ഐക്യ അറബ് എമിറേറ്റിലെ ദുബൈ പട്ടണത്തിൽ നിന്നും 110 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്നതും ദുബൈ എമിറേറ്റിന്റെ ഭാഗമായി വരുന്നതുമായ ഒരു രാജഭരണ പ്രദേശമാണ് ഹത്ത. ഹജ്ജർ മലനിരകളിലാണ് ഈ ഭൂപ്രദേശത്തിന്റെ കിടപ്പ്. തലസ്ഥാന പട്ടണവും ഹത്ത എന്ന പേരിലാണ് അറിയപ്പെടുന്നത്. ദുബൈയിൽ അനുഭവപ്പെടുന്ന കാലാവസ്ഥയിൽ നിന്നും വ്യത്യസ്തമായി ഇവിടുത്തെ കാലാവസ്ഥ താരതമ്യേന സുഖകരമായതിനാൽ ദുബൈ നിവാസികൾക്ക് ഒരു ഉല്ലാസകേന്ദ്രം കൂടിയാണ് ഹത്ത. പതിനെട്ടാം നൂറ്റാണ്ടിലെ രണ്ട് പ്രമുഖ സൈനിക ഗോപുരങ്ങളും (മിലിറ്ററി ടവേഴ്സ്) 1780 ൽ നിർമ്മിച്ചതും ഹത്തയിലെ ഏറ്റവും പഴക്കംചെന്ന കെട്ടിടവുമായ ജുമാമസ്ജിദും 30 കളിമൺ വീടുകളും ഹത്തയിലെ പുരാതന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു. പുനർനിർമ്മിക്കപ്പെട്ട ഹെറിറ്റേജ് ഗ്രാമത്തിൽ പഴയ തലമുറയുടെ നിത്യജീവിത ദൃശ്യങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. പരമ്പരാഗത ജലവിതരണ ശൃംഖലയായ ഫലജും പുനർനിർമ്മിക്കപ്പെട്ടിട്ടുണ്ട്.24°49′21″N 56°06′15″E / 24.82250°N 56.10417°E / 24.82250; 56.10417

ഹജ്ജർ മലനിരകളുടെ പശ്ചാതലത്തിൽ ഹത്തയുടെ ദൃശ്യം
"https:https://www.how.com.vn/wiki/index.php?lang=ml&q=ഹത്ത&oldid=3381592" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംവൈക്കം മുഹമ്മദ് ബഷീർസമസ്ത കേരള ജംഇയ്യത്തുൽ ഉലമകൽക്കി 2898 എ.ഡി (സിനിമ)സിദ്ദിഖ് (നടൻ)കൽക്കിതുഞ്ചത്തെഴുത്തച്ഛൻഅശ്വത്ഥാമാവ്മലയാളം അക്ഷരമാലവള്ളത്തോൾ നാരായണമേനോൻകുമാരനാശാൻമഹാഭാരതംഉള്ളൂർ എസ്. പരമേശ്വരയ്യർകർണ്ണൻമലയാളംഎഴുത്തച്ഛൻ പുരസ്കാരംപാത്തുമ്മായുടെ ആട്പ്രധാന ദിനങ്ങൾചെറുശ്ശേരികുഞ്ചൻ നമ്പ്യാർമുഹമ്മദ് ഷാമിതൊണ്ണൂറാമാണ്ട് ലഹളജയഭാരതിസുഗതകുമാരിതോമാശ്ലീഹാനിസ്സഹകരണ പ്രസ്ഥാനംആധുനിക കവിത്രയംസുനിത വില്യംസ്പി.എൻ. പണിക്കർകേരളംഎ.കെ. ലോഹിതദാസ്ഇന്ത്യയുടെ ഭരണഘടനഎസ്.കെ. പൊറ്റെക്കാട്ട്എം.ടി. വാസുദേവൻ നായർമധുസൂദനൻ നായർവായനദിനംപ്രാചീനകവിത്രയംശ്രീനാരായണഗുരു