എസ്. എൻ. ഡി. പി. യോഗത്തിന്റെ മുഖപത്രമായിരുന്നു വിവേകോദയം. 1904-ൽ തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരിക്കാൻ ആരംഭിച്ചു.യോഗം ജനറൽ സെക്രട്ടറിയായിരുന്ന മഹാകവി കുമാരനാശാനായിരുന്നു പത്രാധിപർ.

Vivekodayam
ഗണംLiterary magazine
പ്രസിദ്ധീകരിക്കുന്ന ഇടവേളQuarterly
തുടങ്ങിയ വർഷം1904
ആദ്യ ലക്കംApril 1904
രാജ്യംIndia
ഭാഷMalayalam
      യോഗസംബന്ധമായ വരവുചെലവുകണക്കുകൾ, യോഗത്തിൽ അപ്പോൾ അപ്പോൾ ഉണ്ടാകുന്ന നിയമങ്ങൾ, നടപടികൾ മുതലായവ എല്ലാ യോഗങ്ങളെയും അറിയുക എന്നതായിരുന്നു ഈ മാസികയുടെ മുഖ്യോദ്ദേശം. സമുദായത്തിന്റെ ഗുണപ്രദങ്ങളായ മാർഗ്ഗങ്ങളെ വിവേകപൂർവം ഉപദേശിക്കുകയും ദോഷങ്ങളെ ന്യായമായി ചൂണ്ടിക്കാണിക്കുകയും സമുദായസ്നേഹം, ഭക്തി, സദാചാരം, ഇവയെ വർധിപ്പിക്കുന്നതിനായി ഗുണദോഷിക്കുകയുമൊക്കെ ചെയ്യുന്നതിനു യോഗത്തിന്റെ ശക്തിമത്തായ ഒരു വാഗിന്ദ്രിയമായിരിക്കുക എന്നുള്ളതും ഇതിന്റെ മറ്റൊരു പ്രാധാന്യ ഉദ്ദേശ്യമാണ്.     പ്രശസ്തി സമ്പാദിച്ചിരുന്ന നമ്മുടെ പൂർവ്വപുരുഷന്മാരെയും പുരാതനകുടുംബങ്ങളെയും സംബന്ധിച്ചുള്ള വിശ്വാസയോഗ്യങ്ങളായ ഐതിഹ്യങ്ങൾ, സമുദായത്തിന്റെ അർവചീനന്മാരും ആധുനികന്മാരുമായ മഹാന്മാരുടെ ജീവിതചരിത്രങ്ങൾ മുതലായവ മുഖ്യപ്രതിപാദവിഷയങ്ങളായിരുന്നു.       അഞ്ഞൂറോളം യോഗാംഗങ്ങളും ബഹുമാന്യന്മാരായ വായനക്കാരും വിവേകോദയത്തിന് ഉണ്ടായിരുന്നു.രണ്ട് മാസത്തിൽ ഒരിക്കലായിരുന്നു ഇത് പ്രസിദ്ധികരിച്ചിരിക്കുന്നത്. യോഗാംഗങ്ങൾക്ക് എട്ടണയും അംഗങ്ങളല്ലാത്ത വരികർക്ക് ഒരു ബ്രിട്ടീഷ് രൂപയുമായിരുന്നു വില്പന തുക.         അനേകം നൂറ്റാണ്ടുകളായി എല്ലാ മേഖലകളിലും അകറ്റി നിർത്തിയിരുന്ന കേരളത്തിലെ അവർണ്ണ ജനവിഭാഗത്തെ പുരോഗതിയിലേക്ക് കൈപിടിച്ചു കയറ്റിയ പത്രമായിരുന്നു ഇത്. പഠനാർഹങ്ങളും പ്രചോദനാത്മകങ്ങളുമായ ഒട്ടേറെ ലേഖനങ്ങൾക്ക് പുറമേ സമുദായ പരിഷ്കരണം, ആചാര പരിഷ്കരണം,വിദ്യാലയ പ്രവേശനം,സർക്കാർ സർവീസിൽ പ്രവേശനം, സഞ്ചാരസ്വാതന്ത്ര്യം എന്നിവയ്ക്കു വേണ്ടിയും അനവധി മുഖപ്രസംഗങ്ങളിലൂടെ വിവേകോദയം അവിശ്രമം സമരം ചെയ്തിരുന്നു. അവർണ്ണജനവിഭാഗം അനുഭവിച്ചിരുന്ന പരിതാപകരമായ അവസ്ഥകളെ തരണം ചെയ്യുന്നതിനും അതിൽനിന്നും മോചനം ലഭിക്കുന്നതിനും വിവേകോദയത്തിലൂടെ കഴിഞ്ഞു. ഇത്രയധികം സംഭാവന ചെയ്യാൻ കഴിവുള്ള മറ്റൊരു മലയാള പത്രവും ഉണ്ടെന്ന് തോന്നുന്നില്ല.   15 കൊല്ലത്തെ കുമാരനാശാന്റെ പത്രാധിപത്യം ഒഴിഞ്ഞതിനുശേഷം പല തവണ മുടങ്ങുകയും തുടങ്ങുകയും ചെയ്ത വിവേകോദയം കെ.ദാമോദരൻ, കെ.കുഞ്ഞികൃഷ്ണൻ,ആർ.ശങ്കർ എന്നിവരുടെ പത്രാധിപത്യങ്ങളിൽ മുട്ടിയും മുടങ്ങിയും ഇരിങ്ങാലക്കുടയിൽ സി.ആർ കേശവൻ വൈദ്യന്റെ അടുത്തെത്തി. അദ്ദേഹം വിവേകോദയംത്തിന് ആരോഗ്യം തിരിച്ചു നൽകുകയും ഇന്നത് എണ്ണപ്പെട്ട ഒരു സംസ്കാരിക സമുദായികമാസികയുമാണ്.



"https:https://www.how.com.vn/wiki/index.php?lang=ml&q=വിവേകോദയം&oldid=3570651" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംസമസ്ത കേരള ജംഇയ്യത്തുൽ ഉലമസിദ്ദിഖ് (നടൻ)വൈക്കം മുഹമ്മദ് ബഷീർകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻകൽക്കി 2898 എ.ഡി (സിനിമ)ഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിസുഗതകുമാരിമലയാളം അക്ഷരമാലമുഹമ്മദ് ഷാമിമധുസൂദനൻ നായർമലയാളംഎസ്.കെ. പൊറ്റെക്കാട്ട്കുഞ്ചൻ നമ്പ്യാർപി.എൻ. പണിക്കർകൽക്കികേരളംഅശ്വത്ഥാമാവ്പാത്തുമ്മായുടെ ആട്ആധുനിക കവിത്രയംഇന്ത്യയുടെ ഭരണഘടനരബീന്ദ്രനാഥ് ടാഗോർഹെലൻ കെല്ലർപ്രധാന ദിനങ്ങൾവായനദിനംപ്രാചീനകവിത്രയംകമല സുറയ്യമലയാള മനോരമ ദിനപ്പത്രംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ആടുജീവിതംകഥകളിശ്രീനാരായണഗുരുമഹാഭാരതംമുഗൾ സാമ്രാജ്യംഎഴുത്തച്ഛൻ പുരസ്കാരം