സ് വിതരണങ്ങളാണ് സൂസെ ലിനക്സ്. ഓപൺ സൂസി ഒഴികെയുള്ള എല്ലാ വിതരണങ്ങളും വാണിജ്യ വിതരണങ്ങളാണ്. സാധാരണ ആർപിഎമ്മിനൊപ്പം പുതുക്കൽ രീതിയായി സൈപ്പ് (ആംഗലേയം: ZYpp)അഥവാ യാസ്റ്റ് (ആംഗലേയം: YaST) ആണു ഉപയോഗിക്കുന്നത്.

വിതരണംവിവരണം
ഓപൺ സൂസിനോവല് പിന്തുണയുള്ള കമ്യൂണിറ്റി വിതരണം
സൂസി ലിനക്സ് എന്റർപ്രൈസ് സർവർവ്യാണിജ്യ സർവർ വിതരണം.
സൂസി ലിനക്സ് എന്റർപ്രൈസ് ഡെസ്ക്ടോപ്വ്യാണിജ്യ സർവർ വിതരണം.
സൂസി ലിനക്സ് എന്റർപ്രൈസ് റിയൽ ടൈംപ്രത്യേകതരം ആവശ്യങ്ങൾക്കായി നിർമ്മിക്കപ്പെട്ടത്.

സ്ലാക്ക് വേർ അടിസ്ഥാനം

തിരുത്തുക

വളരെയധികം ക്രമീകരിച്ചെടുക്കാവുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമാണ് സ്ലാക്ക് വേർ. വിദഗ്ദരായ ഉപയോക്താക്കളെയാണ് സ്ലാക്ക് വേർ ലക്ഷ്യമിടുന്നത്. ലിനക്സിന്റെ ആന്തര പ്രവർത്തനങ്ങൾ പഠിക്കാൻ സാധാരണയായി ഉപയോഗിക്കപ്പെടുന്നത് സ്ലാക്ക് വേർ ആണ്. വികസനാവശ്യങ്ങൾക്കുള്ള പ്രത്യേക വിഭാഗം ആപ്ലികേഷനുകളുമായെത്തുന്ന സ്ലാക്ക് വേർ ഏറ്റവും ആദ്യത്തെ വിജയകരമായ ലിനക്സ് വിതരണമാണ്.

സ്ലാക്ക് വേർ കുടുംബ വൃക്ഷം
വിതരണംവിവരണം
ഔസ്ട്രുമി108 എംബിയുള്ള ലൈവ് സിഡി.
ബേസിക്ക് ലിനക്സ്പഴയ കമ്പ്യൂട്ടറുകൾക്കുവേണ്ടയുള്ള ചെറിയൊരു ലിനക്സ്.
കേറ്റ് ഓഎസ്എക്സ്എഫ്സിഇ ഉപയോഗിക്കുന്ന ലിനക്സ് വിതരണം.
മ്യു ലിനക്സ്ഫ്ലോപ്പി അടിസ്ഥാനമാക്കിയുള്ള ലിനക്സ് വിതരണം.
റിക്കവറി ഈസ് പോസിബിൾസിസ്റ്റം റിക്കവറിക്കുള്ള ലിനക്സ്.[12]
സാലിക്സ്എല്ലാ വിധ പരിസ്ഥിതികളെയും പിന്തുണക്കുന്ന വിതരണം.
സെൻട്രി ഫയർവാൾഒരു ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം ലിനക്സ്.
സിമ്പിൾ ലിനക്സ്മലേഷ്യൻ പരിസ്ഥിക്കായുള്ള സ്ലാക്ക്വേർ വിതരണം.
സ്റ്റക്സ്പെൻഡ്രൈവ് പിന്തുണയുള്ള ലൈവ് സിഡി വിതരണം.
സൂപ്പർഗെയിമർഗെയിമുകൾ കളിക്കാനുള്ള സ്ലാക്ക് വേർ വിതരണം.
വോൾവിക്സ്ഗൃഹോഭോക്താക്കളെ ലക്ഷ്യം വെക്കുന്ന എക്സ്എഫ്സിഇ വിതരണം.
ഹോസ്റ്റ്ഗിസ്ജിഐഎസ് ആവശ്യങ്ങൾക്കുള്ള ലിനക്സ് വിതരണം.
നിമ്പിൾഎക്സ്കെഡിഇ പ്രധാന പരിസ്ഥിതിയായി ഉപയോഗിക്കുന്നു.
സ്ലാക്കിന്റോഷ്പവർപിസി ആർക്കിടെക്ചറുകൾക്കു വേണ്ടിയുള്ളത്.
സ്ലാംഡ്64എഎംഡി64 ആർക്കിടെക്ചറുകൾക്കു വേണ്ടിയുള്ളത്.
സ്ലാക്സ്ലൈവ് സിഡിയായി മാത്രം ഉപയോഗിക്കാൻ ലക്ഷ്യമിടുന്നു.
ടോപ്പോളജി ലിനക്സ്വിൻഡോസിൽ ഉപയോഗിക്കാവുന്ന തരത്തിൽ നിർമ്മിച്ചത്.
വെക്റ്റർ ലിനക്സ്വിവിധോദ്ദേശ കെഡിഇ വിതരണം.
സെൻവാക്ക് ലിനക്സ്നെറ്റ്പികെജി പാക്കേജ് മാനേജർ ഉപയോഗിക്കുന്നു.
സിപ് സ്ലാക്ക്കൊണ്ടുനടക്കാവുന്ന ലിനക്സ് വിതരണം.

സ്ലാക്സ് അടിസ്ഥാനം

തിരുത്തുക

ലൈവി സിഡിയായി ഉപയോഗിക്കാനും ഉപവിതരണങ്ങൾ നിർമ്മിക്കാനും വേണ്ടിയുള്ള വിതരണമാണ് സ്ലാക്സ്. ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്നതിനെ സ്ലാക്സ് പ്രോത്സാപ്പിക്കുന്നില്ല.

വിതരണംവിവരണം
എംനിക്സ്ഒരു ചെക്ക് പ്രവർത്തക സംവിധാനം.
ഡാവിക്സ്വിവരാപഗ്രഥനത്തിനും ചിത്രീകരണത്തിനും വേണ്ടി നിർമ്മിച്ചത്.
ഡി‌എൻ‌എ ലിനക്സ്ബയോഇൻഫോമാറ്റിക്സ് ആവശ്യങ്ങൾക്കായി നിർമ്മിക്കപ്പെട്ടത്.

മറ്റുള്ള ലിനക്സ് വിതരണങ്ങൾ

തിരുത്തുക
വിതരണംവിവരണം
കൊയോട്ടേ ലിനക്സ്റൗട്ടർ ഫയർവാൾ വിതരണം
ക്രക്സ്ബിഎസ്ഡിയുമായി സാദൃശ്യമുള്ള ലളിതമായ ലിനക്സ് വിതരണം
ഡിഡി-ഡബ്ലിയു ആർടിഫയർവാൾ വിതരണം
ഡെവിൾ ലിനക്സ്റൗട്ടർ ഫയർവാൾ വിതരണം. ലൈവായും ഉപയോഗിക്കാം.
ഡി.എസ് ലിനക്സ്നിന്റൻണ്ടോ ഡി എസിനായി നിർമ്മിക്കപ്പെട്ടത്.
ഫെമിലിയാർ ലിനക്സ്ഐപാക് ഉപകരണങ്ങൾക്കായി നിർമ്മിക്കപ്പെട്ടത്.
ഫോർസൈറ്റ് ലിനക്സ്കോണറി പാക്കേജ് മാനേജർ ഉപയോഗിക്കുന്നു.
ഫ്രീസ്കോഒരു സ്വതന്ത്ര റൗട്ടർ ലിനക്സ് വിതരണം.
ഗീക്സ്ബോക്സ്ഹോം തിയ്യറ്ററുകൾക്കായി നിർമ്മിച്ചത്.
ഗോബൊലിനക്സ്പുതിയൊരു ഫയൽ സിസ്റ്റം ഉപയോഗിക്കുന്നു.
ഐ.പി.കോപ്പ്റൂട്ടർ/ഫയർവോൾ ഡിസ്ട്രിബ്യൂഷൻ
ജെലൈംഹാൻഡ് ഹെൽഡ് ഉപകരണങ്ങൾക്കുള്ളത്.
ലൂണാർ ലിനക്സ്ലൂണാർ പാക്കേജ് മാനേജർ ഉപയോഗിക്കുന്നു.
എംകെലിനക്സ്പവർപിസി ആർക്കിടെക്ചറിനു വേണ്ടിയുള്ളത്.
മൊബിലിനക്സ്മൊണ്ടാവിസ്റ്റയുടെ മൊബൈൽ വിതരണം.
മൊണ്ടാവിസ്റ്റ ലിനക്സ്മൊണ്ടാവിസ്റ്റയുടെ എംബെഡഡ് വിതരണം.
നാസ് ലൈറ്റ്ഫ്ലോപ്പി അധിഷ്ഠിത ലിനക്സ് വിതരണം.
നിട്രിക്സ്നെറ്റ് ഇന്റഗ്രേഷൻ ടെക്നോളജിയുടെ വിതരണം.
ഓപ്പൺ വാർട്ട്ഓപികെജി ഉപയോഹിക്കുന്ന എംബെഡഡ് വിതരണം.
പിഎസ്ടു ലിനക്സ്സോണിയുടെ പ്ലേ സ്റ്റേഷനു വേണ്ടിയുള്ളത്.
പപ്പി ലിനക്സ്50 എംബി മാത്രം ഭാരമുള്ള ലിനക്സ് വിതരണം.
ആർപാത്ത്കോണറി പാക്കേജ് മാനേജർ ഉപയോഗിക്കുന്ന വിതരണം.
സ്ലിറ്റാസ് ഗ്നു/ലിനക്സ്30 എംബി മാത്രം ഭാരമുള്ള ലിനക്സ് വിതരണം.
സ്മോൾ ഫൂട്ട്സാന്താ ക്രൂസ് കോർപ്പറേഷന്റെ വിതരണം.
സ്മൂത്ത് വാൾറൂട്ടർ/ഫയർവോൾ ഡിസ്ട്രിബ്യൂഷൻ
സോഫ്റ്റ്ലാന്റിങ്ങ് ലിനക്സ്സ്ലാക്ക് വേർ ഇതിനെ അടിസ്ഥാ.നമാക്കിയാണ്.
സോഴ്സ് മേജ് ഗ്നു/ലിനക്സ്സോഴ്സ് കോഡ് അധിഷ്ടിത വിതരണം.
ടിൻഫോയിൽ ഹാറ്റ് ലിനക്സ്സുരക്ഷാ ഫ്ലോപ്പി വിതരണം.
ടൊംസ്രോബോട്ട്ടോമിന്റെ റൂട്ട് ബൂട്ട് എന്ന് സൂചിപ്പിക്കുന്നു.

ഇതും കൂടി കാണുക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
🔥 Top keywords: വൈക്കം മുഹമ്മദ് ബഷീർപ്രത്യേകം:അന്വേഷണംപ്രധാന താൾവള്ളത്തോൾ നാരായണമേനോൻപാത്തുമ്മായുടെ ആട്തോമാശ്ലീഹാകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻബാല്യകാലസഖിമലയാളം അക്ഷരമാലദുക്‌റാനഉള്ളൂർ എസ്. പരമേശ്വരയ്യർഅഭിമന്യു വധക്കേസ്കമല സുറയ്യമലയാളംസുഗതകുമാരികൽക്കിമധുസൂദനൻ നായർകെ. ദാമോദരൻഡെങ്കിപ്പനിമതിലുകൾ (നോവൽ)മഹാഭാരതംഅശ്വത്ഥാമാവ്ഇന്ത്യയുടെ ഭരണഘടനപ്രേമലേഖനം (നോവൽ)കുഞ്ചൻ നമ്പ്യാർകനോലി കനാൽന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ആധുനിക കവിത്രയംജൈവാധിനിവേശംഎസ്.കെ. പൊറ്റെക്കാട്ട്ചെറുശ്ശേരികേരളത്തിലെ നാടൻ കളികൾകേരളംഎ.പി.ജെ. അബ്ദുൽ കലാംകർണ്ണൻലൈംഗികബന്ധംരബീന്ദ്രനാഥ് ടാഗോർസുനൈന