സപ്തമാതാക്കൾ

ശക്തേയ വിശ്വാസപ്രകാരം സർവേശ്വരിയായ ഭഗവതി ആദിപരാശക്തിയുടെ ഏഴു വിഭിന്ന രൂപങ്ങളാണ് സപ്തമാതാക്കൾ. ആധ്യാത്മിക വഴിയിലെ ഏഴു ആത്മീയ തത്ത്വങ്ങളായി ശക്തി ഉപാസകർ സപ്തമാതാക്കളെ കാണുന്നു. പ്രസിദ്ധമായ ദേവി മാഹാത്മ്യം പതിനൊന്നാം അദ്ധ്യായത്തിൽ ഭുവനേശ്വരിയുടെ ഈ രൂപങ്ങളെ എല്ലാം തന്നെ സ്തുതിക്കുന്ന ശ്ലോകങ്ങൾ കാണാം. ദേവീമാഹാത്മ്യത്തിൽ സപ്തമാതാക്കളുടെ ഉത്ഭവത്തെ പറ്റി പറയുന്നുണ്ട്. കൂടാതെ മറ്റ് പല കഥകളുമുണ്ട് പുരാണങ്ങളിൽ.

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <>ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

നിരണം തൃക്കപാലീശ്വരം ക്ഷേത്രത്തിലെ സപ്തമാതൃക്കളുടെ പ്രതിഷ്ഠ

ബ്രാഹ്മി അല്ലെങ്കിൽ ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വാരാഹി പഞ്ചമി, കൗമാരി, ചാമുണ്ഡി അഥവാ ചാമുണ്ഡേശ്വരി അല്ലെങ്കിൽ നരസിംഹി എന്നീ ഭഗവതിമാരാണ്‌ സപ്തമാതാക്കൾ. ബ്രഹ്മാവ്‌, വിഷ്ണു, ശിവൻ, ഇന്ദ്രൻ, യമൻ, മുരുകൻ തുടങ്ങിയ ആറു ദേവന്മാരുടെ ശരീരത്തിൽ നിന്ന് ആവിർഭവിച്ച ശക്തിഭാവങ്ങൾ ആണ് സപ്തമാതാക്കളിൽ ആറു പേർ എന്ന്‌ അവരുടെ പേരുകൾ സൂചിപ്പിക്കുന്നു. ഏഴാമത്തെ ഭഗവതിയായ നാരസിംഹിക അഥവാ പ്രത്യംഗിരിദേവിക്ക് പകരം ചാമുണ്ഡിയാണ്‌ ക്ഷേത്രങ്ങളിൽ കാണുന്നത്‌. ചണ്ഡികാ പരമേശ്വരിയിൽ നിന്ന് അവതരിച്ച കാളിയാണ് ചാമുണ്ഡേശ്വരി അഥവാ ചാമുണ്ഡി. നരസിംഹി കാലഭൈരവ ശിവനിൽ നിന്ന് അവതരിച്ച പ്രത്യംഗിരി എന്ന ഭഗവതിയാണ്. സപ്ത മാതാക്കളോടൊപ്പം മഹാലക്ഷ്മിയെ കൂടി ചേർത്തു അഷ്ടമാതാക്കൾ എന്നറിയപ്പെടുന്നു. നവരാത്രിയിൽ ഈ ഭഗവതിമാർ സവിശേഷ പ്രാധാന്യത്തോടെ ആരാധിക്കപ്പെടുന്നു.

പുരാണ കഥകളിൽ

തിരുത്തുക

വാമനപുരാണം 56-ാ‍ം അധ്യായത്തിൽ സപ്തമാതാക്കളുടെ ജനനത്തെപ്പറ്റി ഇങ്ങനെയാണ്‌ പറയുന്നത്‌: ശുംഭനിശുംഭമാരുടെ ആജ്ഞപ്രകാരം യുദ്ധത്തിനിറങ്ങിയ അസുരപ്പട തോറ്റപ്പോൾ രക്തബീജനെന്ന അസുര സേനാധിപതി തന്റെ അക്ഷൗഹിണിപടയുമായി എത്തി. ഇതു കണ്ട ചണ്ഡികാ പരമേശ്വരി ഒരു ശംഖനാദം പുറപ്പെടുവിച്ചു.

ഭഗവതിയുടെ തിരുവായിൽ നിന്ന്‌ ബ്രാഹ്മിയും തൃക്കണ്ണിൽ നിന്ന്‌ മഹേശ്വരിയും, അരക്കെട്ടിൽ നിന്ന്‌ കൗമാരിയും കൈകളിൽ നിന്ന്‌ വൈഷ്ണവിയും പൃഷ്ടഭാഗത്തു നിന്ന്‌ വാരാഹിയും, ഹൃദയത്തിൽ നിന്ന് നരസിംഹിയും പാദത്തിൽ നിന്ന്‌ ചാമുണ്ഡിയും ഉത്ഭവിച്ചു.

കാർത്യായനി ദേവിയുടെ രൂപഭേദങ്ങളാണ്‌ സപ്തമാതാക്കൾ. ഭഗവതി തന്റെ ജട നിലത്തടിച്ചപ്പോൾ സപ്തമാതാക്കളുണ്ടായി എന്നും കഥയുണ്ട്‌. ദേവിഭാഗവതം, ദേവീമാഹാത്മ്യം എന്നീ ഗ്രന്ഥങ്ങൾ പ്രകാരം ചണ്ഡൻ, മുണ്ഡൻ എന്നീ അസുരൻമാരെ നിഗ്രഹിക്കാൻ ചണ്ഡികാപരമേശ്വരിയുടെ പുരികക്കൊടിയിൽ നിന്നും അവതരിച്ച കാളിയാണ് "ചാമുണ്ഡേശ്വരി അഥവാ ചാമുണ്ഡി". ആദിപരാശക്തിയുടെ രൗദ്രരൂപമാണ് ഈ ഭഗവതി. ശുംഭനിശുംഭ യുദ്ധവേളയിൽ ചണ്ഡികാ പരമേശ്വരിക്ക് തുണയേകുവാനാണ് ഭദ്രകാളി ഇപ്രകാരം അവതരിച്ചതെന്ന് പറയുന്നു. ചണ്ഡികാദേവിയെ പിടിച്ചു കൊണ്ടു വരുവാൻ ശുംഭനിശുംഭൻമാർ ചണ്ഡമുണ്ഡന്മാരെ അയക്കുന്നു. ഇതുകണ്ട് കോപിഷ്ടയായ ഭഗവതിയുടെ വളഞ്ഞുയർന്ന പുരികക്കൊടിയിൽ നിന്നും ഉഗ്രരൂപിണിയായ കാളി പ്രത്യക്ഷപ്പെടുന്നു. ആ കാളി ചണ്ടമുണ്ടന്മാരെ വധിച്ചതിനാൽ ചാമുണ്ഡേശ്വരി അഥവാ ചാമുണ്ഡി എന്നറിയപ്പെട്ടു. പിന്നീട് രക്തബീജനെയും ശുംഭനിശുംഭന്മാരെയും വധിക്കാൻ ചണ്ഡികയെ സഹായിക്കുകയും ചെയ്തു.

മാർക്കണ്ടേയ പുരാണത്തിലെ ഭദ്രോത്പത്തി പ്രകരണത്തിൽ ദാരികവധം കഥ പ്രസിദ്ധമാണ്. ദാരിക വധത്തിന് വേണ്ടി ദേവന്മാരുടെ ശരീരത്തിൽ നിന്നും ആദ്യം ആറ് ശക്തികൾ ഉണ്ടായി. ബ്രഹ്മാണി അഥവാ ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, കൗമാരി, വാരാഹി പഞ്ചമി, ഇന്ദ്രാണി എന്നിവരായിരുന്നു ആറു മാതാക്കൾ. എന്നാൽ ഷഡ് മാതാക്കൾ ദാരികന് മുൻപിൽ പരാജയപ്പെട്ടു. ഒടുവിൽ ശിവനേത്രത്തിൽ നിന്നും ശ്രീ ഭദ്രകാളി അവതരിച്ചു. ഭദ്രകാളി അഥവാ ചാമുണ്ഡി ഉൾപ്പെടെ ഏഴു ദേവിമാരെയും ചേർത്ത് സപ്തമാതാക്കൾ എന്ന് വിളിക്കുന്നു. ഒരോ ദേവിക്കും വാഹനവും ആയുധവും രൂപസവിശേഷതകളും ഉണ്ട്. ഭദ്രകാളിയും ചാമുണ്ഡിയും ഒന്ന് തന്നെ ആണെന്ന് വിശ്വസിക്കപ്പെടുന്നു.

ശിവനും വിഷ്ണുവും അന്ധകാസുരനെ കൊല്ലാൻ ശ്രമിച്ച്‌ ഫലിക്കാതെ വന്നപ്പോൾ സപ്തമാതാക്കളെ സൃഷ്ടിച്ചുവെന്നാണ്‌ ഒരു കഥ. അടർക്കളത്തിൽ വീഴുന്ന അന്ധകാസുരന്റെ രക്തത്തിൽ നിന്നും വീണ്ടും അന്ധകൻ ജനിക്കയാൽ സപ്തമാതാക്കൾ അന്ധകന്റെ രക്തം പാനം ചെയ്യുകയും അങ്ങനെ ശിവനും വിഷ്ണുവും അന്ധകനെ വധിക്കുകയും ചെയ്തു.

വരാഹ രൂപം പൂണ്ട പരാശക്തിയാണ് വാരാഹി ദേവി. ഉഗ്രമൂർത്തിയാണ്. ലളിതാ പരമേശ്വരിയുടെ സൈന്യാധിപയാണ് വാരാഹി. പഞ്ചമി, പഞ്ചുരുളി, പന്നിമുഖി, ദണ്ഡിനി, വാർത്താളി എന്നി പേരുകളിൽ അറിയപ്പെടുന്നു. ക്ഷിപ്രപ്രസാദി. സിംഹവാഹന. അഷ്ടലക്ഷ്മി സ്വരൂപിണിയായ ഈ ഭഗവതി അഷ്ട ദാരിദ്ര്യവും ഇല്ലാതാക്കുന്നവളാണ് എന്നാണ് വിശ്വാസം. പഞ്ചമി തിഥി പ്രധാന ദിവസം. ആരാധകനു സമ്പത്ത്, ഉയർച്ച, ഐശ്വര്യം, ശത്രുനാശം, അഭീഷ്ഠവരം എന്നിവ ഫലം. രാത്രിയാണ് വാരാഹി ദേവിയെ ആരാധിക്കുന്നത്.

അത്യുഗ്ര മൂർത്തിയാണ്‌ തീക്ഷ്ണ നഖദാരുണയായ നാരസിംഹിക. നരസിംഹമൂർത്തിയുടെ രൂപമാണ്. സിംഹ വാഹനയാണ്. ഇതാണ് പ്രത്യംഗിരി ദേവി അഥവാ അഥർവാണ ഭദ്രകാളി. ഹിരണ്യകശിപുവിനെ വധിച്ചിട്ടും കലിയടങ്ങാത്ത നരസിംഹമൂർത്തിയുടെ കോപത്തെ തടഞ്ഞു ലോകരക്ഷ ചെയ്യാൻ പരാശക്തി നാരസിംഹിക രൂപത്തിൽ അവതരിച്ചു. കാലഭൈരവന്റെ (ശിവന്റെ) തൃക്കണ്ണിൽ നിന്നാണ് അവതാരം. അംഗിരസ്, പ്രത്യംഗിരസ് മഹർഷിമാർക്ക് മുന്നിൽ പ്രത്യക്ഷപെട്ട ഭഗവതി ആയതിനാൽ പ്രത്യംഗിര എന്നറിയപ്പെടുന്നു. ഭഗവതി തെറ്റായ വഴിയിൽ പോകുന്ന ഭക്തരെ നേർ വഴിയിലേക്ക് നയിക്കുന്നു എന്നാണ് വിശ്വാസം. ആഭിചാരദോഷം, ശത്രുദോഷം, സാമ്പത്തിക തകർച്ച എന്നിവ ഇല്ലായ്മ ചെയ്യുന്ന ഭഗവതി ഐശ്വര്യദായിനിയാണ്. അമാവാസി പ്രധാന ദിവസം.

രൂപ ഭാവങ്ങൾ, വിശ്വാസം

തിരുത്തുക

സപ്‌തമാതാക്കളെപ്പറ്റി ദേവീമാഹാത്മ്യവും മാര്ക്കണ്‌ഡേയ പുരാണവും സാവിസ്തരം പ്രതിപദിക്കുന്നുണ്ട്.

  • ബ്രാഹ്മി - ബ്രഹ്മാവിന്റെ ശക്തി. ബ്രഹ്മാണി എന്നും അറിയപ്പെടുന്നു. അരയന്നമാണ്‌ വാഹനം. ബ്രഹ്മാവിനെപോലെ കൈയിൽ ജപമാലയും കമണ്ഡലവുമുണ്ട്. ‌സരസ്വതി ഭാവം. ബ്രഹ്‌മസ്വരൂപിണിയാണ്‌. വിശ്വാസികൾ ജ്‌ഞാനത്തിനായി ആരാധിക്കുന്നു.
  • വൈഷ്ണവി- വിഷ്ണുശക്തിയായ വൈഷ്ണവിയുടെ വാഹനം ഗരുഡനാണ്‌. മഹാലക്ഷ്മി രൂപം.ശംഖ്ചക്രഗദാഖഡ്ഗങ്ങളും ശാർങ്ഗ ശരവും കൈയ്യിലേന്തിയ സുന്ദരരൂപം. വിഷജന്തുക്കളില് നിന്നും ‌മോചനം ലഭിക്കുവാനായി, സർവ ഐശ്വര്യത്തിനായി ആരാധിക്കുന്നു. ജമ്മുകശ്മീർ വൈഷ്ണോ ദേവി ക്ഷേത്രത്തിലെ മുഖ്യ ആരാധനാമൂർത്തി.
  • മഹേശ്വരി- മഹാദേവന്റെ ശക്തി. ത്രിലോചനയായ മഹേശ്വരി കാളപ്പുറത്താണ്‌. ശിവനെപ്പോലെ പാമ്പുകൾ കൊണ്ടാണ്‌ വളയും മാലയും അണിഞ്ഞിരിക്കുന്നത്. മഹാഗൗരി രൂപം‌. കൈയിൽ തൃശൂലം. ആരാധിച്ചാല് സര്വ്വ മംഗളം ഫലം എന്ന് വിശ്വാസം.
  • ഇന്ദ്രാണി- ഇന്ദ്രസ്വരൂപിണി. വജ്രമാണ്‌ ഇന്ദ്രാണിയുടെ ആയുധം. ആനയാണ് വാഹനം. അഭയമുദ്രകാട്ടി ആശീർവദിക്കുന്നു. ദാമ്പത്യ പ്രശ്‌നങ്ങൾക്കും, വൈവാഹിക പ്രശ്നങ്ങൾക്കും, ഉത്തമ പങ്കാളിയെ ലഭിക്കാനും, കലഹങ്ങൾ തീരുവാനും വിശ്വാസികൾ ആരാധിക്കുന്നു.
  • വാരാഹി പഞ്ചമി- വരാഹരൂപം ധരിച്ച കാളി അഥവാ പരാശക്തിയാണ് വാരാഹി. വരാഹ ഭഗവാന്റെ ശക്തി. പഞ്ചുരുളി, പന്നിമുഖി, വാർത്താളി എന്നി പേരുകളിലും അറിയപ്പെടുന്നു. അഷ്ടലക്ഷ്മിസ്വരൂപിണി. ഉഗ്രരൂപി. ലളിത പരമേശ്വരിയുടെ സൈന്യാധിപ. ക്ഷിപ്രപ്രസാദി‌. ദാരിദ്ര്യനാശിനി. സമ്പത്ത്, സർവവിധ ഐശ്വര്യം, ആഗ്രഹസാഫല്യം, ശത്രുനാശം എന്നിവയാണ് ആരാധനാ ഫലം. പഞ്ചമി പ്രധാന ദിവസം.
  • കൗമാരി- ഭഗവാൻ മുരുകൻ അഥവാ കുമാരന്റെ ശക്തിയാണ് കൗമാരി അഥവാ കുമാരി. ആൺമയിലിന്റെ കഴുത്തിലേറിയ കൗമാരിയുടെ കൈയിൽ വേലാണ്‌ ആയുധം. രക്‌ത സംബന്ധമായ എല്ലാ രോഗങ്ങള്ക്കും ശാന്തി ലഭിക്കും.
  • ചാമുണ്ഡി- കാളി തന്നെയാണ് ചാമുണ്ഡി അഥവാ ചാമുണ്ഡേശ്വരി. ഉഗ്രമൂർത്തി. കാരുണ്യരൂപിണി. ചണ്ടമുണ്ട, രക്തബീജ വധത്തിനായി ചണ്ഡികാദേവിയുടെ പുരികക്കൊടിയിൽ നിന്നും അവതരിച്ച കാളി. ത്രിലോചനയായ ഈ കാളി അഷ്ടബാഹുവാണ്. പള്ളിവാളും തൃശൂലവുമാണ് ആയുധം. ശംഖ്, ചക്രം, പാശം, പരിച, ധാന്യം, ശരം എന്നിവയാണ് മറ്റ് കൈകളിൽ. ചാമുണ്ഡ എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നവളും എല്ലാം അറിയുന്നവളുമാണ് എന്ന് പുരാണങ്ങളിൽ കാണാം. മൈസൂർ ചാമുണ്ഡേശ്വരി ക്ഷേത്രം പ്രസിദ്ധമാണ്.
  • നാരസിംഹിക- അത്യുഗ്ര മൂർത്തിയാണ്‌ നാരസിംഹിക. പ്രത്യംഗിര ദേവി അഥവാ അഥർവാണ ഭദ്രകാളി. നരസിംഹമൂർത്തിയുടെ സ്ത്രീ രൂപമാണ്. സിംഹവാഹനയാണ്. ആഭിചാര ദോഷങ്ങൾ, ശത്രുതാദോഷം, സാമ്പത്തിക തകർച്ച എന്നിവ ഇല്ലായ്മ ചെയ്യുന്ന ഭാവം. ക്ഷേത്രങ്ങളിൽ പൊതുവേ ഈ പ്രത്യംഗിര ഭഗവതിയെ ആരാധിക്കാറില്ല. പകരം ചാമുണ്ഡിയാണ് കാണപ്പെടുന്നത്.

തമിഴ്‌നാട്ടിൽ ഏഴുകന്നി പെണ്ണുങ്ങൾ എന്നും, പുള്ളുവൻ പാട്ടിൽ ഏഴു കന്യകൾ എന്നും സപ്തമാതൃക്കളെ വർണ്ണിച്ചു കാണുന്നുണ്ട്.

വിശേഷ ദിവസങ്ങൾ

തിരുത്തുക

നവരാത്രി, ചൊവ്വാഴ്ച, വെള്ളിയാഴ്ച, ശനി (കാളി), പൗർണമി, അമാവാസി, പഞ്ചമി (വാരാഹി), ഭരണി (കാളി) തുടങ്ങിയ ദിവസങ്ങൾ സപ്തമാതാക്കൾക്ക് പ്രധാനമാണ്.

ക്ഷേത്രങ്ങളിലെ സപ്തമാതൃക്കൾ

തിരുത്തുക
വാഴപ്പള്ളി ക്ഷേത്രത്തിലെ സപ്ത മാതൃക്കളുടെ ബലിക്കല്ല്; ഉത്സവബലി നാളിൽ

സപ്തമാതൃക്കളെ കുറിച്ച് “ശ്രീമദ് ദേവീഭാഗവതത്തിൽ” വിസ്തരിച്ച് പറയുന്നുണ്ട്. പൊതുവെ എല്ലാ ക്ഷേത്രങ്ങളിലും ഇവയുടെ പ്രതിഷ്ഠ ബലിക്കല്ലായി പ്രതിഷ്ഠ ഉണ്ടാകും. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് ബലിക്കൽ രൂപത്തിൽ ഒൻപത് ശിലകളായിട്ടാണ് പ്രതിഷ്ഠിക്കാറുള്ളത്. ചിലപ്പോൾ വിഗ്രഹരൂപത്തിലും പ്രതിഷ്ഠിക്കാറുണ്ട്. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് വടക്കോട്ട് ദർശനമായി സപ്തമാതൃക്കളായ ബ്രഹ്മാണി, മഹേശ്വരി, വൈഷ്ണവി, കൌമാരി, ഇന്ദ്രാണി, വരാഹി, ചാമുണ്ഡി എന്നീ ദേവികളെയും അംഗരക്ഷകരായി ഗണപതി, വീരഭദ്രൻ എന്നിവരെയും പ്രതിഷ്ഠിക്കുന്നു.

സപ്തമാതാക്കളുടെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ

തിരുത്തുക

സാധാരണയായി രുരുജിത് രീതിയിൽ പൂജകൾ നടക്കുന്ന ഭഗവതി ക്ഷേത്രങ്ങളിലാണ് ഇത്തരത്തിലുള്ള പ്രതിഷ്ഠകളുണ്ടാകാറുള്ളത്.

  • തിരുമാന്ധാംകുന്ന് ശ്രീ ഭഗവതി ക്ഷേത്രം, അങ്ങാടിപ്പുറം, മലപ്പുറം
  • തൃശൂർ ജില്ലയിൽ ചിയ്യാരം ഉള്ള സപ്തമാതാ ക്ഷേത്രം
  • ആമേട സപ്തമാതാ ക്ഷേത്രം, തൃപ്പൂണിത്തുറ, എറണാകുളം
  • വളയനാട് ഭഗവതി ക്ഷേത്രം, കോഴിക്കോട്
  • പരുമല വലിയ പനയന്നാർകാവ് ദേവി ക്ഷേത്രം, പത്തനംതിട്ട
  • അഴകൊടി ദേവിക്ഷേത്രം, കോഴിക്കോട്
  • ചെങ്ങങന്നൂർ താലൂക്കിലെ ചെറിയനാട് ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ബലിക്കകൽപ്പുരയുടെ മച്ചിൽ സപ്തമാതൃക്കളുടെ ദാരുശിൽപ്പങ്ങൾ ഉണ്ട്.
  • നരസിംഹി അഥവാ പ്രത്യംഗിര ദേവിക്ക് പ്രതിഷ്ഠ ഉള്ള അപൂർവ ക്ഷേത്രമാണ് തിരുവനന്തപുരം ശാസ്‌തമംഗലം മഹാലക്ഷ്മി പ്രത്യംഗിര ക്ഷേത്രം.
  • തിരുവനന്തപുരം പേട്ടയ്ക്ക് സമീപമുള്ള വരാഹി ക്ഷേത്രമാണ്, ശ്രീ പഞ്ചമി ക്ഷേത്രം എന്നറിയപ്പെടുന്നു.
  • വാരാഹി ദേവിക്ക് സമർപ്പിച്ചിട്ടുള്ള മറ്റു ക്ഷേത്രങ്ങൾ തൃശൂർ ജില്ലയിൽ അന്തിക്കാട് വെള്ളൂർ ആലുംതാഴം മഹാവരാഹി ക്ഷേത്രം, കണ്ണൂർ ജില്ലയിൽ പട്ടുവം വടക്കേക്കാവ് വാരാഹി ക്ഷേത്രം, എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ കെടാമംഗലം വെളുത്താട്ടു വടക്കൻ ചൊവ്വ ഭഗവതി ക്ഷേത്രം എന്നിവയാണ്.
  • തിരുവനന്തപുരത്തെ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം ചാമുണ്ഡി ഭഗവതിക്ക് പ്രാധാന്യം ഉള്ള ക്ഷേത്രമാണ്.
Sapthamathrukkal Krishnapuram Palace

തമിഴ്‌നാട്ടിൽ ഏഴുകന്നിപെണ്ണുങ്ങൾ എന്നും, പുള്ളുവൻപാട്ടിൽ ഏഴുകന്യകൾ എന്നും സപ്തമാതൃക്കളെ വർണ്ണിച്ചുകാണുന്നുണ്ട്. തമിഴ്നാട്ടിലെ മേൽമരവത്തൂർ ആദിപരാശക്തി ക്ഷേത്രത്തിൽ സപ്തമാതൃക്കൾക്ക് പ്രതിഷ്ഠയുണ്ട്.

ദേവി മഹാത്മ്യത്തിൽ

തിരുത്തുക

ദേവി മഹാത്മ്യം പതിനൊന്നാം അദ്ധ്യായതിൽ സപ്തമാതാക്കളെ സ്തുതിക്കുന്നതായി കാണാം.


"ഹംസയുക്ത വിമാനസ്ഥേ ബ്രഹ്മാണീ രൂപധാരിണീ| കൗശാമ്ഭഃ ക്ഷരികേ ദേവി നാരായണി നമോ‌உസ്തുതേ ||13||

ത്രിശൂലചന്ദ്രാഹിധരേ മഹാവൃഷഭവാഹിനി| മാഹേശ്വരീ സ്വരൂപേണ നാരായണി നമോ‌உസ്തുതേ ||14||

മയൂര കുക്കുടവൃതേ മഹാശക്തിധരേ‌உനഘേ| കൗമാരീരൂപസംസ്ഥാനേ നാരായണി നമോസ്തുതേ||15||

ശങ്ഖചക്രഗദാശാര്ങ്ഗ ഗൃഹീതപരമായുധേ| പ്രസീദ വൈഷ്ണവീ രൂപേ നാരായണി നമോ‌உസ്തുതേ||16||

ഗൃഹീതോഗ്രമഹാചക്രേ ദംഷ്ത്രോദ്ധൃതവസുന്ധരേ| വരാഹരൂപിണി ശിവേ നാരായണി നമോസ്തുതേ||17||

നൃസിംഹരൂപേണോഗ്രേണ ഹന്തും ദൈത്യാന് കൃതോദ്യമേ| ത്രൈലോക്യത്രാണസഹിതേ നാരായണി നമോ‌உസ്തുതേ||18||

കിരീടിനി മഹാവജ്രേ സഹസ്രനയനോജ്ജ്വലേ| വൃത്രപ്രാണഹരേ ചൈന്ദ്രി നാരായണി നമോ‌உസ്തുതേ ||19||

ശിവദൂതീസ്വരൂപേണ ഹതദൈത്യ മഹാബലേ| ഘോരരൂപേ മഹാരാവേ നാരായണി നമോ‌உസ്തുതേ||20||

ദംഷ്ട്രാ കരാള വദനേ ശിരോമാലാവിഭൂഷണേ| ചാമുണ്ഡേ മുണ്ഡമഥനേ നാരായണി നമോ‌உസ്തുതേ||21||

"https:https://www.how.com.vn/wiki/index.php?lang=ml&q=സപ്തമാതാക്കൾ&oldid=4091402" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: സമസ്ത കേരള ജംഇയ്യത്തുൽ ഉലമഅന്താരാഷ്ട്ര ലഹരിവിരുദ്ധദിനംപ്രത്യേകം:അന്വേഷണംപ്രധാന താൾകുമാരനാശാൻവള്ളത്തോൾ നാരായണമേനോൻവൈക്കം മുഹമ്മദ് ബഷീർഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)തുഞ്ചത്തെഴുത്തച്ഛൻമലയാളം അക്ഷരമാലഉള്ളൂർ എസ്. പരമേശ്വരയ്യർപി.എൻ. പണിക്കർചെറുശ്ശേരിവായനദിനംസുഗതകുമാരിലഹരിവസ്തുക്കൾമധുസൂദനൻ നായർകോട്ടക്കൽമലയാളംഇ.കെ. അബൂബക്കർ മുസ്‌ലിയാർഎസ്.കെ. പൊറ്റെക്കാട്ട്കഥകളികുഞ്ചൻ നമ്പ്യാർസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻകേരളംകമല സുറയ്യആധുനിക കവിത്രയംഐക്യകേരള പ്രസ്ഥാനംമലപ്പുറംപാത്തുമ്മായുടെ ആട്മുഗൾ സാമ്രാജ്യംഅക്‌ബർരബീന്ദ്രനാഥ് ടാഗോർഇന്ത്യയുടെ ഭരണഘടനഅടിയന്തിരാവസ്ഥപ്രാചീനകവിത്രയംവിവേകോദയംപ്രധാന ദിനങ്ങൾആടുജീവിതം