ഭൂസ്പർശമണ്ഡലം

(Troposphere എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭൂമിയുടെ അന്തരീക്ഷത്തിന്റെ അടിത്തട്ടിലെ മേഖലയാണ് ഭൂസ്പർശമണ്ഡലം അഥവാ ട്രോപോസ്ഫിയർ (Troposphere). ഭൂമിയുടെ ഉപരിതലത്തിന് തൊട്ടുകിടക്കുന്ന അന്തരീക്ഷമേഖലയെ ഭൂസ്പർശമേഖലയെന്നും പറയുന്നു. മറ്റു ഗ്രഹങ്ങളുടെ കാര്യത്തിലും അവയുടെ ഉപരിതലത്തിനോടു ചേർന്നു കാണുന്ന അന്തരീക്ഷ മേഖലയെ ട്രോപോസ്ഫിയർ എന്നു വിളിക്കുന്നു. ഭൗമാന്തരീക്ഷത്തിൽ ദ്രവ്യമാനത്തിന്റെ 90 ശതമാനവും ട്രോപോസ്ഫിയറിലാണ്. ഈ മേഖലയിൽ അന്തരീക്ഷസാന്ദ്രതയും മർദവും താപമാനവും ഉയരങ്ങളിലേക്കു പോകുന്നതനുസരിച്ച് കുറഞ്ഞുവരുന്നു. താപമാനം ഓരോ കിലോമീറ്റർ ഉയരുമ്പോഴും 6.5°C എന്ന തോതിലാണ് കുറയുന്നത്. എന്നാൽ ഉയരത്തിനനുസരിച്ച് താപമാനം കൂടുന്ന ചില വിപരീത മേഖലകളും (inversions) വിരളമായി ഭൂസ്പർശമേഖലയിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഭൂസ്പർശമേഖലയുടെ ഉപരിതല അതിരിനെ ട്രോപോപോസ് (tropopause) എന്നു വിളിക്കുന്നു. ട്രോപോപോസിന്റെ ഉയരം മധ്യരേഖാപ്രദേശങ്ങളിൽ 17 കിലോമീറ്ററിനടുത്തും ധ്രുവപ്രദേശങ്ങളിൽ 12 കിലോമീറ്ററിനടുത്തും കാണപ്പെടുന്നു. ഈ അതിര് ട്രോപോസ്ഫിയറിനേയും അതിനു തൊട്ടുമുകളിലുള്ള സ്റ്റ്രാറ്റോസ്ഫിയർ എന്ന അന്തരീക്ഷമേഖലയേയും വേർതിരിക്കുന്നു. മധ്യരേഖാപ്രദേശങ്ങളിൽ ഭൗമോപരിതലത്തിലെ ശരാശരി താപമാനമായ 30°C മുതൽ താപമാനം കുറഞ്ഞ് ട്രോപോപോസിലെ താപനില -75°C വരെയായി കുറയുന്നു.

ഭൗമാന്തരീക്ഷം, കടും ഓറഞ്ചും, മഞ്ഞയും ഭാഗങ്ങളാണ് ട്രോപോസ്ഫിയർ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നെടുത്ത ചിത്രം

തിരിയുന്ന അല്ലെങ്കിൽ ഇളകുന്ന ഭാഗം എന്ന അർത്ഥത്തിലാണ് ട്രോപ്പോസ്ഫിയർ എന്ന പേരുവന്നത്. കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതലും നടക്കുന്നതു് അന്തരീക്ഷത്തിന്റെ ഈ പാളിയിലാണു്. ഇവിടെ ഈർപ്പവും മുകളിലേക്കും താഴേക്കുമുള്ള വായുവിന്റെ ചംക്രമണവും കൂടുതലായി കാണാം. അന്തരീക്ഷത്തിന്റെ ഏതാണ്ടു് 75% പിണ്ഡവും നീരാവിയുടെ ഏതാണ്ടു് 99%വും അടങ്ങിയിരിക്കുന്നതു് ഈ പാളിയിലാണു്. നീരാവിയുടെ കാര്യമൊഴിച്ചാൽ. ഈ പാളിയിലെ വാതകങ്ങളുടെ ഘടന എല്ലായിടത്തും ഏതാണ്ടു് ഒരുപോലെയാണു്,

ട്രോപോസ്ഫിയറിലെ വായു വിവിധതരം വാതകങ്ങളുടെ മിശ്രിതമാണ്. ഇതിൽ നൈട്രജൻ (78.10%), ഓക്സിജൻ (20.9%), ആർഗോൺ (0.93%), നിയോൺ (0.001%), ഹീലിയം (0.0005%) തുടങ്ങിയവ സ്ഥിരാനുപാതത്തിലും നീരാവി, കാർബൺ ഡൈ ഓക്സൈഡ്, ഓസോൺ, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോഫ്ലൂറോ കാർബണുകൾ എന്നിവ അസ്ഥിരമായ അളവിലും കാണപ്പെടുന്നു. അന്തരീക്ഷത്തിലെ ഭൂരിഭാഗം നീരാവിയും മേഘങ്ങളും ഭൂസ്പർശമേഖലയിലാണ് കാണപ്പെടുന്നത്. അതുകൊണ്ട് കാലാവസ്ഥാ വ്യതിയാനങ്ങളായ മഴ, ഇടി, മിന്നൽ, മൂടൽമഞ്ഞ്, മലിനീകരണം എന്നിവ സംഭവിക്കുന്നത് ഈ മേഖലയിലാണ്. ജീവജാലങ്ങളുടെ അധിവാസം അന്തരീക്ഷത്തിന്റെ അടിത്തട്ടിലായതുകൊണ്ട് ഈ മേഖലയിലെ മാറ്റങ്ങൾ ജീവന്റെ നിലനില്പിനെ ബാധിക്കുന്നു.

മറ്റ് ഗ്രഹങ്ങളിൽ

തിരുത്തുക

ഉപരിതലം മുതൽ 90 കി.മീ. വരെ ഉയരത്തിലാണ് ശുക്രഗ്രഹത്തിന്റെ ട്രോപോസ്ഫിയർ സ്ഥിതിചെയ്യുന്നത്. അവിടെ താപമാനം ഉപരിതല താപമാനമായ 450°C മുതൽ 90 കി.മീ. ഉയരത്തിൽ -100°C വരെ കുറയുന്നു. എന്നാൽ ചൊവ്വ ഗ്രഹത്തിന്റെ അന്തരീക്ഷ താപനിലയിൽ അതിശക്തമായ വ്യതിയാനങ്ങൾ സംഭവിക്കുന്നതുകൊണ്ട് താപഘടനയും ട്രോപോസ്ഫിയർ നിർണയവും വിഷമകരമാണ്. വ്യാഴഗ്രഹത്തിൽ ഉപരിതല താപമാനമായ 87°C മുതൽ 90 കി.മീ. ഉപരിതലത്തിലെ താപമാനമായ -153°C വരെയായി കുറയുന്ന മേഖലയെ ട്രോപോസ്ഫിയർ ആയി നിർവചിക്കുന്നു.

അടുത്തകാലത്തുണ്ടായ വിവിധതരം ഉപകരണങ്ങളുടേയും റഡാറുകളുടേയും ഉപയോഗം ട്രോപോസ്ഫിയർ പഠനത്തിൽ വളരെയേറെ പുരോഗതിയുണ്ടാക്കിയിട്ടുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഭൂസ്പർശമണ്ഡലം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https:https://www.how.com.vn/wiki/index.php?lang=ml&q=ഭൂസ്പർശമണ്ഡലം&oldid=2461770" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രത്യേകം:അന്വേഷണംപ്രധാന താൾഗുരുവായൂർ സത്യാഗ്രഹംവൈക്കം മുഹമ്മദ് ബഷീർതോമാശ്ലീഹാമീര നന്ദൻകൽക്കി 2898 എ.ഡി (സിനിമ)സമസ്ത കേരള ജംഇയ്യത്തുൽ ഉലമശ്രീനാരായണഗുരുഅശ്വത്ഥാമാവ്തുഞ്ചത്തെഴുത്തച്ഛൻകൽക്കിനിയമംമലയാളം അക്ഷരമാലഇന്ത്യയുടെ ഭരണഘടനചട്ടമ്പിസ്വാമികൾകുമാരനാശാൻമഹാഭാരതംകുര്യാക്കോസ് ഏലിയാസ് ചാവറവൈകുണ്ഠസ്വാമിവള്ളത്തോൾ നാരായണമേനോൻമലയാളംകർണ്ണൻപൗലോസ് അപ്പസ്തോലൻഐസ്‌ക്രീംവക്കം അബ്ദുൽ ഖാദർ മൗലവിപത്രോസ് ശ്ലീഹാഉള്ളൂർ എസ്. പരമേശ്വരയ്യർപൊയ്‌കയിൽ യോഹന്നാൻകേരളംദാക്ഷായണി വേലായുധൻസിദ്ദിഖ് (നടൻ)പാത്തുമ്മായുടെ ആട്ഹരിതഗൃഹപ്രഭാവംപണ്ഡിറ്റ് കെ.പി. കറുപ്പൻകുഞ്ചൻ നമ്പ്യാർചെറുശ്ശേരിആധുനിക കവിത്രയംസുഗതകുമാരി