തൃശ്ശൂർ കോർപ്പറേഷൻ

തൃശ്ശൂർ ജില്ലയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍
(Thrissur Municipal Corporation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ആറ് കോർപ്പറേഷനുകളിൽ ഒന്നാണ് തൃശ്ശൂർ കോർപ്പറേഷൻ. തൃശൂർ കോർപ്പറേഷന്റെ വിസ്തൃതി 101.42 ചതുരശ്രകിലോമീറ്റർ ആണ്. 2000 ഒക്ടോബർ 1-നാണ് കോർപ്പറേഷൻ രൂപം കൊണ്ടത്[1].

തൃശ്ശൂർ കോർപ്പറേഷൻ
വിഭാഗം
തരം
നേതൃത്വം
സഭ കൂടുന്ന ഇടം
മുൻസിപ്പൽ കോർപ്പറേഷൻ കെട്ടിടം, തൃശ്ശൂർ
വെബ്സൈറ്റ്
corporationofthrissur.org

കേരളത്തിലെ മറ്റ് കോർപ്പറേഷനുകൾ തിരുവനന്തപുരം, കൊല്ലം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവയാണ്.

ആദ്യകാലത്ത് ഒരു താലൂക്ക് ആസ്ഥാനം മാത്രമായിരുന്ന തൃശ്ശൂർ പിന്നീട് കൊച്ചി രാജ്യത്തിന്റെ വടക്കൻ മേഖലയുടെ ആസ്ഥാനമായി. 1921-ലാണ് തൃശ്ശൂർ മുനിസിപ്പാലിറ്റി രൂപം കൊണ്ടത്. അതിനുമുമ്പ് ഒരു അർബൻ കൗൺസിൽ ഇവിടെ രൂപം കൊണ്ടിരുന്നു. 1967-ൽ കൊച്ചി കോർപ്പറേഷൻ രൂപവത്കരിച്ചശേഷമാണ് ജനസാന്ദ്രത കൂടിയ പട്ടണങ്ങളായ തൃശ്ശൂരും കൊല്ലവും കോർപ്പറേഷനുകളാക്കണമെന്ന ആവശ്യം ഉയർന്നുവന്നത്. 1998 ജൂലൈ 15-ന് പുറത്തിറക്കിയ പ്രത്യേക അറിയിപ്പിൽ തൃശ്ശൂർ, കൊല്ലം മുനിസിപ്പാലിറ്റികളെ കോർപ്പറേഷനുകളാക്കി ഉയർത്താൻ തീരുമാനിയ്ക്കുകയുണ്ടായി. തൃശ്ശൂർ മുനിസിപ്പാലിറ്റിയ്ക്കൊപ്പം അയ്യന്തോൾ, വിൽവട്ടം, ഒല്ലൂക്കര, കൂർക്കഞ്ചേരി, ഒല്ലൂർ പഞ്ചായത്തുകൾ പൂർണ്ണമായും നടത്തറ, കോലഴി പഞ്ചായത്തുകൾ ഭാഗികമായും കൂട്ടിച്ചേർത്താണ് കോർപ്പറേഷൻ രൂപം കൊണ്ടത്. 2000-ൽ നടന്ന തിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് നേതാവായ ജോസ് കാട്ടൂക്കാരൻ കോർപ്പറേഷന്റെ ആദ്യ മേയറായി. മുൻ കോൺഗ്രസ് നേതാവും ഇടതുപക്ഷ വിമതനുമായ എം.കെ. വർഗ്ഗീസാണ് ഇപ്പോഴത്തെ തൃശ്ശൂർ മേയർ[2].

Map
തൃശ്ശൂർ കോർപ്പറേഷൻ

വാർഡുകൾ

തിരുത്തുക
തൃശ്ശൂർ കോർപ്പറേഷനിലെ വാർഡുകൾ
  1. പൂങ്കുന്നം
  2. കുട്ടൻകുളങ്ങര
  3. പാട്ടുരായ്ക്കൽ
  4. വിയ്യൂർ
  5. പെരിങ്ങാവ്
  6. രാമവർമ്മപുരം
  7. കുറ്റുമുക്ക്
  8. വില്ലടം
  9. ചേറൂർ
  10. മുക്കാട്ടുകര
  11. ഗാന്ധി നഗർ
  12. ചെമ്പൂക്കാവ്
  13. കിഴക്കുംപാട്ടുകര
  14. പറവട്ടാനി
  15. ഒല്ലൂക്കര
  16. നെട്ടിശ്ശേരി
  17. മുല്ലക്കര
  18. മണ്ണുത്തി
  19. കൃഷ്ണാപുരം
  20. കാളത്തോട്‌
  21. നടത്തറ
  22. ചേലക്കോട്ടുകര
  23. മിഷൻ ക്വാർട്ടേഴ്സ്
  24. വളർകാവ്
  25. കുരിയച്ചിറ
  26. അഞ്ചേരി
  27. കുട്ടനെല്ലൂർ
  28. പടവരാട്
  29. എടക്കുന്നി
  30. തൈയ്ക്കാട്ടുശ്ശേരി
  31. ഒല്ലൂർ
  32. ചിയ്യാരം സൗത്ത്
  33. ചിയ്യാരം നോർത്ത്
  34. കണ്ണംകുളങ്ങര
  35. പള്ളിക്കുളം
  36. തേക്കിൻകാട്
  37. കോട്ടപ്പുറം
  38. പൂത്തോൾ
  39. കൊക്കാല
  40. വടൂക്കര
  41. കൂർക്കഞ്ചേരി
  42. കണിമംഗലം
  43. പനമുക്ക്
  44. നെടുപുഴ
  45. കാര്യാട്ടുകര
  46. ചേറ്റുപുഴ
  47. പുല്ലഴി
  48. ഒളരി
  49. എൽത്തുരുത്ത്
  50. ലാലൂർ
  51. അരണാട്ടുകര
  52. കാനാട്ടുകര
  53. അയ്യന്തോൾ
  54. സിവിൽ സ്റ്റേഷൻ
  55. പുതൂർക്കര

തൃശ്ശൂർ കോർപ്പറേഷന്റെ മേയർമാർ

തിരുത്തുക
തൃശ്ശൂരിന്റെ മേയർമാർ
ഭരണത്തിലെത്തിയ വർഷംഭരണം ഒഴിഞ്ഞ വർഷംമേയറുടെ പേര്പാർട്ടി
20002004ജോസ് കാട്ടൂക്കാരൻഇന്ത്യൻ നാഷണൽ കോൺഗ്രസ്
20042005കെ. രാധാകൃഷ്ണൻഇന്ത്യൻ നാഷണൽ കോൺഗ്രസ്
20052010ആർ. ബിന്ദുകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
20102013ഐ.പി. പോൾഇന്ത്യൻ നാഷണൽ കോൺഗ്രസ്
20132015 രാജൻ പല്ലൻഇന്ത്യൻ നാഷണൽ കോൺഗ്രസ്
20152018 അജിത ജയരാജൻകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
20182020 അജിത വിജയൻകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
20202020 അജിത ജയരാജൻകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
2020തുടരുന്നുഎം.കെ. വർഗ്ഗീസ്ഇടതുപക്ഷ വിമതൻ
  1. കോഴിക്കോട് കോർപ്പറേഷന് 50 [പ്രവർത്തിക്കാത്ത കണ്ണി]
  2. CPI(M) rides to power in five of six corporations in Kerala
  3. "Past Mayors". Thrissur Corporation. Archived from the original on 2012-11-28. Retrieved 2012-04-27.


"https:https://www.how.com.vn/wiki/index.php?lang=ml&q=തൃശ്ശൂർ_കോർപ്പറേഷൻ&oldid=4095609" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: വൈക്കം മുഹമ്മദ് ബഷീർപ്രത്യേകം:അന്വേഷണംപ്രധാന താൾവള്ളത്തോൾ നാരായണമേനോൻപാത്തുമ്മായുടെ ആട്തോമാശ്ലീഹാകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻബാല്യകാലസഖിമലയാളം അക്ഷരമാലദുക്‌റാനഉള്ളൂർ എസ്. പരമേശ്വരയ്യർഅഭിമന്യു വധക്കേസ്കമല സുറയ്യമലയാളംസുഗതകുമാരികൽക്കിമധുസൂദനൻ നായർകെ. ദാമോദരൻഡെങ്കിപ്പനിമതിലുകൾ (നോവൽ)മഹാഭാരതംഅശ്വത്ഥാമാവ്ഇന്ത്യയുടെ ഭരണഘടനപ്രേമലേഖനം (നോവൽ)കുഞ്ചൻ നമ്പ്യാർകനോലി കനാൽന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ആധുനിക കവിത്രയംജൈവാധിനിവേശംഎസ്.കെ. പൊറ്റെക്കാട്ട്ചെറുശ്ശേരികേരളത്തിലെ നാടൻ കളികൾകേരളംഎ.പി.ജെ. അബ്ദുൽ കലാംകർണ്ണൻലൈംഗികബന്ധംരബീന്ദ്രനാഥ് ടാഗോർസുനൈന