ജലന്ധർ

(Jalandhar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പഞ്ചാബിലെ ഒരു പ്രധാന നഗരവും ജലന്ധർ ജില്ലയുടെ ആസ്ഥാനവുമാണ് ജലന്ധർ. സംസ്ഥാനതലസ്ഥാനമായ ചണ്ഡിഗഡ് പട്ടണത്തിനു 144 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ജലന്ധർ ഒരു മുനിസിപ്പൽ കോർപറേഷൻ കൂടിയാണ്. 2011-ലെ കാനേഷുമാരി പ്രകാരം ജലന്ധറിലെ ജനസംഖ്യ 8,73,725 -ഉം, സാക്ഷരത 85.46 ശതമാനവുമാണ്.

Jalandhar

ਜਲੰਧਰ
जलंधर

Jullundur
Pushpa Gujral Science City, Kapurthala Road, Jalandhar[1]
Pushpa Gujral Science City, Kapurthala Road, Jalandhar[1]
Nickname(s): 
JUC, JRC
CountryIndia
StatePunjab
DistrictJalandhar
ഭരണസമ്പ്രദായം
 • CommissionerSh. Manpreet Singh Chattwal[2]
 • MayorSh. Sunil Jyoti[3]
വിസ്തീർണ്ണം
 • ആകെ3,401 ച.കി.മീ.(1,313 ച മൈ)
ഉയരം
228 മീ(748 അടി)
ജനസംഖ്യ
 (2011)
 • ആകെ862,196
 • ജനസാന്ദ്രത250/ച.കി.മീ.(660/ച മൈ)
Languages
 • OfficialPunjabi
സമയമേഖലUTC+5:30 (IST)
PIN
144 001
Telephone code+91-181-XXX XXXX
വാഹന റെജിസ്ട്രേഷൻPB 08

മഹാഭാരതത്തിൽ 'പ്രസ്ഥാല' എന്ന പേരിൽ ജലന്ധർ പരാമർശിക്കപ്പെടുന്നു. ബിയാസ്, സത് ലജ് നദികൾക്കിടയിലെ ജലന്ധർ ദോബ് ഈ നഗരത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ചണ്ടിഗഡ് നിർമിതമാകുന്നത്‌ വരെ പഞ്ചാബിന്റെ തലസ്ഥാനമായിരുന്നു ജലന്ധർ .പഞ്ചാബിലെ പ്രധാന വ്യാവസായിക കേന്ദ്രം കൂടിയാണ് ജലന്ധർ നഗരം. ലോകത്തിലെ തന്നെ ഏറ്റവും വലിയ കായിക സാമഗ്രി ഉത്പാദക നഗരമായി ജലന്ധറിനെ വിശേഷിപ്പിക്കാറുണ്ട്. ഹോക്കി, ക്രിക്കറ്റ്‌, ഗോൾഫ് എന്നീ കായികങ്ങളിൽ ഒട്ടേറെ പ്രമുഖരെ സൃഷ്ടിച്ച നഗരം കൂടിയാണ് ജലന്ധർ. 1970-കളിലെ ഹരിത വിപ്ലവത്തിന് ശേഷം ജലന്ധർ പഞ്ചാബിന്റെ കാർഷിക മേഖലയുടെ സിരാകേന്ദ്രമായി മാറി.

അമൃത്സറിനും ദില്ലിക്കുമിടയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം ഇരുനഗരങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന റയിൽ‌പാതയിലായതിനാൽ ഉത്തരേന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും ജലന്ധർ ബന്ധിതമാണ്. ഉത്തര മേഖല റെയിൽവേയുടെ ഒരു പ്രധാന സ്റ്റേഷൻ കൂടിയാണ് ജലന്ധർ

ആദ്യ ആംഗ്ലോ- സിഖ് യുദ്ധത്തിനു ശേഷം സ്ഥാപിതമായ ജലന്ധർ പടപ്പാളയം ഇന്ന് പാകിസ്താൻ അതിർത്തിയോടുള്ള അടുപ്പം കൊണ്ട് ഏറെ തന്ത്രപ്രധാനമാണ്.

സ്വാതന്ത്ര്യ സമര രക്തസാക്ഷി ഭഗത് സിംഗ്, മുൻ പ്രധാന മന്ത്രി ഐ.കെ. ഗുജ്റാൾ , മുൻ പാകിസ്താൻ പട്ടാള ഭരണാധികാരി സിയ-ഉൽ -ഹക്ക്, ഹോക്കി കളിക്കാരായ പർഗത് സിംഗ്, അജിത്‌ പാൽ സിംഗ്, സുർജീത് സിംഗ്, ക്രിക്കറ്റ്‌ കളിക്കാരായ ലാലാ അമർനാഥ്, ഹർഭജൻ സിംഗ് എന്നിവർ ജലന്ധറിൽ നിന്നുള്ള പ്രമുഖരാണ്.

  1. http://www.pgsciencecity.org/contact.htm
  2. http://www.mcjalandhar.in/comissiner-message.html
  3. http://www.mcjalandhar.in/mayor-message.html/
"https:https://www.how.com.vn/wiki/index.php?lang=ml&q=ജലന്ധർ&oldid=3965500" എന്ന താളിൽനിന്ന് ശേഖരിച്ചത്