സെനൊൺ

(സെനോൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അണുസംഖ്യ 54 ആയ മൂലകമാണ് സെനൊൺ. Xe ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. നിറവും ഗന്ധവും ഇല്ലാത്തതും ഭാരമേറിയതുമായ ഒരു ഉൽകൃഷ്ടവാതകമാണിത്. ഭൗമാന്തരീക്ഷത്തിൽ ഇത് വളരെ ചെറിയ അളവിൽ കാണപ്പെടുന്നു. സാധാരണയഅയി നിഷ്ക്രിയമാണെങ്കിലും സെനൊൺ ചില രാസപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. കൃത്രിമമായി നിർമ്മിക്കപ്പെട്ട ആദ്യ ഉൽകൃഷ്ടവാതക സം‌യുക്തമായ സെനൊൺ ഹെക്സാഫ്ലൂറോപ്ലാറ്റിനേറ്റിന്റെ രൂപവത്കരണം അതിലൊന്നാണ്.

സെനൊൺ, 00Xe
സെനൊൺ
Pronunciation
Appearanceനിറമില്ലാത്ത വാതകം
സെനൊൺ ആവർത്തനപ്പട്ടികയിൽ
HydrogenHelium
LithiumBerylliumBoronCarbonNitrogenOxygenFluorineNeon
SodiumMagnesiumAluminiumSiliconPhosphorusSulfurChlorineArgon
PotassiumCalciumScandiumTitaniumVanadiumChromiumManganeseIronCobaltNickelCopperZincGalliumGermaniumArsenicSeleniumBromineKrypton
RubidiumStrontiumYttriumZirconiumNiobiumMolybdenumTechnetiumRutheniumRhodiumPalladiumSilverCadmiumIndiumTinAntimonyTelluriumIodineXenon
CaesiumBariumLanthanumCeriumPraseodymiumNeodymiumPromethiumSamariumEuropiumGadoliniumTerbiumDysprosiumHolmiumErbiumThuliumYtterbiumLutetiumHafniumTantalumTungstenRheniumOsmiumIridiumPlatinumGoldMercury (element)ThalliumLeadBismuthPoloniumAstatineRadon
FranciumRadiumActiniumThoriumProtactiniumUraniumNeptuniumPlutoniumAmericiumCuriumBerkeliumCaliforniumEinsteiniumFermiumMendeleviumNobeliumLawrenciumRutherfordiumDubniumSeaborgiumBohriumHassiumMeitneriumDarmstadtiumRoentgeniumCoperniciumNihoniumFleroviumMoscoviumLivermoriumTennessineOganesson
Kr

Xe

Rn
അയോഡിൻസെനൊൺസീസിയം
ഗ്രൂപ്പ്group 18 (noble gases)
പിരീഡ്period 5
ബ്ലോക്ക്  p-block
ഇലക്ട്രോൺ വിന്യാസം[Kr] 4d10 5s2 5p6
Electrons per shell2, 8, 18, 18, 8
Physical properties
Phase at STPgas
ദ്രവണാങ്കം161.4 K ​(−111.7 °C, ​−169.1 °F)
ക്വഥനാങ്കം165.03 K ​(−108.12 °C, ​−162.62 °F)
ഘനത്വം (STP-യിൽ)5.894 g/L
ത്രിക ബിന്ദു161.405 K, ​81.6[3] kPa
Critical point289.77 K, 5.841 MPa
ദ്രവീ‌കരണ ലീനതാപം2.27 kJ/mol
Heat of vaporization12.64 kJ/mol
Molar heat capacity20.786 J/(mol·K)
Vapor pressure
P (Pa)1101001 k10 k100 k
at T (K)8392103117137165
Atomic properties
Oxidation states0, +1, +2, +4, +6, +8 (rarely more than 0; a weakly acidic oxide)
ElectronegativityPauling scale: 2.6
ആറ്റോമിക ആരംcalculated: 108 pm
കൊവാലന്റ് റേഡിയസ്130 pm
Van der Waals radius216 pm
Color lines in a spectral range
Spectral lines of സെനൊൺ
Other properties
Natural occurrenceprimordial
ക്രിസ്റ്റൽ ഘടനface-centered cubic (fcc)
Cubic face centered crystal structure for സെനൊൺ
ശബ്ദവേഗത(liquid) 1090 m/s
താപചാലകത5.65x10-3  W/(m⋅K)
കാന്തികതnonmagnetic
സി.എ.എസ് നമ്പർ7440-63-3
Isotopes of സെനൊൺ കാ • [{{fullurl:Template:{{{template}}}|action=edit}} തി]
Template:infobox സെനൊൺ isotopes does not exist
 വർഗ്ഗം: സെനൊൺ
| references

പ്രകൃത്യാ കാണപ്പെടുന്ന സെനൊണിൽ ഏഴ് സ്ഥിരതയുള്ള ഐസോടോപ്പുകൾ ഉൾക്കൊള്ളുന്നു. അർധായുസ്സ് വളരെ കൂടിയ 2 ഐസോടോപ്പുകളും പ്രകൃത്യാ കാണപ്പെടുന്നുണ്ട് (Primordial radioactive isotopes). റേഡിയോആക്ടീവ് ശോഷണത്തിന് വിധേയമാകുന്ന 40 മറ്റ് ഐസോടോപ്പുകളും ഇതിനുണ്ട്. സൗരയുഥത്തിന്റെ ആദ്യകാല ചരിത്രം പഠിക്കുന്നതിനുള്ള ഒരു ഉപാധിയാണ് സെനൊണിന്റെ ഐസോടോപ്പ് അനുപാതം. സെനൊൺ-135 ആണവ റിയാക്ടറുകളിൽ ന്യൂക്ലിയർ ഫിഷനിലൂടെ നിർമ്മിക്കപ്പെടുകയും ന്യൂട്രോൺ സ്വീകാരിയായിുപയോഗിക്കുകയും ചെയ്യുന്നു.

ഫ്ലാഷ് വിളക്കുകൾ, ആർക്ക് വിളക്കുകൾ എന്നിവയിൽ സെനൊൺ ഉപയോഗിക്കുന്നു.

ചരിത്രം

തിരുത്തുക

1898 ജൂലൈ 12 ന് ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ സ്കോട്ടിഷ് രസതന്ത്രജ്ഞനായ വില്യം റാംസേയും ഇംഗ്ലീഷ് രസതന്ത്രജ്ഞനായ മോറിസ് ട്രാവേഴ്സും ചേർന്നാണ് സെനോൺ കണ്ടെത്തിയത്. ഇത് അവരുടെ ആദ്യത്തെ കണ്ടെത്തലായിരുന്നില്ല. ദ്രാവക വായുവിൽ നിന്ന് അവർ ഇതിനകം ആർഗോൺ, നിയോൺ, ക്രിപ്റ്റൺ എന്നിവ വേർതിരിച്ചെടുത്തു കഴിഞ്ഞിരുന്നു. ഒരു സമ്പന്ന വ്യവസായിയായ ലുഡ്‌വിഗ് മോണ്ട്, പുതിയ ഒരു ലിക്വിഡ്-എയർ മെഷീൻ സമ്മാനിച്ചതാണ് അവരുടെ കണ്ടെത്തലിന് വഴിതെളിച്ചത്. പുതിയ യന്ത്രം ഉപയോഗിച്ച് അവർ ദ്രാവക വായുവിൽ നിന്ന് കൂടുതൽ ക്രിപ്റ്റൺ വേർതിരിച്ചെടുക്കുകയും ഭാരം കൂടിയ മറ്റൊരു വാതകം വേർതിരിക്കുകയും ചെയ്തു. വാക്വം ട്യൂബിലെ ഭാരം കൂടിയ വാതകം മനോഹരമായ നീല തിളക്കം പുറപ്പെടുവിക്കുന്നതായി റാം‌സെയും ട്രാവേഴ്സും കണ്ടെത്തുകയും പുതിയ വാതകത്തെ നിഷ്ക്രിയമെന്ന് വർഗ്ഗീകരിച്ച് അതിനെ സെനോൺ എന്ന് വിളിക്കുകയും ചെയ്തു. അപരിചിതൻ എന്നർഥം വരുന്ന ഗ്രീക്ക് വാക്കായ “സെനോസ്” എന്നതിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് സെനോൺ എന്ന പദം.[4]

ക്രിയാശീലത

തിരുത്തുക

ഉത്തമ വാതകങ്ങളെ സാധാരണയായി നിഷ്ക്രിയമായി കണക്കാക്കുന്നുണ്ടെങ്കിലും, സെനോൺ യഥാർത്ഥത്തിൽ മറ്റ് മൂലകങ്ങളുമായി കുറച്ച് രാസ സംയുക്തങ്ങൾ ഉണ്ടാക്കുന്നു. 1962 ൽ നീൽ ബാർട്ട്ലെറ്റ്, സെനോൺ വാസ്തവത്തിൽ നിഷ്ക്രിയമല്ലെന്നും ഇത് പല പ്രതിപ്രവർത്തനങ്ങൾക്കും സംയുക്തങ്ങൾക്കും കാരണമായേക്കാം എന്നും ഒരു ഫ്ലൂറിൻ ഡെറിവേറ്റീവ് ഉണ്ടാക്കി തെളിയിച്ചു. അതിനുശേഷം, നൂറിലധികം സെനോൺ സംയുക്തങ്ങൾ നിർമ്മിച്ചതായി റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ കണക്കുകൾ പറയുന്നു.

സെനോൺ ഹെക്സാഫ്ലൂറോപ്ലാറ്റിനേറ്റ്, സെനോൺ ഫ്ലൂറൈഡുകൾ, സെനോൺ ഓക്സിഫ്ലൂറൈഡുകൾ, സെനോൺ ഓക്സൈഡുകൾ എന്നിവ ഉദാഹരണങ്ങളാണ്. സെനോൺ ഓക്സൈഡുകൾ വളരെ സ്ഫോടനാത്മകമാണ്. Xe2Sb2F1 എന്ന സംയുക്തം പ്രത്യേകിച്ചും ശ്രദ്ധേയമാണ്, കാരണം അതിൽ ഒരു Xe-Xe കെമിക്കൽ ബോണ്ട് അടങ്ങിയിരിക്കുന്നു, ഇത് ശാസ്ത്രത്തിൽ അറിയപ്പെടുന്ന ഏറ്റവും ദൈർഘ്യമേറിയ മൂലക-മൂലക ബോണ്ട് അടങ്ങിയിരിക്കുന്ന ഒരു സംയുക്തത്തിന്റെ ഉദാഹരണമാണ്.[4]

സംയുക്തങ്ങൾ

തിരുത്തുക

ആദ്യ ഉൽകൃഷ്ടവാതക സംയുക്തമായ സെനൊൺ ഹെക്സാഫ്ലൂറോപ്ലാറ്റിനേറ്റിന്റെ (XeF+[Pt2F11]-, XeF+[PtF6]-, Xe2F3+[PtF6]- എന്നിവയുടെ മിശ്രിതം) നിർമ്മാണത്തിനുശേഷം ഓക്സീകരണനില 0, +1/2, +1 , +2 , +4 , +6 , +8 എന്നിവയായി ഏകദേശം അഞ്ഞൂറിനു മേൽ സെനൊൺ സംയുക്തങ്ങൾ രൂപവത്കരിക്കപ്പെട്ടിട്ടുണ്ട്. അവയിൽ ആദ്യം രൂപവത്കരിക്കപ്പെട്ടവ ഫ്ലുറൈഡുകളും (XeF2, XeF4, XeF6) ഓക്സൈഡുകളും(XeO3, XeO4), ഓക്സിഫ്ലൂറൈഡുകളും(XeOF2, XeOF4, XeO2F2, XeO3F2, XeO2F4), പെർസെനേറ്റുകളും (XeO6-2) ആണ്. പിന്നീട് നൈട്രജൻ-സെനോൺ സഹസംയോജക രാസബന്ധമുള്ള സംയുക്തങ്ങൾ (Xe(II)-N, Xe(IV)-N, Xe(VI)-N, Xe(VIII)-N) നിർമ്മിക്കപ്പെട്ടു. സെനോണിന്റെ ഓക്സീകരണനില +2 ആയ കാർബൺ-സെനോൺ സഹസംയോജക രാസബന്ധമുള്ള ധാരാളം ഓർഗാനിൿ സംയുക്തങ്ങൾ സൂപ്പർ ആസിഡുകളുടെ സാന്നിദ്ധ്യത്തിൽ രൂപവത്കരിക്കപ്പെട്ടിട്ടുണ്ട്. അവയിലേറെയും -80oC - -40oC താപനിലയിൽ സ്ഥിരതയുള്ളതുമാണ്. അടുത്ത കാലത്തായി കാർബൺ-സെനോൺ(IV) സഹസംയോജക രാസബന്ധമുള്ളതും, ക്ലോറിൻ-സെനോൺ(II) സഹസംയോജക രാസബന്ധമുള്ളതുമായ ഏതാനും ചില സംയുക്തങ്ങൾ നിർമ്മിക്കുന്നതിൽ ശാസ്ത്രജ്ഞർ വിജയിച്ചു.

ഫിൻലാന്റിലെ ഹെൽസിങ്കി സർവകലാശാലയിൽ ഓക്സീകരണനില 0 ആയ HXeX (X = H, Cl, Br, I), HXeCN, HXeCCH, HXeOH, HXeOXeH, FXeBF2 എന്നിവ കൃത്രിമമായി നിർമ്മിക്കപ്പെട്ടിട്ടുണ്ട്. 40 കെൽവിൻ വരെ അവ സ്ഥിരതയുള്ളവയാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഉറവിടങ്ങൾ

തിരുത്തുക

ലോസ് അലാമോസ് നാഷണൽ ലബോറട്ടറിയുടെ കണക്കനുസരിച്ച് ഭൂമിയുടെ അന്തരീക്ഷത്തിൽ വളരെ അപൂർവമായി (20 ദശലക്ഷത്തിൽ ഒരു ഭാഗം) കണ്ടെത്തിയ ഒരു വാതകമാണ് സെനോൺ. 0.08ppm അളവിൽ ചൊവ്വയുടെ അന്തരീക്ഷത്തിലും ഇത് കാണപ്പെടുന്നു. ചില ധാതു നീരുറവകൾ സെനോൺ പുറപ്പെടുവിക്കുന്നു. കമ്പനികൾക്കു വാണിജ്യപരമായ ആവശ്യത്തിനായി വ്യാവസായിക പ്ലാൻറുകളിൽ ദ്രാവക വായുവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഈ വാതകം ഉപയോഗിക്കുന്നു.

ലിക്വിഡ്-എയർ പ്ലാന്റുകളിൽ നിന്നുള്ള ഉപോൽപ്പന്നമായും സെനോൺ ഉത്പാദിപ്പിക്കപ്പെടുന്നു. ലോക ഉല്പാദനം നിലവിൽ പ്രതിവർഷം 10 ദശലക്ഷം ലിറ്റർ (10,000 മീ 3, ആറ് ടൺ) ആണ്, അതിൽ 15 ശതമാനം അനസ്തെറ്റിക് ആയി ഉപയോഗിക്കുന്നു. 1951 ലാണ് സെനോൺ ആദ്യമായി ഈ രീതിയിൽ വിജയകരമായി ഉപയോഗിച്ചത്, ചെലവേറിയതാണെങ്കിലും ഇതിന് പാർശ്വഫലങ്ങൾ കുറവായത് കൊണ്ട് ഇത് ശസ്ത്രക്രിയയിൽ കൂടുതലായി ഉപയോഗിച്ചു വരുന്നു.

അഞ്ച് ദിവസത്തെ അർദ്ധായുസ്സുള്ള റേഡിയോ ആക്ടീവ് സെനോൺ -133 ന്യൂക്ലിയർ റിയാക്ടറുകളിൽ ഉല്പാദിപ്പിക്കുകയും മെഡിക്കൽ ഇമേജിംഗിൽ ഉപയോഗിക്കുകയും ചെയ്യുന്നു, പ്രത്യേകിച്ചും, ഹൃദയം, ശ്വാസകോശം, തലച്ചോറ് എന്നിവ പരിശോധിക്കുന്നതിന് ഉപയോഗിക്കുന്ന ഫോട്ടോൺ എമിഷൻ ടോമോഗ്രഫി (PET) സാങ്കേതിക വിദ്യയ്ക്ക് വേണ്ടി.[4]

  1. Simpson, J. A.; Weiner, E. S. C., eds. (1989). "Xenon". Oxford English Dictionary. Vol. 20 (2nd ed.). Clarendon Press. ISBN 0-19-861232-X.
  2. "Xenon". Dictionary.com Unabridged. 2010. Retrieved 2010-05-06.
  3. "Section 4, Properties of the Elements and Inorganic Compounds; Melting, boiling, triple, and critical temperatures of the elements". CRC Handbook of Chemistry and Physics (85th edition ed.). Boca Raton, Florida: CRC Press. 2005. {{cite book}}: |edition= has extra text (help)
  4. 4.0 4.1 4.2 "സെനോൺ – ഒരു ദിവസം ഒരു മൂലകം". LUCA. 2020-01-15. Retrieved 2020-02-12.
"https:https://www.how.com.vn/wiki/index.php?lang=ml&q=സെനൊൺ&oldid=3282309" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംസമസ്ത കേരള ജംഇയ്യത്തുൽ ഉലമസിദ്ദിഖ് (നടൻ)വൈക്കം മുഹമ്മദ് ബഷീർകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻകൽക്കി 2898 എ.ഡി (സിനിമ)ഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിസുഗതകുമാരിമലയാളം അക്ഷരമാലമുഹമ്മദ് ഷാമിമധുസൂദനൻ നായർമലയാളംഎസ്.കെ. പൊറ്റെക്കാട്ട്കുഞ്ചൻ നമ്പ്യാർപി.എൻ. പണിക്കർകൽക്കികേരളംഅശ്വത്ഥാമാവ്പാത്തുമ്മായുടെ ആട്ആധുനിക കവിത്രയംഇന്ത്യയുടെ ഭരണഘടനരബീന്ദ്രനാഥ് ടാഗോർഹെലൻ കെല്ലർപ്രധാന ദിനങ്ങൾവായനദിനംപ്രാചീനകവിത്രയംകമല സുറയ്യമലയാള മനോരമ ദിനപ്പത്രംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ആടുജീവിതംകഥകളിശ്രീനാരായണഗുരുമഹാഭാരതംമുഗൾ സാമ്രാജ്യംഎഴുത്തച്ഛൻ പുരസ്കാരം