വുദു

വുദുവിൻറസുനനതത്

ശരീരഭാഗങ്ങൾ കഴുകുന്നതിനാണ്‌ ഇസ്ലാം മതത്തിൽ വുദു (അറബി: الوضوء) എന്ന് പറയുന്നത്. നമസ്കാരം, ഹജ്ജ് തുടങ്ങിയ കർമ്മങ്ങളിൽ വുദു നിർബന്ധമാണ്‌.ഇതിനെ ചെറിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാവുക എന്ന് മുസ്ലിങ്ങൾ പറയുന്നു. വുളു എടുക്കാനുപയോഗിക്കുന്ന വെള്ളം തുഹൂറായിരിക്കണം. സ്വയം ശുദ്ധിയുള്ളതും മറ്റൊന്നിനെ ശുദ്ധിയാക്കാൻ കഴിവുള്ളതുമായ വെള്ളത്തിനാണ്‌ തഹൂറായ വെള്ളം എന്ന് പറയുന്നത്. അംഗ ശുദ്ധിക്ക് പുറമെ കുളിയിലൂടെയും മണ്ണിൽ തടവി (തയമ്മും)യും ശുദ്ധി വരുത്താനാവും.

വുളുവിന്റെ രൂപം

തിരുത്തുക
  1. നിയ്യത്തോട് കൂടി മുൻ കയ്യും മുഖവും കഴുക.
  2. രണ്ട് കയ്യും മുട്ടോടു കൂടി കഴുകുക
  3. തലമുഴുവൻ തടവുക
  4. ചെവിരണ്ടും തടവുക
  5. കാൽ ഞെരിയാണിക്ക് മുകളിലായി കഴുകുക
  6. തർതീബ് (വഴിക്കുവഴി ചെയ്യുക)

തലമുഴുവൻ തടവലൊഴികെ ബാക്കിയെല്ലാം മൂന്ന് പ്രാവശ്യം ചെയ്യണം.ഇതിൽ മുൻകൈകൾ കഴുകുന്നതും ചെവി തടവുന്നതും സുന്നത്താണ്. ഈ പറഞ്ഞ കാര്യങ്ങൾ ക്രമപ്രകാരം ചെയ്യൽ നിർബന്ധമാണ്‌.

വുദു മുറിയുന്ന കാര്യങ്ങൾ

തിരുത്തുക
  1. മലമൂത്ര വിസർജ്ജനദ്വാരങ്ങളിലൂടെ വല്ലതും പുറത്തു വരുക
  2. ബോധം നഷ്ടപ്പെടുക
  3. അന്യസ്ത്രീ പുരുഷന്മാരുടെ തൊലി തമ്മിൽ ചേരൽ
  4. കൈവെള്ള കൊണ്ട് ജനനേന്ദ്രിയം തൊടുക

വുളുവിന്റെ സുന്നത്തുകൾ1) ഖിബ് ലയ്ക്കഭിമുഖമായി നിൽക്കുക.2) കോരിയെടുത്ത് വുളു ചെയ്യുകയാണങ്കിൽ വെള്ളം വലഭാഗത്തും ചൊരിച്ചാണങ്കിൽ വെള്ളം ഇടഭാഗതും ആയിരിക്കുക.3) നിയ്യത് നാവുകൊണ്ടുച്ച്ചരിക്കുക4) നിയ്യത് വുളു കഴിയുന്നത് വരെ മന്സ്സിലുണ്ടാവുക.5) അഊദു ഓതൽ6) ബിസ്മി ചെല്ലുക.7) അശ്ഹദു അൻലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു വ അശ്ഹദു അന്ന മുഹമ്മദൻ അബ്ദുഹു വ റസൂലുഹു അൽഹംദുലില്ലാഹില്ലദീ ജഅലൽ മാഅ ത്വഹൂറാ എന്ന് ചെല്ലുക .8) വുളുവിന്റെ സുന്നത് വീട്ടുന്നുവെന്ന നിയ്യത്തോടെ രണ്ടു മുന്കൈകൾ ഒന്നിച്ചു മണിബന്ധതോട് കൂടി കഴുകുക.9) മിസ് വാക്ക്‌ ചെയ്യൽ10) വായിൽ വെള്ളം കൊപ്ലിക്കുക ,മൂക്കിൽ വെള്ളം കയറ്റി ചീറ്റുക.11) മുഖം കഴുകാൻ ഇരു കയ്യിലും കൂടി വെള്ളം എടുക്കുക.12) മുഖത്തിന്റെ മേൽഭാഗം കഴുകി തുടങ്ങുക.13) കഴുകപ്പെടുന്ന അവയവങ്ങൾ തേച്ചു കഴുകുക.14) തിങ്ങിയ താടി തിക്കകാറ്റുക.15) മുഖത്തിന്റെയും കൈകാലുകളുടെയും ചുറ്റുഭാഗത്ത്‌ നിന്ന് അല്പം കഴുകുന്നത് കൊണ്ട് സുന്നത് ലഭിക്കുമെങ്കിലും ,തലയുടെയും ചെവികളുടെയും കഴുത്തിന്റെയും മുന്ഭാഗങ്ങൾ മുഖത്തോടൊപ്പവും കൈകൾ തോൾ വരെയും കാലുകൾ മുട്ട് വരെയും കഴുകലാണ് പൂർണ സുന്നത് .16) കൈകാലുകളിൽ വലത്തെതിനെ മുന്തിക്കുക.17) കൈകാലുകൾ കഴുകൽ വിരൽ കൊണ്ട് തുടങ്ങുക.18) തല മുഴുവൻ തടവുക, അല്പമാണങ്കിൽ മൂർധാവായി തടവലാണ് ശ്രേഷ്ഠം.19) വേറെ വെള്ളമെടുത്ത് ചെവി രണ്ടും തടവുക.20) വലതു കൈകൊണ്ടു കാലുകളിൽ വെള്ളമോഴിക്കയും ഇടതു കൈ കൊണ്ട് തേച്ചു കഴുകുകയും ചെയ്യുക.21) പീളക്കുഴി, കൺതടം ,മോതിരമിടുന്ന സ്ഥലം ,മാടമ്പ് എന്നിവ സൂക്ഷിച്ചു കഴുകൽ.22) കർമങ്ങൾ തുടരെ തുടരെ ചെയ്യൽ23) കഴുകൽ ,തടവൽ, ഉരച്ചു കഴുകൽ ,മിസ്‌വാക്ക് ചെയ്യൽ തുടക്കത്തിലും ഒടുക്കത്തിലും ഇടയിലുമുള്ള ദിക്റുകൾ തുടങ്ങിയവയെല്ലാം മൂന്നു തവണയാകൽ സുന്നത്.24) ജമാഅത്ത് നഷ്ടപെടുമെന്നു ഭയന്നാൽ തലമുഴുവൻ തടവുക, അവയവങ്ങൾ തേച്ചു കഴുകുക തുടങ്ങിയ സുന്നത്തുകൾ ഒഴിവാക്കി നിർബന്ധം മാത്രം ചെയ്യൽ,നിസ്കാരത്തിന്റെ സമയം കഴിയാറാവുക ,ജല ദൌർലഭ്യം. ഉള്ള വെള്ളം കുടിക്കാനാവശ്യമാവുക. തുടങ്ങിയ സമയങ്ങളിൽ ഇത് നിർബന്ധമാകും.{Islam-stub}}

വലിയ അശുദ്ധിയിൽനിന്ന് ശുദ്ധിവരുത്തുവാൻ കുളിക്കൽ നിർബന്ധമാണ്. കുളിയുടെ ഫർദുകളും സുന്നതുകളും കൂടിച്ചേരുമ്പോൾ കുളി ഏറ്റവും ഉത്തമമായ നിലയിൽ ആയിത്തീരുന്നു. കുളിയുടെ ഫർദുകൾ രണ്ടാകുന്നു.

  1. നിയ്യത്ത്. അതായത് വലിയ അശുദ്ധിയിൽനിന്ന് ശുദ്ധിയാകുവാൻ വേണ്ടി കുളിക്കുകയാണെന്ന് കരുതുക.
  2. ശരീരം മുഴുവൻ വെള്ളം ഒഴുക്കിക്കഴുകുക.
  3. കുളിയുടെ സുന്നത്തുകളിൽ ചിലത് താഴെ വിവരിക്കുന്നു:
  4. ആദ്യമായി ശരീരത്തിലെ മാലിന്യങ്ങൾ കഴുകിക്കളയുക.
  5. കുളി ആരംഭിക്കുമ്പോൾ വുദൂഅ് ഉണ്ടാക്കുക.
  6. തലമുടി വിരൽകൊണ്ട് ചീകിക്കഴുകുക.
  7. വെള്ളം ശരീരത്തിൽ മൂന്നുപ്രാവശ്യം ഒഴുക്കുക. മൂന്നു പ്രാവശ്യം വെള്ളത്തിൽ മുങ്ങിയാലും മതിയാകുന്നതാണ്.

തയമ്മും

തിരുത്തുക

വെള്ളം ലഭ്യമല്ലാതെ വരുമ്പോഴോ അല്ലെങ്കിൽ രോഗം നിമിത്തം വെള്ളം ഉപയോഗിക്കുന്നതിൽ പ്രശ്നം നേരിടുമ്പോഴോ, വെള്ളത്തിനു പകരം മണ്ണുപയോഗിച്ച് ശുദ്ധി വരുത്താവുന്നതാണ്. മണ്ണുപയോഗിച്ച് ശുദ്ധിവരുത്തുന്നതിന്ന് തയമ്മും എന്നു പറയുന്നു. ശുദ്ധിയുള്ള മണ്ണിൽ മുൻകൈ രണ്ടും അടിക്കുക; എന്നിട്ട് മുഖവും കൈ രണ്ടും തടവുകയും ചെയ്യുക. ഇതാണ് തയമ്മും ചെയ്യുന്നതിന്റെ ക്രമം. തയമ്മും നിർവഹിക്കുന്നതിന് അഞ്ചു ഫർദുകളുണ്ട്.

  1. മണ്ണിൽ അടിക്കുക.
  2. നിയ്യത്ത് (നമസ്‌കാരം മുതലായ കർമങ്ങൾക്കു വേണ്ടി തയമ്മും ചെയ്യുകയാണെന്ന് കരുതുക.)
  3. മുഖം തടവുക.
  4. കൈ രണ്ടും തടവുക.
  5. തർത്തീബ് (ക്രമം പാലിക്കുക.)
"https:https://www.how.com.vn/wiki/index.php?lang=ml&q=വുദു&oldid=3980683" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: വൈക്കം മുഹമ്മദ് ബഷീർപ്രത്യേകം:അന്വേഷണംപ്രധാന താൾതുഞ്ചത്തെഴുത്തച്ഛൻകുമാരനാശാൻവള്ളത്തോൾ നാരായണമേനോൻവൈക്കം സത്യാഗ്രഹംഉള്ളൂർ എസ്. പരമേശ്വരയ്യർകുഞ്ചൻ നമ്പ്യാർകൽക്കിചെറുശ്ശേരികൽക്കി 2898 എ.ഡി (സിനിമ)അശ്വത്ഥാമാവ്തോമാശ്ലീഹാമഹാത്മാ ഗാന്ധിസുഗതകുമാരിപാത്തുമ്മായുടെ ആട്മഹാഭാരതംകോട്ടയംസൈക്കിൾപ്രാചീനകവിത്രയംമലയാളംആധുനിക കവിത്രയംകർണ്ണൻബാബർമലയാളം അക്ഷരമാലമീര നന്ദൻബാല്യകാലസഖികേരളംഎൻ.എൻ. പിള്ളജൈവാധിനിവേശംസമസ്ത കേരള ജംഇയ്യത്തുൽ ഉലമകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഅക്‌ബർമധുസൂദനൻ നായർമുഗൾ സാമ്രാജ്യംകഥകളിപി. കേശവദേവ്