മാനുവൽ അന്റൊണിയൊ വസ്സാലോ എസ്സില്വ

(Manuel António Vassalo e Silva എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാനുവൽ അന്റൊണിയൊ വസ്സാലോ എസ്സില്വ (1899-1985) ഒരു  പോർച്ചുഗീസ് സൈനിക ഉദ്യോഗസ്തനും പോർച്ചുഗീസ് ഇന്ത്യയുടെ 128 മത്തെയും അവസാനത്തെയും ഗവർനർ ജെനറലുമായിരുന്നു.മാന്വൽ സി ഡി സില്വയും മരിയ ദ വസ്സല്ലൊ എന്നിവരായിരുന്നു മാതാപിതക്കൾ.

മാനുവൽ അന്റൊണിയൊ വസ്സാലോ എസ്സില്വ
പോർച്ചുഗീസ് ഇന്ത്യയുടെ ഗവർണർ
ഓഫീസിൽ
1958 – 19 ഡിസംബർ 1961
രാഷ്ട്രപതിഅമ്മെരിഗൊ ടോമാസ്
പ്രധാനമന്ത്രിഅന്തൊണിയൊ ഡി ഒലിവെയ്ര സൽസ്സാർ
മുൻഗാമിപൗലൊ ബെണാർഡ് ജുദസ്
പിൻഗാമിഅധികാരം റദ്ദു ചെയ്യപ്പെട്ടു
വ്യക്തിഗത വിവരങ്ങൾ
ജനനം(1899-11-08)8 നവംബർ 1899
റ്റോറസ് നൊവാസ്സ്, പോർച്ചുഗൽ
മരണം11 ഓഗസ്റ്റ് 1985(1985-08-11) (പ്രായം 85)
ലിസ്ബൺ, പോർച്ചുഗൽ
പങ്കാളിഫെർനാൻട പെരെര എസ്സില്വ
തൊഴിൽപട്ടാള മേധാവി

ജീവിത രേഖ

തിരുത്തുക

പോർച്ചുഗീസ് ഇന്ത്യയുടെ ഗവർണർ

തിരുത്തുക
വസ്സാലൊയുടെ കീഴടങ്ങൽ പത്രം

1958 ലാണ് അദ്ദേഹത്തെ ഇന്ത്യയുടെ ഗവർണർ ജനറൽ ആയി നാമനിർദ്ദേശം ചെയ്തത്. പൗലൊ ബെണാർഡ് ജുദസ് ആയിരുന്നു മുൻഗാമി. അതേസമയം തന്നെ ഇന്ത്യയിലെ പോർച്ചുഗീസ് സായുധസേനയുടെ സർവസൈന്യാധിപനായും അദ്ദേഹം അവരോധിക്കപ്പെട്ടു. ഇന്ത്യൻ ഗവർന്മെന്റ് ഗോവ, ദമൻ, ദിയു തുടങ്ങിയ പ്രദേശങ്ങൾ ഇന്ത്യയോട് ചേർക്കാൻ ശ്രമിച്ചപ്പൊൾ പോർച്ചുഗീസ് പ്രധാന മന്ത്രി അന്തൊണിയൊ സൽസാറിന്റെ മരണം വരെ പോരാടുക എന്ന ഉത്തരവിനെ മറികടന്നു യാതൊരു എതിർപ്പും കൂടാതെ കീഴടങ്ങുകയും പ്രദേശങ്ങൾ ഇന്ത്യയുടെ അധീനതയിൽ ആകുകയും ചെയ്തത് അദ്ദേഹതിന്റെ ഔദ്യോഗിക ജീവിതത്തിലെ ഒരു കറുത്ത അദ്ധ്യായം ആയിരുന്നു. തിരികെ പോർചുഗലിൽ എത്തിയ വസ്സലൊക്കു തണുത്ത സ്വീകരണമാണു ലഭിച്ചത്. പിന്നീട് ആജ്ഞകൾ ധിക്കരിച്ചതിനു പട്ടാളകോടതി അദ്ദേഹത്തെ വിചാരണ ചെയ്യുകയും നാടു കടത്തുകയും ചെയ്തു 1974 അദ്ദേഹത്തിന്റെ പട്ടാള പദവികൾ തിരികെ ലഭിച്ചു. അതിനു ശേഷം അദ്ദേഹം ഗോവ സന്ദർശിച്ചു. ഹൃദ്യമായ സ്വീകരണമാണു അദ്ദേഹത്തിനു ലഭിച്ചത്. അടുത്തിടെ ഗോവൻ പോർച്ചുഗീസ് പൊതു പ്രവർത്തകനായ നർന കൊയ്സ്സൊരൊ പറഞ്ഞത് പരാജയപ്പെട്ടാൽ ആത്മഹത്യ ചെയ്യുന്നതിനായി സൽസ്സാർ വസ്സ്ലോയ്ക്ക് സയനൈഡ് ഗുളികകൾ അയച്ചു കൊടുത്തു എന്നാണ്.

കുടുംബം

തിരുത്തുക

ഭാര്യ -ഫെർനാൻട പെരെര എസ്സില്വ

ഫെർണണഡൊ മാനുവൽ പെരെര മൊൺറ്റെരൈയൊ വസ്സാലൊ എസ്സില്വ മകനും മരിയ ഫെർനാൻഡ പെരെര മൊൺറ്റെരൈയൊ വസ്സാലൊ മരിഅ ഡ ലുസ്സ് പെരെര മൊൺറ്റെരൈയൊ വസ്സാലൊ എന്നിവർ പെണ്മക്കളുമാണ്

🔥 Top keywords: വൈക്കം മുഹമ്മദ് ബഷീർപ്രത്യേകം:അന്വേഷണംപ്രധാന താൾവള്ളത്തോൾ നാരായണമേനോൻപാത്തുമ്മായുടെ ആട്തോമാശ്ലീഹാകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻബാല്യകാലസഖിമലയാളം അക്ഷരമാലദുക്‌റാനഉള്ളൂർ എസ്. പരമേശ്വരയ്യർഅഭിമന്യു വധക്കേസ്കമല സുറയ്യമലയാളംസുഗതകുമാരികൽക്കിമധുസൂദനൻ നായർകെ. ദാമോദരൻഡെങ്കിപ്പനിമതിലുകൾ (നോവൽ)മഹാഭാരതംഅശ്വത്ഥാമാവ്ഇന്ത്യയുടെ ഭരണഘടനപ്രേമലേഖനം (നോവൽ)കുഞ്ചൻ നമ്പ്യാർകനോലി കനാൽന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ആധുനിക കവിത്രയംജൈവാധിനിവേശംഎസ്.കെ. പൊറ്റെക്കാട്ട്ചെറുശ്ശേരികേരളത്തിലെ നാടൻ കളികൾകേരളംഎ.പി.ജെ. അബ്ദുൽ കലാംകർണ്ണൻലൈംഗികബന്ധംരബീന്ദ്രനാഥ് ടാഗോർസുനൈന